For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ആന്‍ഡേഴ്‌സണുമായി ശത്രുതയോ? അന്ന് ഉടക്കിയത് എന്തിന്? വെളിപ്പെടുത്തി ബുംറ

മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര 25ന് ആരംഭിക്കാന്‍ പോവുകയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ തീ പാറുമെന്നുറപ്പാണ്. രണ്ട് ടീമിനൊപ്പവും ശക്തമായ താരനിരയുണ്ട്. 2012ന് ശേഷം ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടാന്‍ ഒരു ടീമിനും സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തവണയും കണക്കുകളില്‍ ഇന്ത്യക്ക് മുന്‍തൂക്കമുണ്ട്. എന്നാല്‍ ഇംഗ്ലണ്ടിനെ നിസാരക്കാരായി കാണാനാവില്ല. ശക്തമായ താരനിരയുള്ള ഇംഗ്ലണ്ട് ഇന്ത്യക്ക് വലിയ ഭീഷണിയാവും.

ഇന്ത്യയുടെ സ്റ്റാര്‍ പേസറായ ജസ്പ്രീത് ബുംറ ഇത്തവണയും ഇംഗ്ലണ്ടിന് ഭീഷണി ഉയര്‍ത്തി രംഗത്തുണ്ടാവും. ഇംഗ്ലണ്ടിന്റെ സീനിയര്‍ പേസറും ഇതിഹാസവുമായ ജെയിംസ് ആന്‍ഡേഴ്‌സനുമായി അത്ര നല്ല ബന്ധമല്ല കോലിക്കുള്ളത്. 2021ലെ ലോര്‍ഡ്‌സ് ടെസ്റ്റില്‍ ബുംറയും ആന്‍ഡേഴ്‌സനും തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയിരുന്നു. ഇപ്പോഴിതാ വീണ്ടുമൊരു നേര്‍ക്കുനേര്‍ പോരാട്ടം വരാനിരിക്കെ ആന്‍ഡേഴ്‌സനുമായുള്ള പ്രശ്‌നത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ബുംറ.

'ആന്‍ഡേഴ്‌സന്‍ അന്ന് അവസാന വിക്കറ്റായിരുന്നു. എത്രയും വേഗം പുറത്താക്കാനാണ് ഞാന്‍ ശ്രമിച്ചത്. അതുകൊണ്ടാണ് വേഗത്തില്‍ പന്തെറിഞ്ഞത്. ഓവറിന്റെ ഇടയില്‍ നിങ്ങള്‍ ഓക്കെയാണോയെന്ന് ഞാന്‍ ആന്‍ഡേഴ്‌സനോട് ചോദിച്ചു. എന്നാല്‍ ഇതിന് മറുപടിയൊന്നും നല്‍കിയില്ല' ബുംറ പറഞ്ഞു. ആന്‍ഡേഴ്‌സനെതിരേ ഷോര്‍ട്ട് ബോളും പേസും ബൗണ്‍സുമെല്ലാം സമന്വെയിപ്പിച്ചാണ് ബുംറ പന്തെറിഞ്ഞത്. തുടര്‍ച്ചയായി അതിവേഗത്തില്‍ പന്തുകളെത്തിയപ്പോള്‍ ആന്‍ഡേഴ്‌സന്‍ ശരിക്കും പ്രയാസപ്പെട്ടു.

യോര്‍ക്കറുകളെയെല്ലാം വളരെ പണിപ്പെട്ടാണ് ആന്‍ഡേഴ്‌സന്‍ തടുത്തത്. എന്തിനാണ് എനിക്കെതിരേ ഇങ്ങനെ പന്തെറിയുന്നതെന്ന് ആന്‍ഡേഴ്‌സന്‍ ബുംറയോട് ചോദിക്കുകയും ചെയ്തു. ഇന്ത്യന്‍ താരങ്ങള്‍ ബുംറയുടെ ബൗളിങ്ങിനെ കൈയടിപ്പിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തതോടെ ആന്‍ഡേഴ്‌സന്‍ വലിയ സമ്മര്‍ദ്ദത്തിലായി. ആന്‍ഡേഴ്‌സന്റെ കൈക്ക് പന്ത് തട്ടി പരിക്കേല്‍ക്കുന്ന സാഹചര്യവും ഉണ്ടായി. ഇത്തവണ ബുംറയോട് പകരം വീട്ടാനാവും ആന്‍ഡേഴ്‌സനിറങ്ങുക.

