For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: രാഹുലെങ്കില്‍ വിക്കറ്റുറപ്പ് ! രോഹിത്തിനെ ചതിച്ച് ഭരത്, തലയില്‍ കൈച്ച് ബുംറ

ഹൈദരാബാദ്: ഇംഗ്ലണ്ടുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം രണ്ടാം സെഷനില്‍ വിക്കറ്റ് കീപ്പര്‍ കെഎസ് ഭരതിന്റെ മണ്ടത്തരം കാരണം ഇന്ത്യക്കു അര്‍ഹിച്ച വിക്കറ്റ് നഷ്ടം. മൂന്നാം ദിനം ലഞ്ച് ബ്രേക്കിനു പിന്നാലെയാണ് അറ്റാക്കിങ് ബാറ്റിങ് കാഴ്ചവച്ചുകൊണ്ടിരുന്ന ഇംഗ്ലണ്ടിന്റെ വിക്കറ്റെടുക്കാനുള്ള സുവര്‍ണാവസരം ഭരതിന്റെ പിഴവ് കൊണ്ടു മാത്രം ഇന്ത്യക്കു നഷ്ടമായത്.

വിക്കറ്റിനു പിന്നില്‍ ഒരുപക്ഷെ കെഎല്‍ രാഹുലായിരുന്നെങ്കില്‍ ഇന്ത്യക്കു വിക്കറ്റുറപ്പായിരുന്നു. കാരണം കഴിഞ്ഞ ഏകദിന ലോകകപ്പിലടക്കം റിവ്യു എടുക്കുന്നതില്‍ രാഹുലിന്റെ മികവ് ലോകം കണ്ടതാണ്.

JASPRIT BUMRAH

ഒരു വിക്കറ്റിനു 89 റണ്‍സെന്ന നിലയിലാണ് രണ്ടാമിന്നിങ്‌സില്‍ ഇംഗ്ലണ്ട് ലഞ്ച് ബ്രേക്കിനു പിരിഞ്ഞത്. ബാസ് ബോള്‍ ശൈലിയുടെ ചൂട് ഇന്ത്യന്‍ ടീം ശരിക്കുമറിഞ്ഞ സെഷനായിരുന്നു രാവിലത്തേത്. 42 ബോളില്‍ നിന്നും 32 റണ്‍സുമായി ബെന്‍ ഡക്കെറ്റും 15 ബോളില്‍ 16 റണ്‍സുമായി ഓലി പോപ്പുമായിരുന്നു ക്രീസില്‍.

ലഞ്ച് ബ്രേക്കിനു ശേഷമുള്ള ആദ്യത്തെ ഓവര്‍ ആര്‍ അശ്വിനാണ് ഇന്ത്യ നല്‍കിയത്. അഞ്ചു റണ്‍സ് ഇംഗ്ലണ്ട് ഈ ഓവറില്‍ നേടുകയും ചെയ്തു. അടുത്ത ഓവര്‍ ബൗള്‍ ചെയ്യാനെത്തിയത് ബുംറയായിരുന്നു. ആദ്യത്തെ അഞ്ചു ബോളില്‍ മൂന്നു റണ്‍സ് മാത്രമേ ബുംറ വഴങ്ങിയുള്ളൂ. ഡക്കെറ്റാണ് അവസാന ബോളില്‍ സ്‌ട്രൈക്ക് നേരിട്ടത്. കിടിലനൊരു ഇന്‍സ്വിങറാണ് ബുംറ പരീക്ഷിച്ചത്. ഡക്കെറ്റ് അതു പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും പിച്ച് ചെയ്ത ശേഷം നേരെ അകത്തേക്കു കയറി പാഡില്‍ പതിക്കുകയായിരുന്നു.

പിന്നാലെ വിക്കറ്റിനായി ബുംറയുടെയും ഇന്ത്യന്‍ താരങ്ങളുടെയും ആത്മവിശ്വാസത്തോടെയുള്ള അപ്പീല്‍. പക്ഷെ നോട്ടൗട്ടെന്നായിരുന്നു അംപയര്‍ വിധിച്ചത്. പിന്നാലെ രോഹിത് വിക്കറ്റ് കീപ്പറായ ഭരതിനു അരികിലേക്കു ഓടിയെത്തി. റിവ്യു എടുക്കുന്നതിനെക്കുറിച്ച് അഭിപ്രായം തേടിയെങ്കിലും ഭരത് അതിനെ അനുകൂലിച്ചില്ല. ബോള്‍ ലെഗ് സ്റ്റംപിനു പുറത്തു കൂടെയാവും പോവുകയെന്നാണ് രോഹിത്തിനെ ഭരത് ധരിപ്പിച്ചത്. ഇതു വിശ്വസിച്ച രോഹിത് റിവ്യു വേണ്ടെന്നു വയ്ക്കുകയും ചെയ്തു.

