Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവുണ്ടെങ്കിലേ ശരിയാവൂ!! ഇന്ത്യ കാണിക്കുന്നത് ലോകകപ്പിലെ അതേ പിഴവ്, കൈഫ് പറയുന്നതിങ്ങനെ

രണ്ടാം ടി20യില്‍ ഇംഗ്ലണ്ടിനോടു തോറ്റ് പരമ്പരയില്‍ ഇന്ത്യ പുറത്തായതിനു പിന്നാലെ ടീം മാനേജ്‌മെന്റിനെതിരേ രംഗത്തു വന്നിരിക്കുകയാണ് മുന്‍ മധ്യനിര ബാറ്റര്‍ മുഹമ്മദ്് കൈഫ്. മലയാളി സൂപ്പര്‍ താരവും ടി20 ലോകകപ്പ്് ഹീറോയുമായ സഞ്ജുു സാംസണിനെ ഇന്ത്യ അവഗണിച്ചതിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

കളിഞ്ഞ ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരായെങ്കിലും അംന്നു കാണിച്ച അതേ അബദ്ധം ഇംഗ്ലണ്ടിലും ഇന്ത്യ ആവര്‍ത്തിച്ചിരിക്കുകയാണന്നു കൈഫ് ചൂണ്ടിക്കാട്ടി. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്നകളിയില്‍ ഇംഗ്ലണ്ട് നാലു വിക്കറ്റിനാണ് ഇന്ത്യയെ തകര്‍ത്തുവിട്ടത്.

SHREYAS GAMBHIR

അന്നും ഇതേ മണ്ടത്തരം

ഇന്ത്യയുടെ ഇപ്പോഴത്തെട ടി20 ലൈനപ്പെടുത്താല്‍ കൂടുതലും ഇടംകൈയന്‍ ബാറ്റര്‍മാരാണ്. ആദ്യത്തെ ഏഴു പേരില്‍ ആറും ഇടംകൈയന്‍മാരാണ്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ മാത്രമാണ് ഒരേയൊരു വലംകൈയന്‍ താരം. അഭിഷേക് ശര്‍മയും കൗമാര സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയുമാണ് കഴിഞ്ഞ കളിയില്‍ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത്. ഇതു ഇംഗ്ലണ്ടിനും ഗുണം ചെയ്തുവെന്നാണ് മുഹമ്മദ് കൈഫ് ചൂണ്ടിക്കാണിക്കുന്നത്.

'ലോകകപ്പില്‍ വരുത്തിയ അതേ പിഴവ് തന്നെ ഇന്ത്യ ഇപ്പോള്‍ ആവര്‍ത്തിക്കുകയാണ്. അന്നു ഇഷാന്‍ കിഷനും അഭിഷേക് ശര്‍മയുമാണ്് ആദ്യം ഓപ്പണ്‍ ചെയ്തു കൊണ്ടിരുന്നത്. ഒരു ഓഫ് സ്പിന്നറെ എതിരാളികള്‍ കൊണ്ടു വന്നു, രണ്ടു പേരും പുറത്തായി കൊണ്ടിരിക്കുകയും ചെയ്തു. വലിയൊരു തോല്‍വി നേരിടും വരെ ലോകകപ്പില്‍ ഇന്ത്യ തുടര്‍ന്നു.

സഞ്ജു ആദ്യ മല്‍സരങ്ങളില്‍ കളിക്കുകയും ചെയ്തിരുന്നില്ല. ഇപ്പോള്‍ ഇംഗ്ലണ്ടിലും ഇതാണ് ടീം ആവര്‍ത്തിക്കുന്നത്. അയര്‍ലാന്‍ഡിനോടു തോറ്റ ശേഷം നിങ്ങള്‍ ടീമില്‍ മാറ്റങ്ങളും വരുത്തി. ഒരു വലംകൈയനും ഒരു ഇടംകൈയനുമാണ് ഓപ്പണിങില്‍ ശരിയായ കോമ്പിനേഷന്‍. ഇതു നമ്മള്‍ ലോകകപ്പില്‍ കണ്ടതാണ്.

