Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൗത്താഫ്രിക്ക പയറ്റിയത് ഈ തന്ത്രം!! ഇംഗ്ലീഷ് കശാപ്പിന് ബുംറയും ഇന്ത്യയും ചെയ്യേണ്ടതെന്ത്?

ലണ്ടന്‍: ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയയും സൗത്താഫിക്കയും തമ്മിലുള്ള കലാശപ്പോരാട്ടം ലോര്‍ഡ്‌സില്‍ ആവേശകരമായ ക്ലൈമാക്‌സിലേക്കു നീങ്ങുകയാണ്. ബൗളര്‍മാര്‍ അരങ്ങുവാഴുന്ന പിച്ചില്‍ ഇരുടീമുകളിലെയും ബാറ്റര്‍മാര്‍ ശരിക്കും പാടുപെടുകയാണ്.

പേസര്‍മാര്‍ വിലസുന്നതാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നമ്മള്‍ കണ്ടത്. നിലവിലെ ചാംപ്യന്മാര്‍ കൂടിയായ ഓസ്‌ട്രേിയന്‍ ബാറ്റിങ് നിരയെ ആദ്യദിനം തന്നെ ബാക്കഫൂട്ടിലാക്കാന്‍ സൗത്താഫ്രിക്കയ്ക്കായിരുന്നു. കാഗിസോ റബാഡയുള്‍പ്പെടുന്ന പേസര്‍മാരുടെ ഗംഭീര ബൗളിങ് പ്രകടനമാണ് ഓസീസിനെ വിറപ്പിക്കാന്‍ സൗത്താഫ്രിക്കയെ സഹായിച്ചത്.

ഇംഗ്ലണ്ടുമായുള്ള അഞ്ചു ടെസ്റ്റുകളുടെ പരമ്പര അടുത്തയാഴ്ച ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ടീമിനും ചില പാഠങ്ങള്‍ ഇതിലൂടെ പഠിക്കാന്‍ കഴിയും. ബെന്‍ സ്റ്റോക്‌സ് നയിക്കുന്ന ഇംഗ്ലീഷ് ബാറ്റിങ് ലൈനപ്പിനെതിരേ എന്തു തന്ത്രമാണ് പയറ്റേണ്ടതെന്നു സൗത്താഫ്രിക്കന്‍ പേസര്‍മാര്‍ കാണിച്ചു തന്നിരിക്കുകയാണ് ഇതു എന്താണെന്നു നോക്കാം.

KAGISO RABADA

ടീം ഇന്ത്യ പഠിക്കേണ്ടതെന്ത്?

സ്റ്റാര്‍ പേസര്‍ കാഗിസോ റബാഡയും മാര്‍ക്കോ യാന്‍സനും ചേര്‍ന്നാണ് മാരക ബൗളിങിലൂടെ ഓസ്‌ട്രേലിയന്‍ ബാറ്റിങ് ലൈനപ്പില്‍ നാശം വിതച്ചത്. ഇവരെ ഇതിനു സഹായിച്ച പ്രധാന ഘടകങ്ങളിലൊന്ന് സ്ഥിരതയാണ്. കൃത്യമായ ലൈമും ലെങ്ത്തും കാത്തുസൂക്ഷിച്ചാണ് ഓസീസ് ബാറ്റിങ് നിരയെ സൗത്താഫ്രിക്കന്‍ ബൗളര്‍മാര്‍ വരിഞ്ഞുകെട്ടിയത്.

ഒരിക്കല്‍പ്പോലും ഇതില്‍ മാറ്റം വരുത്താനോ, പുതുതായി എന്തെങ്കിലും പരീക്ഷിക്കാനോ അവര്‍ തയ്യാറായില്ല. ഓഫ്‌സ്റ്റംപിന്റെ ലൈനില്‍ ഗുഡ്‌ലെങ്ത്ത് ഏരിയയിലാണ് യാന്‍സന്‍ പ്രധാനമായും എറിഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ റബാഡയുടെ തന്ത്രം മറ്റൊന്നായിരുന്നു. കൂടുതല്‍ ഫുള്ളര്‍, വൈഡര്‍ ബോളുകളാണ് അദ്ദേഹം പരീക്ഷിച്ചത്. വല്ലപ്പോഴും മാത്രമേ ചില വേരിയേഷനുകള്‍ റബാഡ കൊണ്ടുവന്നുള്ളൂ.

