Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: സ്റ്റോക്‌സ് ഞെട്ടിയതെന്ത്? വിക്കറ്റിനു പിന്നിലെ രഹസ്യം ഇതാണ്! ബുംറ പറയുന്നു

വിശാഖപട്ടണം: രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാംദിനം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനെ താന്‍ പുറത്താക്കിയ തന്ത്രം എന്തായിരുന്നുവെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. ബാറ്റിങ് തകര്‍ച്ച നേരിട്ട ടീമിനെ സ്റ്റോക്‌സ് മികച്ചൊരു ഇന്നിങ്‌സുമായി കരകയറ്റവെയായിരുന്നു ബുംറ ആഞ്ഞടിച്ചത്. 54 ബോളില്‍ അഞ്ചു ഫോറും ഒരു സിക്‌സറുമടിച്ച സ്‌റ്റോക്‌സിനെ അദ്ദേഹം ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.

പുറത്താവലിനു പിന്നാലെ ബാറ്റ് താഴെയിട്ട് ഇരുകൈകളമുയര്‍ത്തി ഇതു എന്താണെന്ന തരത്തില്‍ അവിശ്വസനീയതയോടെ നിന്ന ശേഷമാണ് നിരാശനായി സ്‌റ്റോക്‌സ് ക്രീസ് വിട്ടത്. ഏതു തരത്തിലുള്ള ബോളായിരുന്നു താന്‍ പരീക്ഷിച്ചതെന്നും എങ്ങനെയാണ് സ്റ്റേകാക്‌സിന്റെ കണക്കുകൂട്ടല്‍ പിഴച്ചതെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് ബുംറ. രണ്ടാംദിനത്തിലെ കളി അവസാനിച്ചതിനു ശേഷം ജിയോ സിനിമയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

JASPRIT BUMRAH

ഞാന്‍ ഔട്ട് സ്വിങര്‍ പരീക്ഷിച്ച ഒരേയൊരു ബോളായിരുന്നു ബെന്‍ സ്‌റ്റേക്‌സിനെതിരേയുള്ളത്. പക്ഷെ ബോള്‍ വളരെ നേരെയാണ് പോയത്. അതുകൊണ്ടു തന്നെ ബോളിന്റെ തിളക്കം സ്‌റ്റോക്‌സ് കണ്ടിരിക്കാം. ബോള്‍ പുറത്തേക്കു പോവുമെന്നു അദ്ദേഹം ചിന്തിക്കുകയും ചെയ്തിട്ടുണ്ടാവും. പക്ഷെ ബോള്‍ നേരെ തന്നെ വരികയും വിക്കറ്റുകളില്‍ പതിക്കുകയായിരുന്നുവെന്നും ബുംറ വിശദമാക്കി.

50ാമത്തെ ഓവറിലെ രണ്ടാമത്തെ ബോളിലായിരുന്നു സ്റ്റോക്‌സിന്റെ വിലപ്പെട്ട വിക്കറ്റ് ബുംറ സ്വന്തമാക്കിയത്. ഫിഫ്റ്റിയിലേക്കു മുന്നേറുകയായിരുന്ന അദ്ദേഹം സ്തബ്ധനായ നിമിഷമായിരുന്നു അത്. ലെങ്ത്തില്‍ പിച്ച് ചെയ്ത ബോളിനെതിരേ അര്‍ധ മനസോടെ പ്രതിരോധിക്കാനായിരുന്നു സ്‌റ്റോക്‌സിന്റെ ശ്രമം. പക്ഷെ ബോള്‍ കണക്ട് ചെയ്യുന്നതില്‍ അദ്ദേഹം തീര്‍ത്തും പരാജയപ്പെട്ടു. ഇതോടെ ഓഫ്സ്റ്റംപില്‍ അതു പതിക്കുകയും ചെയ്തപ്പോള്‍ ബാറ്റ് താഴെയിട്ട സ്‌റ്റോക്‌സ് ഞെട്ടലോടെ നിന്ന ശേഷം ക്രീസ് വിടുകയായിരുന്നു.

