Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടേത് മണ്ടന്‍ പ്ലാന്‍!! ലോര്‍ഡ്‌സില്‍ തോറ്റത് വെറുതെയല്ല, അബദ്ധം ചൂണ്ടിക്കാട്ടി ഇര്‍ഫാന്‍

ലോര്‍ഡ്‌സ്: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു നേരിട്ട പരാജയത്തെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. ഗെയിം പ്ലാനുകളില്‍ ഇന്ത്യ ചില പിഴവുകള്‍ വരുത്തിയെന്നും അതാണ് പരാജയ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 22 റണ്‍സിന്റെ തോല്‍വിയാണ് ശുഭ്മന്‍ ഗില്ലിനും സംഘത്തിനും ലോര്‍ഡ്‌സില്‍ നേരിട്ടത്.

193 റണ്‍സ് മാത്രമേ ഐതിഹാസിക വേദിയില്‍ ജയിക്കാന്‍ ഇന്ത്യക്കു വേണ്ടിയിരുന്നുള്ളൂ. പക്ഷെ ബാറ്റിങ് നിര ചതിച്ചപ്പോള്‍ 170 റണ്‍സിനു ഇന്ത്യ കൂടാരം കയറുകയും ചെയ്തു. ഈ ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 2-1ന്റെ ലീഡും സ്വന്തമാക്കിയിരുന്നു.

IRFAN PATHAN

ഇന്ത്യയുടെ ആ പ്ലാന്‍ അബദ്ധം

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ ഫലപ്രദമായി ഉപയോഗിക്കുന്ന കാര്യത്തില്‍ ഇന്ത്യ കാണിച്ച പിഴവാണ് ലോര്‍ഡ്‌സ് ടെസ്റ്റിലെ പരാജയ കാരണമെന്നു ഇര്‍ഫാന്‍ പഠാന്‍ തുറന്നടിക്കുന്നു. പരിക്കുകളെ കുറിച്ച് വകവയ്ക്കാതെ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സും പേസര്‍ ജോഫ്ര ആര്‍ച്ചറുമെല്ലാം കൈമെയ് മറന്ന് ലോര്‍ഡ്‌സില്‍ പോരാടിയപ്പോള്‍ ബുംറയെ സംരക്ഷിച്ചു നിര്‍ത്തുന്ന സമീപനമാണ് ഇന്ത്യ സ്വീകരിച്ചതെന്നു ഇര്‍ഫാന്‍ കുറ്റപ്പെടുത്തുകയും ചെയ്തു.

ആറു ബൗളിങ് ഓപ്ഷനുകളുമണ്ടായിട്ടും അവസാന ദിനം ഇംഗ്ലീഷ് ബൗളമാര്‍ കാണിച്ചതുപോലെയൊരു തീവ്രമായ പ്രകടനം നടത്താന്‍ ഇന്ത്യക്കു സാധിച്ചില്ലെന്നാണ് ഇര്‍ഫാന്റെ നിരീക്ഷണം. അവസാന ദിനം രാവിലെ തന്നെ ഒമ്പതു മാരക ഓവറുകളാണ് സ്‌റ്റോക്‌സെറിഞ്ഞത്. ലഞ്ച് ബ്രേക്കാവുമ്പോഴേക്കും എട്ടു വിക്കറ്റുകള്‍ കൈവിട്ട ഇന്ത്യ തോല്‍വിയുറപ്പിച്ചിരുന്നു.

ലോര്‍ഡ്‌സ് ടെസ്റ്റിനെക്കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ വിശകലനം നടത്തവെയാണ് ബുംറയെ വച്ചുള്ള ഇന്ത്യയുടെ ഗെയിം പ്ലാനിനെ ഇര്‍ഫാന്‍ നിശിതമായി വിമര്‍ശിച്ചത്. അഞ്ചാം ദിനത്തില്‍ ഇംഗ്ലണ്ടിനായി അഞ്ചാംദിനം രാവിലെ തന്നെ 9.2 ഓവര്‍ മാരത്തണ്‍ സ്‌പെല്ലാണ് എറിഞ്ഞത്.

എന്തൊരു താരമാണ് അദ്ദേഹം. സ്റ്റോക്‌സ് ബൗള്‍ ചെയ്തു, ബൗള്‍ ചെയ്തു, റിഷഭ് പന്തിന്റെ (ഒന്നാമിന്നിങ്‌സ്) നിര്‍ണായകമായ റണ്ണൗട്ടും നടത്തി. പക്ഷെ അവിടെയൊന്നും ജോലിഭാരം മാനേജ് ചെയ്യുന്നതിനെക്കുറിച്ചുള്ള സംസാരങ്ങളില്ല. പക്ഷെ ഇന്ത്യയെ സംബന്ധിച്ച് അങ്ങനെയല്ല കാര്യങ്ങള്‍.

ജസ്പ്രീത് ബുംറ അഞ്ചോവറുകള്‍ ബൗള്‍ ചെയ്തു. ഇതിനു ശേഷം നിങ്ങള്‍ കളിയുടെ നിയന്ത്രണം ഏറ്റെടുക്കേണ്ടിയിരുന്ന സമയത്ത് അദ്ദേഹത്തെ കൊണ്ട് ബൗ്ള്‍ ചെയ്യില്ല. പകരം ജോ റൂട്ട് ക്രീസിലെത്തിയ ശേഷം ബൗള്‍ ചെയ്യിക്കാനായി ബുംറയെ മാറ്റി നിര്‍ത്തി. അതു തീര്‍ച്ചയായും നിരാശാജകം തന്നെയാണെന്നും ഇര്‍ഫാന്‍ വിമര്‍ശിക്കുന്നു.

jasprit bumrah

എജ്ബാസ്റ്റണില്‍ (രണ്ടാം ടെസ്റ്റ്) കളിപ്പിക്കാതിരുന്നതിലൂടെ ജസ്പ്രീത് ബുംറയുടെ ജോലി ഭാരം മാനേജ് ചെയ്തു കഴിഞ്ഞകാണ്. നിങ്ങളൊരു മല്‍സരത്തില്‍ കളിക്കുമ്പോള്‍ അവിടെയൊരു ജോലിഭാരവുമില്ല. നിങ്ങള്‍ക്കു എന്തു വില കൊടുത്തും ആ മല്‍സരം ജയിച്ചേ തീരൂ. ഇന്ത്യന്‍ ക്യാംപിനു ഈ ടെസ്റ്റില്‍ കുറേക്കൂടി നന്നായി ചെയ്യാന്‍ സാധിക്കുമായിരുന്നു.

നാലു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജോഫ്ര ആര്‍ച്ചര്‍ ഈ മല്‍സരത്തിലൂടെ ഇംഗ്ലീഷ് ടീമിലേക്കു മടങ്ങിയെത്തിയത്. പക്ഷെ അദ്ദേഹം ബൗളിങ് നിര്‍ത്തിയില്ല. വീണ്ടു ബൗളിങിനായി എത്തുന്നതിനു മുമ്പ് അദ്ദേഹം രാവിലെ ആറോവറുകള്‍ എറിഞ്ഞിരുന്നു. ബെന്‍ സ്‌റ്റോക്‌സ് ജോലി ഭാരത്തെക്കുറിച്ച് ആലോചിച്ചില്ല. അദ്ദേഹത്തിനു ഒമ്പതോവറുകള്‍ ബൗള്‍ ചെയ്യാന്‍ സാധിക്കുമെങ്കില്‍ നമ്മള്‍ പിന്നിലായിപ്പോയെന്നും ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, July 16, 2025, 13:43 [IST]
Other articles published on Jul 16, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+