യാന്‍സനും റബാഡയും ഒരേ ലൈനും ലെങ്ത്തും കാത്തുസൂക്ഷിച്ചതോടെ എന്തു ചെയ്യണമെന്നറിയാതെ ഓസീസ് ബാറ്റര്‍മാര്‍ കുഴങ്ങി. അവര്‍ക്കു കൂടുതല്‍ ഡിഫന്‍സീവായിട്ടുള്ള ശൈലിയിലക്കേു പോവേണ്ടിയും വന്നു. റണ്ണെടുക്കാനുള്ള കാര്യമായ പഴുതുകളൊന്നും ബാറ്റര്‍മാര്‍ക്കു ലഭിച്ചതുമില്ല. ഈ ട്രാപ്പിലകപ്പെട്ടാണ് ഭൂരിഭാഗം പേരും പുറത്തായത്.

അടുത്ത വെള്ളിയാഴ്ച ലീഡ്‌സിലെ ഹെഡിങ്‌ലേയില്‍ നടക്കാനിരിക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ജസ്പ്രീത് ബുംറ നയിക്കുന്ന ഇന്ത്യന്‍ പേസ് നിരയ്ക്കും ഇതേ തന്ത്രം തന്നെ പയറ്റി നോക്കാം. കൂടുതല്‍ വൈവിധ്യങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കാതെ സ്ഥിരതയോടെ കൃത്യമായ ലൈനും ലെങ്ത്തും കാത്തുസൂക്ഷിച്ചാല്‍ ഇംഗ്ലീഷ് ബാറ്റിങ്‌നിരയെ ബാക്ക്ഫൂട്ടിലാക്കാന്‍ ഇന്ത്യക്കു കഴിഞ്ഞേക്കും.

JASPRIT BUMRAH

ഓസീസുമായുള്ള ഫൈനലില്‍ സൗത്താഫ്രിക്കന്‍ പേസര്‍മാര്‍ ചെയ്ത രണ്ടാമത്തെ കാര്യം ബാറ്റര്‍മാരുടെ ബാറ്റിങ് ടെക്‌നിക്കിനെ ടെസ്റ്റ് ചെയ്തുവെന്നതാണ്. ഉസ്മാന്‍ ഖവാജ, കാമറൂണ്‍ ഗ്രീന്‍, മാര്‍നസ് ലബ്യുഷെയ്ന്‍ എന്നിവരുടെ പുറത്താവലുകള്‍ ഇതിനു നല്ലൊരു ഉദാഹരണമാണ്. ബോളിന്റെ ആംഗിളാണ് ഖവാജയുടെയും ലബ്യുഷെയ്‌നിന്റെുയും പുറത്താവലുകള്‍ക്കു വഴിയൊരുക്കിയതെങ്കില്‍ അലസമായ ഫുട്ട് മൂവ്‌മെന്റാണ് ഗ്രീനിനു വിക്കറ്റ് നഷ്ടമാക്കിയത്.

താരങ്ങളുടെ ബാറ്റിങ് ടെക്‌നിക്ക് നന്നായി മനസ്സിലാക്കിയാണ് സൗത്താഫ്രിക്കന്‍ ബൗളര്‍മാര്‍ ഈ ഫൈനലിനു എത്തിയതെന്നു വളരെ വ്യക്തമാണ്. ഏതൊക്കെ ബോളുകള്‍ക്കെതിരേയാണ് ഓരോ ബാറ്ററും പതറുന്നതെന്നു കൃത്യമായി മനസിലാക്കിയ സൗത്താഫ്രിക്കന്‍ പേസര്‍മാര്‍ അത്തരമൊരു കെണിയൊരുക്കി അവരെ പൂട്ടുകയും ചെയ്തു.

ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്കും ഇതു കണ്ടുപഠിക്കാവുന്നതാണ്. ഓരോ ബാറ്ററെയും മനസ്സിലാക്കിയ ശേഷം അതിനു അനുസരിച്ച് ചില വേരിയേഷനുകള്‍ കൊണ്ടുവരണം. പക്ഷെ ഇതു അമിതമാവാനും പാടില്ല. ബാറ്റര്‍മാരുടെ കണക്കുകൂട്ടല്‍ തെറ്റിക്കുന്ന ചില സര്‍പ്രൈസ് ബോളുകള്‍ ഇടയ്ക്കു എറിഞ്ഞാല്‍ അതു വിക്കറ്റ് നേടിത്തരാനുള്ള സാധ്യത കൂടുതലാണ്.

Story first published: Friday, June 13, 2025, 13:14 [IST]
Other articles published on Jun 13, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+