ഓഫ് സ്പിന്നര്‍മാര്‍ക്കെതിരേ നമ്മള്‍ ലോകകപ്പില്‍ ബുദ്ധിമുട്ടിയിരുന്നു. പക്ഷെ ഓപ്പിങിലേക്കു സഞ്ജു വന്നതോട ഈ പ്രശ്‌നം പരിഹരിക്കപ്പെടുകയും ചെയ്തു. അതേ തെറ്റാണ് ഇംഗ്ലണ്ടില്‍ നിങ്ങള്‍ ആവര്‍ത്തിക്കുന്നത്. അഭിഷേകനും വൈഭവിനും
ടീമിന്റെ ദീര്‍ഘകാല ഓപ്പണര്‍മാരാവാന്‍ കഴിയില്ല. ഒരു വലംകൈന്‍ ബാറ്ററെ ടോപ് ഓര്‍ഡറില്‍ ടീമിന് ആവശ്യമാണ്'- കൈഫ് വിശദമാക്കി.

യുകെ പര്യടത്തില്‍ തുടര്‍ച്ചയായി മൂന്നു മല്‍സരങ്ങളില്‍ ഫ്‌ളോപ്പായതാണ് സഞ്ജുവിനു ടീമിലെ സ്ഥാനം നഷ്ടമാക്കിയത്. അയര്‍ലാന്‍ഡില്‍ ടീം തൂത്തുവാരപ്പെട്ടപ്പോള്‍ 5, 0 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്‌കോറുകള്‍. ഇംഗ്ലണ്ടിനെതിരായ രണ്ടാം ആദ്യ ടി20യില്‍ ഒരു റണ്‍സിനും മടങ്ങി.

സഞ്ജുവിനെ വിശ്വസിക്കൂ

ഒന്നോ, രണ്ടോ ഇന്നിങ്‌സുകളിലെ ചെറിയ സ്‌കോറുകളുടെ പേരില്‍ ഒഴിവാക്കപ്പെടേണ്ടയാളല്ല സഞ്ജു സാംസണെന്നു മുഹമ്മദ് കൈഫ് ചൂണ്ടിക്കാട്ടി. സഞ്ജുവിന്റെ കരിയറെടുത്താല്‍ പാറ്റേണ്‍ തന്നെ ഇങ്ങനെയാണെന്നും അദ്ദേഹം പറയുന്നു.

SANJU SAMSON

'സഞ്ജു സാംസണിനു രണ്ടോ, മൂന്നോ മോശം ഇന്നിങ്‌സുകളുണ്ടാവാം. പക്ഷെ അദ്ദേഹം കളിക്കുന്നത് അങ്ങനെ തന്നെയാണ്. സഞ്ജുവിന്റെ കരിയര്‍ നോക്കൂ. കുറച്ചു മോശം ഇന്നിങ്‌സുകളുണ്ടായാലും വലിയൊരു സെഞ്ച്വറിയുമായി അദ്ദേഹം തിരിച്ചുവരും. സ്‌കോര്‍ ചെയ്യുമ്പോള്‍ അതു വലുതാക്കി മാറ്റുന്നയാളാണ് സഞ്ജു.

വൈഭവ് സൂര്യവംശി പുറത്തിരിക്കുന്നതിന്റെ സമ്മര്‍ദ്ദം അദ്ദേഹത്തിനുണ്ടാവും. ടീം മാനേജ്‌മെന്റ് ആ മാറ്റം വരുത്തുകയും ചെയ്തു. പക്ഷെ തന്ത്രപരമാി നോക്കിയാല്‍ രണ്ടു ഇടംകൈയന്‍മാര്‍ നിങ്ങളുടെ ഓപ്പണര്‍മാരാവാന്‍ പാടില്ല. നിങ്ങള്‍ സഞ്ജുവിനെ ഓപ്പണിങിലേക്കു തിരികെ കൊണ്ടു വരണം.

അഭിഷേകോ, വൈഭവോ മൂന്നാം നമ്പറില്‍ കളിക്കുകയും വേണം. മറ്റൊരു ചോയ്‌സും ടീമിനു ഇല്ല. നിങ്ങള്‍ ദീര്‍ഘകാലത്തേക്കാണ് ചിന്തിക്കേണ്ടത്. ഒരു താരം എവിടെയാണ് കളിക്കേണ്ടത് എന്നറിയാത്ത സാഹചര്യം വരാന്‍ നിങ്ങള്‍ ആഗ്രഹിക്കില്ല. താരങ്ങള്‍ക്കു റോളിന്റെ കാര്യത്തില്‍ വ്യക്തത ആവശ്യമാണ്- കൈഫ് കൂട്ടിച്ചേര്‍ത്തു.

Story first published: Monday, July 6, 2026, 17:52 [IST]
Other articles published on Jul 6, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+