IND vs ENG: അഞ്ച് ബൗളര്‍മാര്‍ കോലിയുടെ 'ഉറക്കംകെടുത്തുന്നു', ടെസ്റ്റില്‍ കൂടുതല്‍ തവണ പുറത്താക്കി
ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലൂടെ വിരാട് കോലിയുടെ ഗംഭീര തിരിച്ചുവരവ് പ്രതീക്ഷിച്ചവര്‍ക്ക് വീണ്ടും നിരാശപ്പെടേണ്ടി വന്നു. ഏഴ് റണ്‍സ് മാത്രമാണ് ഇന്ത്യന്‍ നായകന് നേടാനായത്. ബാറ്റിങ് കരുത്തില്‍ പ്രതീക്ഷവെച്ച് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 78 റണ്‍സിനാണ് കൂടാരം കയറിയത്. 19 റണ്‍സിനെടുത്ത രോഹിത് ശര്‍മയാണ് ടോപ് സ്‌കോറര്‍.
വിരാട് കോലിയില്‍ നിന്ന് മികച്ചൊരു ഇന്നിങ്‌സ് കണ്ടിട്ട് വര്‍ഷം രണ്ട് പിന്നിട്ടിരിക്കുന്നു. ഒരുകാലത്ത് 100 എന്ന മാജിക്കല്‍ സംഖ്യ തുടര്‍ച്ചയായി നേടി വിസ്മയിപ്പിച്ച അദ്ദേഹം കഴിഞ്ഞ 50 ഇന്നിങ്‌സില്‍ നിന്ന് ഒരു സെഞ്ച്വറി പ്രകടനം പോലും നടത്തിയിട്ടില്ല. മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ബാറ്റിങ് ശരാശരിയുള്ള കോലിക്ക് ഒട്ടുമിക്ക ബൗളര്‍മാര്‍ക്കെതിരെയും മികച്ച റെക്കോഡുണ്ട്. എന്നാല്‍ ചില ബൗളര്‍മാര്‍ക്ക് കോലിക്കെതിരേ കൂടുതല്‍ ആധിപത്യം നേടാനായിട്ടുണ്ട്യ ടെസ്റ്റില്‍ കൂടുതല്‍ തവണ കോലിയെ പുറത്താക്കിയ അഞ്ച് ബൗളര്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം.

നതാന്‍ ലിയോണ്‍ (ഓസ്‌ട്രേലിയ)
ഓസീസ് സ്പിന്നര്‍ നതാന്‍ ലിയോണ്‍ വിരാട് കോലിയുടെ പേടി സ്വപ്‌നമാണ്. ഏഴ് തവണയാണ് ഇന്ത്യന്‍ നായകനെ അദ്ദേഹം പുറത്താക്കിയത്. ചെപ്പക്കില്‍ 2013ലാണ് ആദ്യമായി കോലിയെ ലിയോണ്‍ പുറത്താക്കിയത്. രണ്ട് ഇന്നിങ്‌സിലും അദ്ദേഹം കോലിയുടെ വിക്കറ്റ് നേടി. 2014ല്‍ അഡെയ്‌ല്ഡില്‍ കോലിയെ പുറത്താക്കിയ ലിയോണ്‍ മൂന്ന് വര്‍ഷത്തിന് ശേഷം ബംഗളൂരുവില്‍ കോലിയെ എല്‍ബിയില്‍ കുരുക്കി. 2018-19 ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ രണ്ട് തവണ കോലിയെ പുറത്താക്കാനും ലിയോണിന് സാധിച്ചു. 33 ടെസ്റ്റ് ഇന്നിങ്‌സില്‍ നിന്നാണ് കോലിയെ ലിയോണ്‍ ഏഴ് തവണ പുറത്താക്കിയത്.

