
വലിയ വിമര്‍ശനമാണ് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇന്ത്യയുടെ മോശം ഫീല്‍ഡിങ്ങിനെതിരേ ഉയര്‍ത്തുന്നത്. ദിനേഷ് കാര്‍ത്തികിനെതിരേയാണ് കൂടുതല്‍ വിമര്‍ശനം. 'ഇന്ത്യ ഫീല്‍ഡിങ് മെച്ചപ്പെടുത്തിയെങ്കില്‍ ലോകകപ്പില്‍ ഒന്നും ചെയ്യാതെ തിരിച്ചുവരും. ക്യാച്ചുകള്‍ മത്സരം വിജയിപ്പിക്കും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഫീല്‍ഡിങ്ങില്‍ ഇന്ത്യ പിന്നോട്ട് പോകുന്നു. അവസാന ടെസ്റ്റില്‍ ഇന്ത്യ തോറ്റതിന് പിന്നിലും ഫീല്‍ഡിങ്ങിലെ പോരായ്മ ഉണ്ടായിരുന്നു' എന്നാണ് ഒരു ആരാധകന്‍ പ്രതികരിച്ചത്.

വിക്കറ്റ് കീപ്പറായി ദിനേഷ് കാര്‍ത്തിക് മറക്കാനാഗ്രഹിക്കുന്ന മത്സരമാണ് ഇതെന്നാണ് ആരാധകര്‍ പറയുന്നത്. ഇഷാന്‍ കിഷന്‍ ഉള്ളപ്പോള്‍ കാര്‍ത്തികിനെ കീപ്പറാക്കേണ്ടെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കീപ്പിങ് നല്‍കാതെ ഫീല്‍ഡറാക്കുമ്പോള്‍ കാര്‍ത്തികിന്റെ പ്രകടനം കൂടുതല്‍ നിരാശപ്പെടുത്തുകയാണ്. ലോകകപ്പ് പോലുള്ള വലിയ ടൂര്‍ണമെന്റിലേക്ക് പോകുമ്പോള്‍ നിലവിലെ ഫീല്‍ഡിങ്ങുമായി പോയാല്‍ തോല്‍ക്കുമെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
T20 World Cup: പരീക്ഷണം നിര്‍ത്താം!, ഇന്ത്യക്ക് വേണ്ടത് ബെസ്റ്റ് 11, കോലിയടക്കം തെറിക്കുമോ?

അനായാസ ക്യാച്ചുകള്‍ പോലും നേടാതിരുന്നിട്ടും ജയിച്ചത് ഭാഗ്യമാണെന്നാണ് മറ്റൊരു ആരാധകന്‍ പറയുന്നത്. ഇംഗ്ലണ്ടിന്റെ ബാറ്റിങ്ങിനെക്കാളും ദുരന്തമാണ് ഇന്ത്യയുടെ ഫീല്‍ഡിങ്ങെന്നാണ് മറ്റൊരു ആരാധകന്‍ ട്വീറ്റ് ചെയ്തത്. ഇന്ത്യ ജയിച്ചെങ്കിലും ഫീല്‍ഡിങ് വളരെ മോശമാണെന്ന് ആരാധകര്‍ പറയുന്നത്. ആറ് ക്യാച്ചുകള്‍ ഇന്ത്യ പാഴാക്കിയിട്ടും ജയിച്ചത് അത്ഭുതമാണെന്നാണ് പല ആരാധകരും അഭിപ്രായപ്പെട്ടത്.
ഇന്ത്യയുടെ ജയത്തില്‍ ക്രഡിറ്റ് ഹര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവിനാണ്. പക്വതയോടെ കളം നിറഞ്ഞ അദ്ദേഹം ബാറ്റുകൊണ്ടും പന്തുകൊണ്ടും ഇന്ത്യയുടെ രക്ഷകനായി. 33 പന്തില്‍ 6 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 51 റണ്‍സ് നേടിയ അദ്ദേഹം ബൗളിങ്ങില്‍ നാല് വിക്കറ്റും സ്വന്തമാക്കി. ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഒരു ടി20 മത്സരത്തില്‍ ഫിഫ്റ്റിയും നാല് വിക്കറ്റ് പ്രകടനവും നടത്തുന്നത്.

രോഹിത് ശര്‍മക്ക് കീഴില്‍ ഇന്ത്യ തോല്‍വി അറിയാതെ തുടര്‍ച്ചയായ 13 ടി20 മത്സരമാണ് ജയിക്കുന്നത്. മറ്റൊരു നായകനും ഇല്ലാത്ത നേട്ടമാണിത്. രോഹിത്ത് സ്ഥിരം നായകനായ ശേഷം ടീമിനെ നയിച്ച 15 മത്സരത്തിലും ഇന്ത്യ ജയിച്ചു. ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന കണക്കുകളാണിത്. രണ്ടാം ടി20യില്‍ ഇന്ത്യന്‍ ടീമില്‍ അടിമുടി മാറ്റമുണ്ടാവും. സൂപ്പര്‍ താരങ്ങള്‍ തിരിച്ചെത്തുമ്പോള്‍ പല യുവതാരങ്ങളും പുറത്തിരിക്കും.
IND vs WI: ഇവരെ എന്തിന് അവഗണിച്ചു?, പടിക്ക് പുറത്ത് തന്നെ!, അഞ്ച് നിര്‍ഭാഗ്യവാന്മാരിതാ

വിരാട് കോലി, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ എന്നിവരെല്ലാം മടങ്ങിയെത്തുമ്പോള്‍ ഒന്നാം ടി20 കളിച്ച ആരൊക്കെ പുറത്തിരിക്കുമെന്നത് കണ്ടറിയാം. ടി20 ലോകകപ്പിന് മുമ്പ് മികച്ച പ്ലേയിങ് 11 കണ്ടെത്തേണ്ടതായുണ്ട്. വിരാട് കോലി, റിഷഭ് പന്ത് എന്നിവരുടെ പ്രകടനം നിര്‍ണ്ണായകമാവും. കോലി ഏറെ നാളായി മോശം ഫോമിലാണ്. റിഷഭിന്റെ പരിമിത ഓവര്‍ പ്രകടനവും നിരാശപ്പെടുത്തുന്നതാണ്. ഈ സാഹചര്യത്തില്‍ രണ്ടാം ടി20യിലെ ഇന്ത്യയുടെ പ്രകടനം കാത്തിരുന്ന് കണ്ടറിയണം.


Click it and Unblock the Notifications