നേരത്തേ മുന്‍ ക്യാപ്റ്റന്‍ ജോ റൂട്ടിനെയും അപകടകാരിയായ ജോണി ബെയര്‍സ്‌റ്റോയെയും നിരന്തരം ഇന്‍സ്വിങറുകളും ഔട്ട് സ്വിങറുകളുമെറിഞ്ഞ് കുഴപ്പത്തിലാക്കിയ ശേഷമാണ് ബുംറ പുറത്താക്കിയത്. ഔട്ട് സ്വിങ്ങറുകളായിരുന്നു ഇരുവരുടെയും പുറത്താവലിലേക്കു നയിക്കുകയും ചെയ്തത്. കണ്ണഞ്ചിക്കുന്ന ഒരു ഇന്‍സ്വിങറിലൂടെയായിരുന്നു ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ വിജയശില്‍പ്പിയായ ഓലി പോപ്പിനെ ബുംറ ബൗള്‍ഡാക്കിയത്.

BEN STOKES

റൂട്ട്, ബെയര്‍‌സ്റ്റോ എന്നിവരുടെ വിക്കറ്റുകളെടുക്കാന്‍ സഹായിച്ച പ്ലാനിനെക്കുറിച്ചും ബുംറ തുറന്നു പറഞ്ഞിരിക്കുകയാണ്. നിങ്ങള്‍ക്കു ഇതിനു വേണ്ടി ക്ഷമയോടെ കാത്തിരിക്കേണ്ടത് ആവശ്യമാണ്. ബാറ്റര്‍മാര്‍ക്കെതിരേ നമ്മള്‍ കൃത്യമായി ആസൂത്രണം ചെയ്യണം, ബുദ്ധിപരമായി പന്തെറിയുകയും വേണം. ഇന്‍സ്വിങും ഔട്ട്‌സ്വിങും മാറി മാറി പരീക്ഷിച്ചതു കൊണ്ടു മാത്രം കാര്യമില്ല. ഓലി പോപ്പിനെതിരായ ആ ബോളിനു ശേഷം അവര്‍ ഇന്‍സ്വിങറുകളായിക്കും എന്നില്‍ നിന്നും പ്രതീക്ഷിക്കുകയെന്ന കാര്യം മനസ്സിലുണ്ടായിരുന്നു.

ബാറ്റര്‍മാര്‍ എന്താണോ പ്രതീക്ഷിക്കുന്നത് അതിനെക്കുറിച്ച് ഞാന്‍ എല്ലായ്‌പ്പോഴും ചിന്തിക്കാറുണ്ട്. വളരെയധികം സന്തോഷവാനാണ്. ബൗളിങില്‍ സ്വന്തം നമ്പറുകളിലേക്കോ, റെക്കോര്‍ഡുകളിലേക്കോയൊന്നും നോക്കാതിരിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. നിങ്ങള്‍ അതു ചെയ്യുമ്പോള്‍ സ്വയം സമ്മര്‍ദ്ദമുണ്ടാക്കുകയാണ് ചെയ്യുന്നത്.

മാത്രമല്ല ഇതിലൂടെ സ്വന്തം പ്രകടനം ആസ്വദിക്കുകയും ചെയ്യില്ലെന്നും ബുംറ കൂട്ടിച്ചേര്‍ത്തു. റൂട്ടിനെയും ബെയര്‍‌സ്റ്റോയെയും ബുംറയുടെ ബൗളിങില്‍ ശുഭ്മന്‍ ഗില്ലാണ് പിടികൂടിയത്. റൂട്ടിനു അഞ്ചും ബെയര്‍‌സ്റ്റോയ്ക്കു 25ഉം റണ്‍സാണ് നേടാനായത്.

പോപ്പ്, റൂട്ട്, ബെയര്‍‌സ്റ്റോ, സ്‌റ്റോക്‌സ് എന്നിവരെക്കൂടാതെ വാലറ്റത്ത് 21 റണ്‍സെടുത്ത ടോം ഹാര്‍ട്ട്‌ലി (21), ജെയിംസ് ആന്‍ഡേഴ്‌സന്‍ (6) എന്നിവരുടെ വിക്കറ്റുകളാണ് ബുംറ സ്വന്തമാക്കിയത്. 15.5 ഓവറുകള്‍ ബൗള്‍ ചെയ്ത അദ്ദേഹം അഞ്ചു മെയ്ഡനുള്‍പ്പെടെ 45 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് 2.8 ഇക്കോണമി റേറ്റില്‍ ആറു വിക്കറ്റുകള്‍ പോക്കറ്റിലാക്കിയത്.

Story first published: Sunday, February 4, 2024, 8:17 [IST]
Other articles published on Feb 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+