Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ അബദ്ധം കാണിക്കരുത്!! അവനില്ലെങ്കില്‍ അടുത്ത ടെസ്റ്റും ജയിക്കില്ല, ഞെട്ടിച്ച് ശാസ്ത്രി

ലീഡ്‌സ്: ഇംഗ്ലണ്ടുമായുള്ള ഒന്നാമങ്കത്തില്‍ കാലിടറിയതോടെ രണ്ടാം ടെസ്റ്റില്‍ ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിടുകയാണ് ഇന്ത്യന്‍ ടീം. ജൂലൈ രണ്ടു മുതല്‍ ആറു വരെ ബെര്‍മിങ്ഹാമിലെ എഡ്ബാസ്റ്റണിലാണ് രണ്ടാം ടെസ്റ്റ് നടക്കാനിരിക്കുന്നത്. ഇതിലും ജയിക്കാനായില്ലെങ്കില്‍ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യക്കു മടങ്ങിവരവ് ദുഷ്‌കരം തന്നെയായിരിക്കും.

അതിനിടെ രണ്ടാം ടെസ്റ്റിനു മുമ്പ് ഇന്ത്യക്കു വമ്പന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ കോച്ചും ഇപ്പോള്‍ കമന്റേറ്ററുമായ രവി ശാസ്ത്രി. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ തീര്‍ച്ചയായും അടുത്ത ടെസ്റ്റിലും ഇന്ത്യ കളിപ്പിക്കണമെന്നും മറിച്ച് വിശ്രമം നല്‍കാനാണ് പ്ലാനെങ്കില്‍ പരമ്പരയില്‍ ഇന്ത്യ 0-2നു പിന്നിലായേക്കുമെന്നു അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കി.

JASPRIT BUMRAH

മണ്ടത്തരം കാണിക്കരുത്

രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം സെലക്ഷനില്‍ കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും മണ്ടത്തരം കാണിക്കരുതെന്നു രവി ശാസ്ത്രി ആവശ്യപ്പെട്ടു. സ്‌കൈ സ്‌പോര്‍ട്‌സിനോടു സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.

ഇംഗ്ലണ്ടില്‍ മൂന്നു ടെസ്റ്റുകളിലായിരിക്കും കളിക്കുകയെന്നാണ് ജസ്പ്രീത് ബുംറ നേരത്തേ പറഞ്ഞത്. ഏതൊക്കെയാവും അദ്ദേഹം കളിക്കുന്ന ആ മൂന്നു ടെസ്റ്റുകളെന്നതാണ് ചോദ്യം. ബുംറ ഒരു ബ്രേക്ക് എടുക്കുകയാണെങ്കില്‍ അതു അടുത്തതിലായിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. കാരണം ലോര്‍ഡ്‌സില്‍ തീര്‍ച്ചയായും കളിക്കാന്‍ അദ്ദേഹം ആഗ്രഹിക്കും.

അടുത്തില്‍ ബ്രേക്കെടുത്തതിനു ശേഷം ബുംറ മൂന്നാമത്തേതിനു ലോര്‍ഡ്‌സിലേക്കുസ പോവും. വീണ്ടുമൊരു ബ്രേക്ക്, അതിനു ശേഷം അവസാന ടെസ്റ്റില്‍ കളിക്കും. ഇങ്ങനെയായിരിക്കും അദ്ദേഹത്തിന്റെ പ്ലാന്‍. അടുത്ത ടെസ്റ്റില്‍ ബുംറ കളിച്ചില്ലെങ്കില്‍ ഇന്ത്യ പരമ്പരയില്‍ 0-2നു പിന്നിലാവും. അതാണ് വലിയ പ്രശ്‌നം. അടുത്ത ടെസ്റ്റില്‍ അദ്ദേഹം കളിക്കുക തന്നെയാണ് വേണ്ടതെന്നാണ് തനിക്കു തോന്നുന്നതെന്നും ശാസ്ത്രി വ്യക്തമാക്കി.

