For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Ranji Trophy Final: 9 സെഞ്ച്വറി, ഇനി എന്ത് വേണം സാര്‍? ഇംഗ്ലണ്ട് പരമ്പരക്ക് കരുണിന് വിളിയെത്തുമോ?

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സഞ്ജു സാംസണിന്റെ പ്രകടനംകണ്ട് കൈയടിക്കുന്നതിന് മുമ്പ് മലയാളികള്‍ അഭിമാനംകൊണ്ട താരമാണ് കരുണ്‍ നായര്‍. പാതി മലയാളിയായ കരുണ്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറിയെന്ന മോഹ സംഖ്യയിലേക്കെത്തിയത് അത്ഭുതത്തോടെയാണ് ക്രിക്കറ്റ് ലോകം കണ്ടത്. വീരേന്ദര്‍ സെവാഗിന് ശേഷം ഈ നേട്ടത്തിലെത്തിയ ഇന്ത്യക്കാരനെന്ന നിലയില്‍ കരുണില്‍ എല്ലാവരും വലിയ പ്രതീക്ഷ വെച്ചിരുന്നു.

ഇന്ത്യന്‍ ടീമിനൊപ്പം വലിയ ഭാവി കരുണിന് ഉണ്ടാവുമെന്ന് തോന്നിച്ചിരുന്നെങ്കിലും വിധി മറ്റൊന്നായിരുന്നു. കുറച്ച് മത്സരങ്ങള്‍ക്കൊണ്ട് തന്നെ കരുണിനെ എല്ലാവരും മറന്നു. സെലക്ടര്‍മാര്‍ കരുണിന് നേരെ കണ്ണടച്ചുവെന്ന് തന്നെ പറയാം. ഐപിഎല്ലില്‍ വേണ്ടത്ര അവസരം താരത്തിന് ലഭിച്ചില്ല. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ നിരന്തരം മിന്നിക്കാന്‍ കരുണിന് സാധിച്ചു. എന്നിട്ടും ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവിനുള്ള വഴി തുറന്നിരുന്നില്ല.

ഇപ്പോഴിതാ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ താന്‍ അര്‍ഹനാണെന്ന് വീണ്ടും പ്രകടനംകൊണ്ട് തെളിയിക്കുകയാണ് കരുണ്‍ നായര്‍. ഈ സീസണില്‍ ഒമ്പത് സെഞ്ച്വറിയാണ് താരം നേടിയത്. കേരളത്തിനെതിരായ ഫൈനലില്‍ തകര്‍പ്പന്‍ സെഞ്ച്വറിയാണ് കരുണ്‍ നേടിയതെന്ന് പറയാം.

ഇതിലും കൂടുതല്‍ എന്ത് ചെയ്യണം

ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ആഭ്യന്തര ക്രിക്കറ്റില്‍ പൂര്‍ണ്ണ ശ്രദ്ധ നല്‍കിയ കരുണ്‍ ഈ സീസണില്‍ ഗംഭീര പ്രകടനത്തോടെയാണ് കൈയടി നേടുന്നത്. രഞ്ജി ട്രോഫിയില്‍ ഒമ്പത് മത്സരത്തില്‍ നിന്ന് 55.2 ശരാശരിയില്‍ 828 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. രണ്ട് ഫിഫ്റ്റിയും നാല് സെഞ്ച്വറിയും അതില്‍ ഉള്‍പ്പെടും. കേരളത്തിനെതിരായ ഫൈനലില്‍ 132 റണ്‍സോടെ കരുണ്‍ ക്രീസില്‍ തുടരുകയാണ്.

karun nair

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ആറ് മത്സരത്തില്‍ നിന്ന് 255 റണ്‍സാണ് കരുണ്‍ നേടിയത്. 42.5 ശരാശരിയില്‍ കളിച്ച താരം മൂന്ന് ഫിഫ്റ്റിയാണ് അടിച്ചെടുത്തത്. വിജയ് ഹസാരെ ട്രോഫിയില്‍ ഒമ്പത് മത്സരത്തില്‍ നിന്ന് 779 റണ്‍സാണ് കരുണ്‍ നേടിയത്. ഒരു അര്‍ധ സെഞ്ച്വറി നേടിയ കരുണ്‍ അഞ്ച് സെഞ്ച്വറികളാണ് നേടിയത്. ഒമ്പത് സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടെയാണ് കരുണിന്റെ അത്ഭുത കുതിപ്പ്. തിരിച്ചുവരവ് അര്‍ഹിക്കുന്ന താരമാണ് കരുണെന്ന് നിസംശയം പറയാം.

ഇംഗ്ലണ്ട് പര്യടനത്തിന് വിളിയെത്തുമോ?

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനം വരാനിരിക്കുകയാണ്. അടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള ടെസ്റ്റ് പരമ്പര ഇന്ത്യക്ക് വളരെ നിര്‍ണ്ണായകമാണ്. ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവുമെന്ന കാര്യം ഉറപ്പാണ്. സമീപകാലത്തെ ഇന്ത്യയുടെ ടെസ്റ്റിലെ പ്രകടനങ്ങളെല്ലാം മോശമാണ്. രോഹിത് ശര്‍മക്കടക്കം ടീമിലെ സീറ്റ് നഷ്ടമാവും. ഈ സാഹചര്യത്തില്‍ ഇന്ത്യ സൂപ്പര്‍ താരങ്ങളെ ടീമിലേക്കെത്തിക്കുമെന്നുറപ്പാണ്.

ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയോടെ മിന്നിക്കുന്ന കരുണിന് മധ്യനിരയില്‍ അവസരം ലഭിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. നിലവില്‍ അജിന്‍ക്യ രഹാനെ ഒഴിച്ചിട്ട വിടവ് അവിടെയുണ്ട്. ശ്രേയസ് അയ്യര്‍ ഈ റോളിലേക്കെത്തിയാലും വിദേശ പര്യടനങ്ങളില്‍ വലിയ അത്ഭുതം പ്രതീക്ഷിക്കാനാവില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യ കരുണിന് വീണ്ടും വിളി നല്‍കുമോയെന്നതാണ് കണ്ടറിയേണ്ടത്. വീണ്ടുമൊരു മിന്നും പ്രകടനം കരുണില്‍ നിന്ന് കാണാന്‍ സാധിക്കുമോയെന്നത് കാത്തിരുന്ന് കാണാം.

Story first published: Saturday, March 1, 2025, 18:04 [IST]
Other articles published on Mar 1, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+