ഈ ഓവറിനു പിന്നാലെയാണ് റിപ്ലേ കാണിച്ചത്. പിച്ച് ചെയ്ത് ബോള്‍ ലെഗ് സ്റ്റംപിനു പുറത്തേക്കല്ല, മറിച്ച് ലെഗ് സ്റ്റംപുകളില്‍ കൃത്യമായി പതിക്കുമെന്നു റീപ്ലേയില്‍ വ്യക്തമായി. ഇതു കണ്ട ബുംറ ഞെട്ടല്‍ പ്രകടിപ്പിച്ച് തലയില്‍ കൈവയ്ക്കുകയും കൂടാതെ തലയാട്ടി രോഷവും നിരാശയുമെല്ലാം പ്രകടിപ്പിക്കുകയും ചെയ്യുന്നത് കാണാമായിരുന്നു. പക്ഷെ ഭരതിന്റെ ഈ വലിയ പിഴവിന് ഇന്ത്യക്കു അധികം ദുഖിക്കേണ്ടി വന്നില്ല. ബുംറ തന്റെ അടുത്ത ഓവറില്‍ തന്നെ ഇതിന്റെ ക്ഷീണം തീര്‍ത്തു.

LBW

19ാമത്തെ ഓവറിലെ ആദ്യ ബോളില്‍ കവര്‍ ഏരിയയിലൂടെ ബൗണ്ടറി പായിച്ചാണ് ബുംറയെ ഡക്കെറ്റ് വരവേറ്റത്. നാലാമത്തെ ബോളില്‍ വീണ്ടുമൊരു ബൗണ്ടറി. ഫൈന്‍ ലെഗിലൂടെയാണ് ബോള്‍ ബൗണ്ടറി ലൈന്‍ കടന്നത്. ഭരതിന്റെ മണ്ടത്തരത്തിനു വലിയ വില നല്‍കേണ്ടി വരുമോയെന്നു ഇന്ത്യന്‍ താരങ്ങളും ആരാധകരുമെല്ലാം ഒരുപോലെ ആശങ്കപ്പെട്ട നിമിഷങ്ങള്‍. പക്ഷെ തൊട്ടടുത്ത ബോളില്‍ ഡക്കെറ്റിന്റെ ഓഫ് സ്റ്റംപ് വായുവില്‍ പറക്കുന്നതാണ് കണ്ടത്.

142.4 കിമി വേഗതയില്‍ വന്ന ബുംറയുടെ മനോരമായ ഇന്‍സ്വിങര്‍. ശരീരത്തിനു അകലെ നിന്നും ഡക്കെറ്റ് ഡ്രൈവിനു തുനിഞ്ഞെങ്കിലും കണക്ട് ചെയ്യാനായില്ല. പിച്ച് ചെയ്ത് അകത്തേക്കു കടന്ന ബോള്‍ ഓഫ് സ്റ്റംപുമായി വിക്കറ്റ് കീപ്പര്‍ ഭരതിനു അരികിലേക്കു പറന്നിറങ്ങിയപ്പോള്‍ ബുംറ ആക്രോശിക്കുകയായിരുന്നു. ഇന്ത്യന്‍ ആരാധകര്‍ക്കും ഇതു ആഹ്ലാദ നിമിഷമായിരുന്നു. കളിയില്‍ നിര്‍ണായക ബ്രേക്ക്ത്രൂ നേടാനും ഇതോടെ ഇന്ത്യക്കു സാധിക്കുകയും ചെയ്തു. 52 ബോളില്‍ ഏഴു ഫോറടക്കം 47 റണ്‍സാണ് ഡക്കെറ്റ് നേടിയത്.

Story first published: Saturday, January 27, 2024, 13:06 [IST]
Other articles published on Jan 27, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+