ആദ്യ ടെസ്റ്റില്‍ രണ്ടാമിന്നിങ്‌സില്‍ വിക്കറ്റ് ലഭിച്ചില്ലെങ്കിലും ഒന്നാമിന്നിങ്‌സില്‍ ഫൈഫറുമായി ഇന്ത്യന്‍ വിജയത്തിനു ചുക്കാന്‍ പിടിച്ചത് ബുംറയായിരുന്നു. മുഹമ്മദ് സിറാദ്, പ്രസിദ്ധ് കൃഷണ തുടങ്ങിയവര്‍ക്കൊന്നും കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല ഒരുപാട് റണ്‍സും ഇരുവരും വഴങ്ങി.

രണ്ടാമങ്കം നിര്‍ണായകം

ജൂലൈ രണ്ടു മുതല്‍ എഡ്ബാസ്റ്റണില്‍ ആരംഭിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണെന്നും പരമ്പരയില്‍ നിലനില്‍ക്കണമെങ്കില്‍ ഇതില്‍ ജയിച്ചേ തീരുകയുള്ളൂവെന്നും രവി ശാസ്ത്രി ചൂണ്ടിക്കാട്ടി. ഇംഗ്ലണ്ടുമായുള്ള പരമ്പരയും കൈവിടുകയാണെങ്കില്‍ അതു ഉള്‍ക്കൊള്ളുക വളരെയധികം ബുദ്ധിമുട്ടായിരിക്കും.

RAVI SHASTRI

പ്രത്യേകിച്ചും നാട്ടില്‍ ന്യൂസിലാന്‍ഡിനോടു 3-0നും അതിനു ശേഷം ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയയോടും തോറ്റാണ് ഇന്ത്യ ഇവിടെ കളിക്കുന്നത്. അതുകൊണ്ടു തന്നെ ഇംഗ്ലണ്ടിനെതിരായ പരമ്പര ഗൗതം ഗംഭീറിനു വളരെയധികം കടുപ്പമാണെന്നും ശാസ്ത്രി വിലയിരുത്തി.

ലീഡ്‌സിലെ ആദ്യ ടെസ്റ്റില്‍ ജയിച്ച് പരമ്പരയില്‍ മുന്നിലെത്താന്‍ സുവര്‍ണാസരമായിരുന്നു ഇന്ത്യക്കു ലഭിച്ചത്. പക്ഷെ അതു മുതലാക്കാന്‍ ഇന്ത്യക്കു കഴിയാതെ വരികയും ജയം വഴുതിപ്പോവുകയും ചെയ്തു. ഇനി ഇന്ത്യന്‍ ടീം ശക്തമായി തന്നെ തിരിച്ചടിക്കുകയും യഥാര്‍ഥ മികവ് കാണിക്കുയും വേണം. എങ്കില്‍ മാത്രമേ താളം വീണ്ടെടുക്കാനും അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഒപ്പമെത്താനും സാധിക്കുയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിങ്ങള്‍ക്കു 1-0നു മുന്നില്‍ കടക്കാന്‍ നല്ലൊരു അവസരം തന്നെയാണ് കിട്ടിയത്. ഇംഗ്ലണ്ടിന്റെ ബൗളിങ് അറ്റാക്കിലെ പ്രശ്‌നങ്ങളും ചില കളിക്കാരുടെ പരിക്കുമെല്ലാം ഇന്ത്യക്കു അനുകൂല ഘടകങ്ങളായിരുന്നു.

എന്നാല്‍ നിങ്ങള്‍ അതു പാഴാക്കിക്കളഞ്ഞു. ഇനി പരമ്പരയില്‍ ഒപ്പമെത്താനുള്ള സമയമാണ്. നല്ല പോരാട്ടവീര്യം തന്നെ അടുത്ത ടെസ്റ്റില്‍ നിങ്ങള്‍ പുറത്തെടുക്കണം. നോക്കൗട്ട് പഞ്ച് അടുത്തതില്‍ തന്നെ നല്‍കുകയും വേണം. അതിനു കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ താഴെ വീഴും. അക്കാര്യം തിരിച്ചറിയുകയും വേണമെന്നും ശാസ്ത്രി കൂട്ടിച്ചര്‍ത്തു.

Story first published: Wednesday, June 25, 2025, 17:23 [IST]
Other articles published on Jun 25, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+