For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ബാസ്‌ബോളിനെതിരേ അവന്‍ തുറുപ്പുചീട്ട്!! ഉറപ്പായും വേണം, അശ്വിന്റെ ഇന്ത്യന്‍ 11

ഐപിഎല്ലിനു പിന്നാലെ ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്കു പറക്കാനൊരുങ്ങുകയാണ്. ഐിസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ (2025-27) പുതിയ സൈക്കിളില്‍ ഇംഗ്ലണ്ടുമായി അഞ്ചു ടെസ്റ്റുകളിലാണ് ഇന്ത്യ കൊമ്പുകോര്‍ക്കുക. കഴിഞ്ഞ ഡബ്ല്യുടിസി ചാംപ്യന്‍ഷിപ്പില്‍ ഫൈനല്‍ കാണാതെ പുറത്തായ ഇന്ത്യ ശക്തമായ തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ ടീമിന്റെ നെടുംതൂണുകളായിരുന്നു മൂന്നു ഇതിഹാസ താരങ്ങുടെ സാന്നിധ്യം ഇത്തവണ ടീമിലുണ്ടാവില്ല.

നായകന്‍ രോഹിത് ശര്‍മ, മുന്‍ ക്യാപ്റ്റനും റണ്‍മെഷീനുമായ വിരാട് കോലി, ഓഫ്‌സിപിന്നറും ഓള്‍റൗണ്ടറുമായിരുന്ന ആര്‍ അശ്വിന്‍ എന്നിവരാണ് ഈ വര്‍ഷം റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇവരുടെ അഭാവം ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യക്കു നികത്താന്‍ സാധിക്കുമോയെന്നു കാത്തിരുന്നു തന്നെ കാണണം.

ജൂണ്‍ 20 മുതല്‍ ലീഡ്‌സിലെ ഹെഡിങ്‌ലിയിയാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. ഈ മല്‍സരത്തില്‍ ഇന്ത്യന്‍ പ്ലെയിങ് ആരൊക്കെയാണ് ഉള്‍പ്പെടുത്തേണ്ടതെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇത്തവണ ടീമിനൊപ്പമില്ലാത്ത അശ്വിന്‍. മാത്രമല്ല, ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ ശൈലിയെ നേരിടണമെങ്കില്‍ ഇന്ത്യ നിര്‍ബന്ധമായും കളിപ്പിക്കേണ്ടയാള്‍ ആരാണെന്നും അദ്ദേഹം നിര്‍ദേശിക്കുകയും ചെയ്തു.

KULDEEP YADAV

ഇന്ത്യന്‍ തുറുപ്പുചീട്ട്

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തെക്കുറിച്ചു സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് ഒന്നാം ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനെ ആര്‍ അശ്വിന്‍ തിരഞ്ഞെടുത്തത്. നിര്‍ബന്ധമായും ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ വേണ്ടയാള്‍ ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപ് യാദവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പിച്ച് പൂര്‍ണമായും പച്ചപ്പ് നിറഞ്ഞതല്ലെങ്കില്‍ കുല്‍ദീപ് യാദവിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതെ ആദ്യത്തെ ടെസ്റ്റ് മല്‍സരത്തില്‍ ഇന്ത്യ ഇറങ്ങാന്‍ പാടില്ല. എന്നാല്‍ പച്ചപ്പുള്ള പിച്ചാണെങ്കില്‍ ഇന്ത്യക്കു ഒരു സ്പിന്നറെ ഇലവനില്‍ നിന്നും ഒഴിവാക്കുകയും ചെയ്യാം. ഇംഗ്ലണ്ട് ടീം ബാസ് ബോള്‍ കളിക്കാന്‍ പോവുകയാണെങ്കില്‍ കുല്‍ദീപിനെ നമ്മള്‍ കളിപ്പിക്കുന്നതായിരിക്കും നല്ലതെന്നും അശ്വിന്‍ പറയുന്നു.

ഇംഗ്ലണ്ടിന്റെ അഗ്രസീവ് ശൈലിയായ ബാസ് ബോളിനെ തടഞ്ഞു നിര്‍ത്താനുള്ള ബൗളിങ് വേരിയേഷനുകള്‍ കുല്‍ദീപിന്റെ പക്കലുണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇംഗ്ലീഷ് ടീം കൂടുതല്‍ അഗ്രസീവായി സ്‌കോര്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഇന്ത്യയുടെ ഗെയിം ചേഞ്ചറാവുക കുല്‍ജദീപാവുമെന്നും അശ്വിന്‍ നിരീക്ഷിച്ചു.

ഇലവനില്‍ ആരെല്ലാം?

ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുളള ഇന്ത്യയുടെ ഓപ്പണിങ് ജോടികളായി ആര്‍ അശ്വിന്‍ തിരഞ്ഞെടുത്തത് പരിചയ സമ്പന്നനായ കെഎല്‍ രാഹുലിനെയും യുവതാരം യശസ്വി ജയസ്വാളിനെയുമാണ്. ഏറ്റവും അവസാനം ഓസ്‌ട്രേലിയയില്‍ കൡ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലും ടീമിനായി ഓപ്പണ്‍ ചെയ്തത് ഇവരാണ്. മികച്ച തുടക്കങ്ങള്‍ നല്‍കുന്നതില്‍ ഈ ജോടി നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു.

മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍ യുവ ഇടംകൈയന്‍ ബാറ്റര്‍ സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍, വെറ്ററന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരെയാണ് അശ്വിന്‍ തരഞ്ഞെടുത്തത്. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലുമെല്ലാം വലിയ റണ്‍വേട്ട നടക്കുന്ന സായിയുടെ ടെസ്റ്റ് അരങ്ങേറ്റെ കൂടിയായിരിക്കും ഇത്. ഇവര്‍ക്കു ശേഷം ആറാമനായി വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണുള്ളത്.

GILL JAISWAL

ഏഴാം നമ്പറില്‍ മറുനാടന്‍ മലയാളി താരം കരുണ്‍ നായര്‍, യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരിലൊരാളെ കളിപ്പിക്കാമെന്നാണ് അശ്വിന്റെ അഭിപ്രായം. അതിനു ശേഷം എട്ടാം നമ്പറില്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറാണുള്ളത്.

ഒമ്പതാമനായി സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ കല്‍ദീപ് യാദവെത്തുമ്പോള്‍ പേസ് ബൗളിങിന്റെ ചുമതല ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് സിറാജിനുമായിരിക്കുമെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

അശ്വിന്‍ തിരഞ്ഞെടുത്ത ഇന്ത്യന്‍ 11

കെഎല്‍ രാഹുല്‍, യശസ്വി ജയ്‌സ്വാള്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍, രവീന്ദ്ര ജഡേജ, റിഷഭ് പന്ത്, കരുണ്‍ നായര്‍ / നിതീഷ് കുമാര്‍ റെഡ്ഡി, ശര്‍ദ്ദുല്‍ ടാക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

Story first published: Tuesday, May 20, 2025, 15:40 [IST]
Other articles published on May 20, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+