IND vs ENG: സെന രാജ്യങ്ങളില്‍ 100 ടെസ്റ്റ് വിക്കറ്റ്, ചരിത്ര നേട്ടവുമായി ബുംറ, പട്ടിക ഇതാ

എഡ്ജ്ബാസ്റ്റണ്‍: ഇന്ത്യ -ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് ആവേശകരമായ അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്ത്യ മുന്നോട്ട് വെച്ച 378 എന്ന വമ്പന്‍ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റിന് 259 എന്ന മികച്ച നിലയിലാണ്. ഏഴ് വിക്കറ്റുകള്‍ ശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കാന്‍ 119 റണ്‍സ് മാത്രമാണ് വേണ്ടത്. ജോ റൂട്ട് (76), ജോണി ബെയര്‍സ്‌റ്റോ (72) എന്നിവര്‍ അര്‍ധ സെഞ്ച്വറിയോടെ ക്രീസിലുണ്ട്.
നാലാം ദിനം ഉച്ചവരെ ഇന്ത്യക്കനുകൂലമെന്ന് വിലയിരുത്തപ്പെട്ട മത്സരം ഇപ്പോള്‍ ഇംഗ്ലണ്ടിന് അനുകൂലമായിരിക്കുകയാണ്. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ ബാറ്റിങ് നിരക്ക് പ്രതീക്ഷക്കൊത്ത് ഉയരാനാവാതെ പോയതാണ് ടീമിന് തിരിച്ചടിയായത്. എന്തായാലും അഞ്ചാം ദിനം മഴ കളിക്കാത്ത പക്ഷം ഇംഗ്ലണ്ട് വിജയത്തിലേക്കെത്താനുള്ള സാധ്യതയാണ് കൂടുതല്‍.

മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ ജസ്പ്രീത് ബുംറ മികച്ച പ്രകടനം നടത്തി നിരവധി റെക്കോഡുകളാണ് ഇതിനോടകം നേടിയത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങാന്‍ അദ്ദേഹത്തിനായി. ആദ്യ ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റും രണ്ടാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റും നേടിയ ബുംറ സെന രാജ്യങ്ങളില്‍ 100 വിക്കറ്റ് എന്ന നേട്ടത്തിലേക്കെത്തിയിരിക്കുകയാണ്. ഈ നേട്ടത്തിലെത്തുന്ന ആറാമത്തെ ഇന്ത്യന്‍ പേസറാണ് അദ്ദേഹം. 101 വിക്കറ്റുകളാണ് സെന രാജ്യങ്ങളില്‍ നിലവില്‍ ബുംറയുടെ പേരിലുള്ളത്.
8 പന്ത്, രണ്ട് വിക്കറ്റ് ബാക്കി, ജയിക്കാന്‍ 1 റണ്‍സ്, മത്സരം സമനില!, ഓര്‍മയുണ്ടോ ഈ ത്രില്ലര്‍?

ഇംഗ്ലണ്ടിലാണ് അദ്ദേഹം കൂടുതല്‍ വിക്കറ്റ് നേടിയത്. 36 വിക്കറ്റുകള്‍ ബുംറയുടെ പേരിലുണ്ട്. ഓസ്‌ട്രേലിയയില്‍ 32 വിക്കറ്റും ദക്ഷിണാഫ്രിക്കയില്‍ 26 വിക്കറ്റും നേടിയ ബുംറക്ക് ന്യൂസീലന്‍ഡില്‍ ആറ് വിക്കറ്റ് മാത്രമാണ് നേടാനായത്. ഇന്ത്യക്കാരില്‍ സെന രാജ്യങ്ങളില്‍ 141 വിക്കറ്റുള്ള അനില്‍ കുംബ്ലെയാണ് തലപ്പത്ത്. ഇഷാന്ത് ശര്‍മ (130) വിക്കറ്റ്, സഹീര്‍ ഖാന്‍ (119), മുഹമ്മദ് ഷമി (119), കപില്‍ ദേവ് (117) എന്നിവരാണ് ബുംറക്ക് മുകളിലുള്ളത്. കരിയര്‍ ഏറെ ബാക്കിയുള്ള ബുംറക്ക് ഈ റെക്കോഡുകളെയൊക്കെ മറികടക്കാന്‍ സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

കൂടാതെ ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ച് മത്സര പരമ്പരയില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യന്‍ പേസര്‍ എന്ന നേട്ടവും ബുംറ സ്വന്തമാക്കിയിരുന്നു. 23 വിക്കറ്റാണ് നിലവില്‍ അദ്ദേഹത്തിന്റെ പേരിലുള്ളത്. ആദ്യ നാല് മത്സരത്തില്‍ നിന്ന് 18 വിക്കറ്റാണ് അദ്ദേഹം നേടിയത്. 22 വിക്കറ്റ് നേടിയ കപില്‍ ദേവിന്റെയും 19 വിക്കറ്റ് നേടിയ ഭുവനേശ്വര്‍ കുമാറിന്റെയുമെല്ലാം റെക്കോഡാണ് ബുംറ തിരുത്തിയത്.
15 വര്‍ഷം, ഇന്നും സച്ചിന്റെ ഈ റെക്കോഡിനെ തൊടാന്‍ ആളില്ല, അറിയാമോ ഈ റെക്കോഡ്?

അഞ്ചാം ദിനത്തില്‍ ബുംറയുടെ പ്രകടനത്തിലാണ് ഇന്ത്യയുടെ എല്ലാ പ്രതീക്ഷകളും. പരമ്പര നേടാന്‍ ഇന്ത്യക്ക് തോല്‍ക്കാതെ നോക്കിയാല്‍ മതി. എന്നാല്‍ നിലവിലെ ഫോമില്‍ ഇംഗ്ലണ്ടിനെ തളക്കുക പ്രയാസം. അതുകൊണ്ട് തന്നെ ബുംറ ന്യൂബോളില്‍ എത്രത്തോളം തിളങ്ങുന്നുവെന്നത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. തുടര്‍ച്ചയായി വിക്കറ്റുകള്‍ നേടാത്ത പക്ഷം ഇന്ത്യ കളി തോല്‍ക്കാനുള്ള സാധ്യതകള്‍ ഏറെയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications