Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബുംറയ്ക്കു 10ല്‍ 6 മാത്രം!! ഉത്തരവാദിത്വമില്ല? ലോര്‍ഡ്‌സില്‍ കാണിച്ചത് തെറ്റെന്നു ഇര്‍ഫാന്‍

ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ജസ്പ്രീത് ബുംറ വേണ്ടത്ര ഉത്തരവാദിത്വം കാണിച്ചില്ലെന്ന രൂക്ഷവിമര്‍ശനവുമായി രംഗത്തു വന്നിരിക്കുകയാണ് മുന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. പരമ്പരയില്‍ ബുംറ കളിച്ച മൂന്നു ടെസ്റ്റുകളിലും ഇന്ത്യക്കു ജയിക്കാനായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജോലിഭാരമെന്ന കാരണം കൊണ്ട് ബുംറയ്ക്കു ടീം മാനേജ്‌മെന്റ് അമിതമായി സ്വാതന്ത്ര്യം നല്‍കുന്നതായും ഇര്‍ഫാന്‍ ചൂണ്ടിക്കാട്ടി. ആദ്യത്തെയും മൂന്ന്, നാല് ടെസ്റ്റുകളിലുമാണ് ബുംറ ഇന്ത്യക്കായി പന്തെറിഞ്ഞത്. ഒന്നും മൂന്നും ടെസ്റ്റുകളില്‍ ടീം തോല്‍വിയേറ്റു വാങ്ങിയപ്പോള്‍ നാലാമങ്കത്തില്‍ സമനിലയും വഴങ്ങി.

ഫിറ്റ്‌നസ് പ്രശ്‌നം കാരണം ഓവലിലെ അവസാന ടെസ്റ്റില്‍ കളിക്കാതെ ബുംറ നാട്ടിലേക്കു മടങ്ങുകയുമായിരുന്നു. അദ്ദേഹത്തിന്റെ അഭാവത്തില്‍ മുഹമ്മദ് സിറാജ് കത്തിക്കയറിയപ്പോള്‍ രണ്ടാത്തെയും അഞ്ചാമത്തെയും ടെസ്റ്റുകളില്‍ ഇന്ത്യ വിജയവും കൊയ്തിരുന്നു.

jasprit bumrah

ലോര്‍ഡ്‌സില്‍ കാണിച്ചത് തെറ്റ്

ജസ്പ്രീത് ബുംറ തന്റെ ജോലിഭാരം കുറയ്ക്കാന്‍ പലപ്പോഴും കൂടുതലായി ശ്രദ്ധിക്കുന്നതായും ഇതു ശരിയായ സമീപനമല്ലെന്നും ഇര്‍ഫാന്‍ പഠാന്‍ വിമര്‍ശിച്ചു. ജസ്പ്രീത് ബുംറ തന്റെ ജോലിഭാരത്തെപ്പറ്റി അമിതമായി ചിന്തിക്കുന്നതു പോലെയുള്ള ചില സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്.

അതിലൊന്ന് ആ ടെസ്റ്റില്‍ അദ്ദേഹത്തില്‍ നിന്നും ആറാമത്തെ ഓവര്‍ ടീമിനു ആവശ്യമായിരുന്നപ്പോള്‍ അതിനു തയ്യാറായില്ലെന്നതാണ്. ഞാന്‍ ഈ ടെസ്റ്റിന്റെ കമന്ററിക്കിടെയും ഇക്കാര്യം പറഞ്ഞിരുന്നു. ജോ റൂട്ടിനെ ടെസ്റ്റില്‍ 11 തവണ ബുംറ പുറത്താക്കിയിട്ടുണ്ട്. പക്ഷെ ലോര്‍ഡ്‌സിലെ മൂന്നാം ടെസ്റ്റില്‍ റൂട്ട് ക്രീസിലുള്ളപ്പോള്‍ അഞ്ചോവറുകള്‍ മാത്രമേ അദ്ദേഹം ബൗള്‍ ചെയ്തുള്ളൂ.

ആറാമതായി ഒരോവര്‍ കൂടി ബുംറയ്ക്കു എറിയാമായിരുന്നു. കൂടുതല്‍ തീവ്രതയോടെ അദ്ദേഹം ആറാം ഓവറും ബൗള്‍ ചെയ്തിരുന്നെങ്കില്‍ ഒരു പക്ഷെ റൂട്ടിനെ പുറത്താക്കാനായേനെ. പക്ഷെ ബുംറ ബൗളിങില്‍ അല്‍പ്പം ഉള്‍വലിയുന്നതു പോലെയാണ് കാണപ്പെട്ടത്.