jasprit bumrah

എന്നാല്‍ ആന്‍ഡേഴ്‌സനോട് ആരാധനയാണെന്നും ചെറുപ്പം മുതല്‍ കണ്ട് വളര്‍ന്ന ബൗളറാണെന്നുമാണ് ബുംറ പറയുന്നത്. 'ചെറുപ്പം മുതല്‍ ഞാന്‍ കണ്ടുവളര്‍ന്ന ബൗളര്‍മാരിലൊരാളാണ് ആന്‍ഡേഴ്‌സന്‍. സത്യസന്ധമായി പറഞ്ഞാല്‍ ഞാന്‍ അദ്ദേഹത്തിന്റെ ആരാധകനാണ്. 41ാം വയസിലും അദ്ദേഹം കളിക്കുന്നുണ്ടെന്നത് വലിയ കാര്യമാണ്. ക്രിക്കറ്റിനോടുള്ള അതിയായ സ്‌നേഹമാണ് ഇതിന് അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്' ബുംറ പറഞ്ഞു.

വലിയ മുന്നൊരുക്കത്തോടെയാണ് ഇന്ത്യന്‍ പര്യടനത്തിന് വരുന്നതെന്ന് ആന്‍ഡേഴ്‌സന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിവേഗത്തില്‍ പന്തെറിയുന്ന ബൗളറല്ലെങ്കിലും മികച്ച ലൈനും ലെങ്തും റിവേഴ്‌സ് സ്വിങ്ങും ഉള്‍പ്പെടുന്ന ആന്‍ഡേഴ്‌സണിന്റെ ബൗളിങ് ഇന്ത്യക്ക് വലിയ ഭീഷണിയാണ്. റണ്ണപ്പില്‍ മാറ്റം വരുത്തി ഇന്ത്യന്‍ പരമ്പരക്കായി തയ്യാറെടുത്തുകഴിഞ്ഞുവെന്നാണ് ആന്‍ഡേഴ്‌സന്‍ പറയുന്നത്. ഇന്ത്യയില്‍ കളിച്ച് വലിയ അനുഭവസമ്പത്ത് ആന്‍ഡേഴ്‌സന് അവകാശപ്പെടാനാവും.

എന്നാല്‍ ഇന്ത്യ ഇത്തവണയും സ്പിന്‍ പിച്ചൊരുക്കി തന്ത്രം മെനയാനാണ് സാധ്യത കൂടുതല്‍. നാല് സ്പിന്നര്‍മാരെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ മൂന്ന് പേരും ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ഉള്‍പ്പെട്ടേക്കും. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരോടൊപ്പം അക്ഷര്‍ പട്ടേല്‍ പ്ലേയിങ് 11ലേക്കെത്താനാണ് സാധ്യത. അവസാന ഇംഗ്ലണ്ട് പരമ്പരയില്‍ ഗംഭീര പ്രകടനത്തോടെ കൈയടി നേടാന്‍ അക്ഷറിന് സാധിച്ചിരുന്നു. സമീപകാലത്തായി അക്ഷര്‍ മികച്ച ഫോമിലുമാണ്.

അതുകൊണ്ടുതന്നെ അക്ഷറിനെ ഇന്ത്യ പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്തും. ഇന്ത്യക്കൊപ്പം വിരാട് കോലിയില്ല. ആദ്യ രണ്ട് മത്സരത്തില്‍ നിന്ന് വ്യക്തിപരമായ കാരണങ്ങളാല്‍ കോലി വിശ്രമം എടുത്തിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ബാറ്റിങ് പ്രകടനം എങ്ങനെയാവുമെന്നതാണ് കണ്ടറിയേണ്ടത്. കോലിയുടെ വിടവ് നികത്തുക ഇന്ത്യക്ക് എളുപ്പമല്ല. ബാസ് ബോള്‍ ശൈലിയില്‍ തല്ലിത്തകര്‍ക്കാനാണ് ഇംഗ്ലണ്ട് പദ്ധതിയിടുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യ പ്രയാസപ്പെടുമെന്നുറപ്പാണ്.

Story first published: Tuesday, January 23, 2024, 9:48 [IST]
Other articles published on Jan 23, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+