മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടുമായുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ത്യന്‍ ടീമിനു മാത്രമല്ല, സ്്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കും തിരിച്ചടികളുടേതായി മാറിയിരിക്കുകയാണ്. ഇന്ത്യന്‍ ടീം ഇന്നിങ്‌സ് പരാജയ ഭീതിയില്‍ നില്‍ക്കുന്ന ഈ ടെസ്റ്റില്‍ ബൗളിങിലാണ് വലിയൊരു നാണക്കേട് ബുംറയെ തേടിയെത്തിയത്. ടെസ്റ്റ് കരിയറില്‍ ഇതാദ്യമായണ് ഇത്തരമൊരു ദുരന്തം അദ്ദേഹത്തിനു നേരിടേണ്ടി വന്നത്.
അതേസമയം, ഈ മല്‍സരത്തില്‍ 311 റണ്‍സിന്റെ കൂറ്റന്‍ ലീഡാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 358 റണ്‍സിനു മറുപടിയില്‍ ഇംഗ്ലണ്ട് വാരിക്കൂട്ടിയത് 669 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ്.
ജോ റൂട്ട് (150), നായകന്‍ ബെന്‍ സ്റ്റോക്‌സ് (141) എന്നിവരുടെ ഗംഭീര സെഞ്ച്വറികളാണ് ഇംഗ്ലണ്ടിനെ ഈ ടോട്ടലിലെത്തിച്ചത്. ഈ ഗ്രൗണ്ടില്‍ ടെസ്റ്റ് ചരിത്രത്തിലെ എക്കാലത്തെയും വലിയ ടീം ടോട്ടല്‍ കൂടിയാണത്.

ബുംറയ്ക്കു നാണക്കേട്
അത്യുജ്വ്വലമായ ടെസ്റ്റ് കരിയറില്‍ ആദ്യമായി ഇന്ത്യന്‍ പേസ് ബൗളിങിലെ കുന്തമുനയായ ജസ്പ്രീത് ബുംറയ്ക്കു ഒരിന്നിങ്‌സില്‍ 100ന് മുകളില്‍ റണ്‍സെന്ന നാണക്കേട് നേരിടേണ്ടി വന്നിരിക്കുകയാണ്. 48 ടെസ്റ്റുകളും 91 ഇന്നിങ്‌സുകളും കളിച്ച ശേഷം ഇതാദ്യമായാണ് അദ്ദേഹത്തിനു ഇത്തരമൊരു നാണക്കേടുണ്ടായത്.
മാഞ്ചസ്റ്ററില്‍ 33 ഓവറുകളാണ് ബുംറയെറിഞ്ഞത്. അഞ്ചു മെയ്ഡനുകള്‍പ്പെടെ 3.4 ഇക്കോണമി റേറ്റില്‍ 112 റണ്‍സ് അദ്ദേഹം വിട്ടുകൊടുത്തു. രണ്ടു വിക്കറ്റുകളാണ് ബുംറയ്ക്കു വീഴ്ത്താനായത്.
അവസാനമായി കളിച്ച ഓസ്‌ട്രേിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ എംസിജി ടെസ്റ്റില്‍ 28.4 ഓവറില്‍ 99 റണ്‍സ് വിട്ടുകൊടുത്തതായിരുന്നു അദ്ദേഹത്തിന്റെ എക്കാലത്തെയും മോശം പ്രകടനം. ഇതാണതൊട്ടടുത്ത പരമ്പരയില്‍ തന്നെ ബുംറയ്ക്കു തിരുത്തേണ്ടി വന്നത്.

ഇംഗ്ലണ്ടിനെതിരേ മാഞ്ചസ്റ്ററില്‍ നാലാം ദിനം ആദ്യ സെഷനിലാണ് ബൗളിങില്‍ ബുംറ കന്നി സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇംഗ്ലീഷ് ഇന്നിങ്‌സിലെ 142ാം ഓവറിലായിരുന്നു ഇത്. 31 ഓവറില്‍ 99 റണ്‍സെന നിലയിലാണ് അദ്ദേഹം ഈ ഓവറില്‍ ബൗള്‍ ചെയ്യാനെത്തിയത്. ആദ്യ ബോളില്‍ തന്നെ ബെന്‍ സ്‌റ്റോക്‌സ് സിംഗിളെടുത്തതോടെ ബുംറയുടെ അക്കൗണ്ടിലേക്കു 100 റണ്‍സും ചേര്‍ക്കപ്പെടുകയായിരുന്നു.
അതേസമയം, ഈ ടെസ്റ്റില്‍ 100ന് മുകളില്‍ റണ്‍സ് വഴങ്ങിയ ഇന്ത്യന്‍ ബൗളര്‍മാരുടെ ലിസ്റ്റില്‍ ബുംറ മാത്രമല്ല വേറെയും മൂന്നുപേര്‍ കൂടിയുണ്ട്. ഏറ്റവുമധികം റണ്‍സ് വിട്ടുകൊടുത്തത് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ്. 37.1 ഓവറില്‍ 143 റണ്‍സ് അദ്ദേഹം വഴങ്ങി. മുഹമ്മദ് സിറാജ് 30 ഓവറില്‍ ദാനം ചെയ്തത് 140 റണ്‍സാണ്. വാഷിങ്ടണ്‍ സുന്ദര്‍ 28 ഓവറില്‍ 107 റണ്‍സും വഴങ്ങിയിരുന്നു.
പ്ലെയിങ് 11
ഇന്ത്യ- യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍ ), രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, വാഷിങ്്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അന്‍ഷുല്‍ കംബോജ്.
ഇംഗ്ലണ്ട്- സാക്ക് ക്രാളി, ബെന്‍ ഡക്കെറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ജാമി സ്മിത്ത് (വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്സ്, ലിയാം ഡോസണ്‍, ബ്രൈഡണ്‍ കാര്‍സ്, ജോഫ്ര ആര്‍ച്ചര്‍.