പലപ്പോഴും താന്‍ കളിക്കുന്ന മല്‍സരങ്ങള്‍ സ്വയം അദ്ദേഹം തന്നെ തിരഞ്ഞെടുക്കുകയാണ്. ഞാന്‍ എല്ലായ്‌പ്പോഴും ഇതിനു എതിരാണെന്നും സ്വന്തം യൂട്യൂബ് ചാനലില്‍ ഇര്‍ഫാന്‍ തുറന്നടിക്കുന്നു.

irfan pathan

മൂന്നെണ്ണവും ജയിച്ചില്ല

ഇംഗ്ലണ്ടില്‍ ഇന്ത്യ ജയിച്ച ടെസ്റ്റുകള്‍ എജ്ബാസ്റ്റണിലേതും (രണ്ടാം ടെസ്റ്റ്) ഓവലിലേതുമാണ് (അഞ്ചാം ടെസ്റ്റ്). ഇവയിലാവട്ടെ ജസ്പ്രീത് ബുംറ കളിച്ചതുമില്ല. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ്ദീപ് ത്രയമാണ് ഈ ടെസ്റ്റുകളില്‍ ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്.

പരമ്പരയില്‍ കളിച്ച മൂന്നു ടെസ്റ്റുകളിലും ജസ്പ്രീത് ബുംറ നന്നായി പന്തെറിഞ്ഞെങ്കിലും ലോകത്തിലെ നമ്പണ്‍ ടെസ്റ്റ് ബൗളറെന്ന നിലയില്‍ പ്രതീക്ഷയക്കൊത്തുയര്‍ന്നില്ലെന്നു ഇര്‍ഫാന്‍ പഠാന്‍ വ്യക്തമാക്കി.

ന്യായമായി പറയുകയാണെങ്കില്‍ ജസ്പ്രീത് ബുംറ കളിച്ചപ്പോഴെല്ലാം നന്നായി പെര്‍ഫോം ചെയ്തിട്ടുണ്ട്. അഞ്ചു വിക്കറ്റ് നേട്ടമുള്‍പ്പെടെ കുറിച്ച അദ്ദേഹം ലോര്‍ഡ്‌സിലെ എലൈറ്റ് താരങ്ങളുടെ ബോര്‍ഡില്‍ ഇടം പിടിക്കുകയും ചെയ്തു. പക്ഷെ നിങ്ങള്‍ നമ്പര്‍ വണ്‍ ബൗളറായിരിക്കുമ്പോള്‍ നമ്പര്‍ വണ്‍ തരത്തിലുള്ള പ്രകടനവും പ്രതീക്ഷിക്കും. പക്ഷെ ബുംറ അതിനൊത്തുയര്‍ന്നില്ലെന്നാണ് എനിക്കു തോന്നിയത്.

ബുംറയ്ക്കു 10ല്‍ ആറ് മാത്രമേ റേറ്റിങുള്ളൂ. എന്തുകൊണ്ട്? അതിനു കാരണവുമുണ്ട്. നിങ്ങള്‍ സീനിയര്‍ താരമായിരിക്കുമ്പോള്‍ ടീമിനെ ജയിപ്പിക്കാനുള്ള ഉത്തരവാദിത്വവും ഉറപ്പായുമുണ്ടാവും. അദ്ദേഹം അതു കാണിച്ചില്ല. മൂന്നു ടെസ്റ്റുകളില്‍ ഇന്ത്യക്കായി ബുംറ കളിച്ചു. ഇവയിലൊന്നും ടീം വിജയിച്ചതുമില്ലെന്നും ഇര്‍ഫാന്‍ കുറ്റപ്പെടുത്തി. മൂന്നു ടെസ്റ്റുകളില്‍ നിന്നും രണ്ടു ഫൈഫറുള്‍പ്പെടെ 14 വിക്കറ്റുകളാണ് ബുംറയ്ക്കു വീഴ്ത്താനായത്.

Story first published: Thursday, August 7, 2025, 17:06 [IST]
Other articles published on Aug 7, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+