ജെയിംസ് ആന്‍ഡേഴ്‌സന്‍
ഇംഗ്ലണ്ട് സീനിയര്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനാണ് കോലിയെ കൂടുതല്‍ തവണ പുറത്താക്കിയ രണ്ടാമത്തെ ബൗളര്‍. ഏഴ് തവണ അദ്ദേഹം കോലിയെ പുറത്താക്കിയിട്ടുണ്ട്. ലീഡ്‌സിലും ആദ്യ ഇന്നിങ്‌സില്‍ കോലിയെ പുറത്താക്കിയത് ആന്‍ഡേഴ്‌സനാണ്. ട്രന്റ്ബ്രിഡ്ജില്‍ ഗോള്‍ഡന്‍ ഡെക്കിനാണ് ആന്‍ഡേഴ്‌സന്‍ കോലിയെ മടക്കിയത്. 2014 ടെസ്റ്റ് പരമ്പരയില്‍ നാല് തവണയും കോലിയെ അന്‍ഡേഴ്‌സന്‍ കൂടാരം കയറ്റി. 2012ല്‍ ഈഡന്‍ ഗാര്‍ഡനിലാണ് കോലിയെ ആദ്യമായി ആന്‍ഡേഴ്‌സന്‍ പുറത്താക്കിയത്. 41 ടെസ്റ്റില്‍ നിന്നാണ് ആന്‍ഡേഴ്‌സന്‍ കോലിയെ ഏഴ് തവണ മടക്കിയത്.
Also Read : IND vs ENG: 'സച്ചിന്‍ അന്ന് സിഡ്‌നിയില്‍ ചെയ്തതാണ് കോലിയും ചെയ്യേണ്ടത്', ഉപദേശിച്ച് ഗവാസ്‌കര്‍

പാറ്റ് കമ്മിന്‍സ്
ഓസീസ് സൂപ്പര്‍ പേസര്‍ പാറ്റ് കമ്മിന്‍സാണ് മറ്റൊരു ബൗളര്‍. അഞ്ച് തവണയാണ് കമ്മിന്‍സിന് മുന്നില്‍ കോലി കീഴടങ്ങിയത്. 10 ടെസ്റ്റ് ഇന്നിങ്‌സില്‍ നിന്ന് കോലിയെ അഞ്ച് തവണ പുറത്താക്കാന്‍ ആന്‍ഡേഴ്‌സനായി. 2017ലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലാണ് കോലിയെ കമ്മിന്‍സ് ആദ്യമായി പുറത്താക്കിയത്. പരമ്പരയില്‍ മൂന്ന് തവണ കൂടി കോലിയെ മടക്കാന്‍ കമ്മിന്‍സിനായി. പിങ്ക് ബോള്‍ ടെസ്റ്റിലാണ് അവസാനമായി കോലിയെ കമ്മിന്‍സ് പുറത്താക്കിയത്. കമ്മിന്‍സിന്റെ അതിവേഗ ബൗളുകളെ നേരിടുകയെന്നത് പലപ്പോഴും കോലിക്ക് വലിയ വെല്ലുവിളി തന്നെയാണ്.

മോയിന്‍ അലി- ബെന്‍ സ്‌റ്റോക്‌സ്
ഇംഗ്ലണ്ടിന്റെ മോയിന്‍ അലിയും ബെന്‍ സ്‌റ്റോക്‌സും അഞ്ച് തവണ വീതം കോലിയെ പുറത്താക്കിയിട്ടുണ്ട്. സ്പിന്നറായ മോയിന്‍ അലി 24 ഇന്നിങ്‌സില്‍ നിന്നാണ് കോലിയെ അഞ്ച് തവണ പുറത്താക്കിയത്.2014,2016,2018 പരമ്പരകളിലായി കോലിയെ ഓരോ തവണ പുറത്താക്കിയ മോയിന്‍ അലി അവസാനമായി ഈ വര്‍ഷം ഇന്ത്യയില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ രണ്ട് തവണയും കോലിയെ പുറത്താക്കാന്‍ മോയിന്‍ അലിക്കായി.
ബെന്‍ സ്‌റ്റോക്‌സ് 25 ഇന്നിങ്‌സില്‍ നിന്നാണ് കോലിയെ അഞ്ച് തവണ പുറത്താക്കിയത്. 2016ല്‍ മൊഹാലിയിലാണ് ആദ്യമായി പുറത്താക്കിയത്. 2018ല്‍ ബ്രിമ്മിങ്ഹാമിലും ലണ്ടനിലും 2021ല്‍ ചെന്നൈയിലും അഹ്മദാബാദിലും കോലിയുടെ വിക്കറ്റ് നേടാന്‍ ആന്‍ഡേഴ്‌സന് സാധിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications