For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ബുംറ ടെസ്റ്റില്‍ നിന്നും വിരമിക്കും!! ഞെട്ടിച്ച് കൈഫ്, ഈ കാരണം

ഇംഗ്ലണ്ടുമായുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം ഇനിയും പുറത്തെടുക്കാനായിട്ടില്ലാത്ത സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഈ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചേക്കുമെന്ന ഞെട്ടിക്കുന്ന നിരീക്ഷണം നടത്തിയിരിക്കുകയാണ് മുന്‍ മധ്യനിര ബാറ്റര്‍ മുഹമ്മദ് കൈഫ്.

ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ ഈ മല്‍സരത്തില്‍ ബുംറയെ ശരിക്കും വയ്ക്കുന്നതായി കാണപ്പെട്ടിരുന്നു. ഇതു അദ്ദേഹത്തിന്റെ ബൗളിങ് വേഗത സാരമായി കുറയ്ക്കുകയും ചെയ്തു. മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഒരേയൊരു വിക്കറ്റ് മാത്രമാണ് ബുംറയ്ക്കു ഇതിനകം വീഴ്ത്താനായത്. മൂന്നാംദിനം അവസാന സെഷനില്‍ ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്തിനെയാണ് അദ്ദേഹം മടക്കിയത്.

ഈ പരമ്പരയില്‍ നേരത്തേ കളിച്ച ഒന്നും മൂന്നും ടെസ്റ്റുകളില്‍ ആദ്യ ഇന്നിങ്‌സില്‍ ഫൈഫര്‍ തികയ്ക്കാന്‍ ബുംറയ്ക്കായിരുന്നു. പക്ഷെ ഈ മല്‍സരങ്ങളിലെ പ്രകടനം മാഞ്ചസ്റ്ററില്‍ പുറത്തെടുക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. ഫിറ്റ്‌നസ് തന്നെയാണ് ഇതിനു തടസ്സമായിരിക്കുന്നത്.

MOHAMMED KAIF

ബുംറ വിരമിച്ചേക്കും

ഇംഗ്ലണ്ടുമായി ഇപ്പോള്‍ നടക്കുന്ന ആന്‍ഡേഴ്‌സന്‍- ടെണ്ടുല്‍ക്കര്‍ ട്രോഫിക്കു ശേഷം അടുത്ത ടെസ്റ്റ് പരമ്പരയില്‍ ജസ്പ്രീത് ബുംറ ഇന്ത്യക്കായി കളിക്കുമെന്നു തനിക്കു തോന്നുന്നില്ലെന്നു മുഹമ്മദ് കൈഫ് എക്സില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.

വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ജസ്പ്രീത് ബുംറ കളിക്കുമെന്നു എനിക്കു തോന്നുന്നില്ല. അദ്ദേഹം ചിലപ്പോള്‍ വിരമിച്ചേക്കുകയും ചെയ്യും. അദ്ദേഹം തന്റെ ശരീരവുമായി മല്ലിടുകയാണ്. ബുംറയുടെ ശരീരം ഇപ്പോള്‍ പൂര്‍ണമായി കൈവിട്ട അവസ്ഥയലാണ്. മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ അദ്ദേഹത്തിന്റെ വേഗതയില്‍ കുറവുണ്ടായിട്ടുണ്ട്. ഈ ടെസ്റ്റ് മല്‍സരത്തില്‍ ഒരു വേഗതയുമില്ലെന്നാണ് എക്‌സിലെ വീഡിയോയില്‍ കൈഫ് വിശദീകരിച്ചത്.

ജസപ്രീത് ബുംറ ഒരു നിസ്വാര്‍ഥനായ വ്യക്തിയാണ്. രാജ്യത്തിനു വേണ്ടി തന്റെ 100 ശതമാനവും നല്‍കാന്‍ കഴിയുന്നില്ലെന്നും, കളി ജയിപ്പിക്കാന്‍ സാധിക്കുന്നില്ലെന്നും, വിക്കറ്റുകള്‍ ലഭിക്കുന്നില്ലെന്നും തോന്നിയാല്‍ അദ്ദേഹം കളി തുടരാന്‍ വിസമ്മതിക്കും. ഇതു തന്റെ ഉറച്ച തോന്നലാണെന്നും കൈഫ് പറയുന്നു.

സാധാരണയായി 130-135 കിമി വേഗതയിലാണ് ബംറ സ്ഥിരമായി ബൗള്‍ ചെയ്യാറുത്. ലീഡ്‌സിലെ ആദ്യ ടെസ്റ്റിലും ലോര്‍ഡ്‌സിലെ മൂന്നാമങ്കത്തിലുമെല്ലാം (രണ്ടാം ടെസ്റ്റില്‍ വിശ്രമം) അദ്ദേഹത്തിനു സ്ഥിരമായി 140 കിമി വേഗതയില്‍ ബൗള്‍ ചെയ്യാനുമായിരുന്നു. പക്ഷെ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഈ വേഗതയ്‌ക്കൊപ്പമെത്താനാവാതെ ബുംറ കിതയ്ക്കുകയാണ്.

JASPRIT BUMRAH

ബുംറയില്ലാത്ത ഇന്ത്യ

ജസ്പ്രീത് ബുംറയില്ലാത്ത ഒരു ഇന്ത്യന്‍ ടീമിനെ അധികം വൈകാതെ തന്നെ കാണേണ്ടി വരുമെന്നും ആരാധകര്‍ അതിനായി തയ്യാറായി ഇരിക്കണമെന്നും മുഹമ്മദ് കൈഫ് ആവശ്യപ്പെടുന്നു. 125-130 വേഗതയിലാണ് ജസ്പ്രീത് ബുംറ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബൗള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ഒരു വിക്കറ്റ് നേടുകയും ചെയ്തു.

ഫീല്‍ഡില്‍ ബുംറ ബൗള്‍ ചെയ്യുന്നത് നമ്മള്‍ കണ്ടിരുന്നു. അദ്ദേഹത്തിന്റെ പാഷന്‍ ഒരേ പോലെ തന്നെയാണ്. പക്ഷെ ബുംറ തന്റെ ശരീരത്തോടു തോറ്റിരിക്കുകയാണ്, ഫിറ്റ്‌നസിനോടു അദ്ദേഹം പരാജയപ്പെട്ടിരിക്കുകയാണ്. സ്വന്തം ശരീരം ഇപ്പോള്‍ ബുംറയെ പിന്തുണയ്ക്കുന്നില്ല.

ഈ ടെസ്റ്റില്‍ അദ്ദേഹത്തിന്റെ പരാജയം കാണിക്കുന്നത് റെഡ് ബോള്‍ ക്രിക്കറ്റില്‍ തനിക്കു പ്രശ്‌നങ്ങളുണ്ടെന്നാണ്. ബുംറ കളിക്കുന്നത് ഇനി നിങ്ങള്‍ കണ്ടേക്കില്ല. ആദ്യം വിരാട് കോലി പോയി, പിന്നെ രോഹിത് ശര്‍മ പോയി, ആര്‍ അശ്വിനുമില്ല. അടുത്തത് ബുംറാണ്. ഇന്ത്യന്‍ ഫാന്‍സ് അതിനോടു പൊരുത്തപ്പെടണം. ബുംറയില്ലാതെ ഇന്ത്യയുടെ ടെസ്റ്റ് മല്‍സരങ്ങള്‍ കാണാന്‍ നിങ്ങള്‍ ശീലിക്കണമെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, July 26, 2025, 15:30 [IST]
Other articles published on Jul 26, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+