IND vs ENG: രോഹിത്തിന്റെയും രാഹുലിന്റെയും വിലയറിഞ്ഞ് ഇന്ത്യ, പുതിയ കോംബോ തരിപ്പണം!
ഇംഗ്ലണ്ടുമായുള്ള കടുപ്പമേറിയ ടെസ്റ്റില്‍ ഓപ്പണിങ് ജോടികളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ എന്നിവരുടെ അഭാവം ഇന്ത്യ ശരിക്കുമറിഞ്ഞു. ആദ്യ ഇന്നിങ്‌സില്‍ പുതിയ ഓപ്പണിഹങ് ജോടികളായ ചേതേശ്വര്‍ പുജാര- ശുഭ്മാന്‍ ഗില്‍ സഖ്യം അമ്പെ പാളി.
2021ലെ കഴിഞ്ഞ പര്യടനത്തില്‍ ഇന്ത്യയുടെ മികച്ച പ്രകടനത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് രോഹിത്- രാഹുല്‍ ഓപ്പണിങ് ജോടികളായിരുന്നു. മിക്ക ഇന്നിങ്‌സുകളിലും മികച്ച തുടക്കം ടീമിനു നല്‍കാന്‍ ഇരുവര്‍ക്കുമായത് പിന്നീട് ക്രീസിലേക്കു വന്നവര്‍ക്കു കാര്യങ്ങള്‍ എളുപ്പമാക്കിയിരുന്നു. എന്നാല്‍ ഇത്തവണ ഇരുവരെയും നഷ്ടമായതോടെ ഇന്ത്യ പ്രതിരോധത്തിലായിരിക്കുകയാണ്.

എഡ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്‍ 17 റണ്‍സിനും ചേതേശ്വര്‍ പുജാര 13 റണ്‍സിനും പുറത്താവുകയായിരുന്നു. രണ്ടു വിക്കറ്റുകളും ജെയിംസ് ആന്‍ഡേഴ്‌സനാണ് സ്വന്തമാക്കിയത്. സമാനമായ രീതിയില്‍ സ്ലിപ്പില്‍ ക്യാച്ച് സമ്മാനിച്ചാണ് ഇരുവരും ക്രീസ് വിട്ടത്.
മികച്ച ടച്ചില്‍ കാണപ്പെട്ട ഗില്ലിനു പക്ഷെ തുടക്കം മുതലാക്കാനായില്ല.

24 ബോളില്‍ നാലു ബൗണ്ടറികളോടെ 17 റണ്‍സെടുത്ത ഗില്ലിനെ ആന്‍ഡേഴ്‌സന്റെ ബൗളിങില്‍ സാക്ക് ക്രോളിയാണ് ക്യാച്ചെടുത്തത്. പതിവുശൈലിയില്‍ സ്ലോ ഇന്നിങ്‌സ് കളിച്ച പുജാര 46 ബോളില്‍ രണ്ടു ഫോറോടെയാണ് 13 റണ്‍സ് നേടിയത്. സ്ലിപ്പില്‍ ക്രോളി തന്നെയാണ് പുജാരയെയും പിടികൂടിയത്.
IPL: ബട്‌ലറെ റോയല്‍സില്‍ ഓപ്പണറാക്കുന്നത് രഹാനെ! അന്നു സംഭവിച്ചത് അറിയാം

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ ഇന്ത്യ നാലു ടെസ്റ്റുകളില്‍ കളിച്ചപ്പോള്‍ മിന്നുന്ന പ്രകടനമായിരുന്നു രോഹിത് ശര്‍മയും കെഎല്‍ രാഹുലും കാഴ്ചവച്ചത്. പരമ്പരയില്‍ ടീമിനായി ഏറ്റവുമധികം റണ്‍സെടുത്ത രണ്ടു താരങ്ങള്‍ കൂടിയായിരുന്നു ഇരുവരും. രോഹിത് 368 റണ്‍സ് അടിച്ചെടുത്തപ്പോള്‍ രാഹുല്‍ 315 റണ്‍സും നേടിയിരുന്നു. രമ്പരയില്‍ ഒരു സെഞ്ച്വറി കൂട്ടുകെട്ടിലും രണ്ടു ഡബിള്‍ സെഞ്ച്വറി കൂട്ടുകട്ടിലും ഇവര്‍ പങ്കാളികളായിരുന്നു.

ഇത്തവണത്തെ ടെസ്റ്റില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ രോഹിത്തും രാഹുലും ടീമിന്റെ ഭാഗമായിരുന്നു. എന്നാല്‍ പരിക്കു കാരണം രാഹുല്‍ ഇംഗ്ലണ്ട് പര്യടനത്തില്‍ നിന്നും ആദ്യം പിന്‍മാറുകയായിരുന്നു. ഒടുവില്‍ ടീമിന് ഇരട്ട പ്രഹരമേകി ദിവസങ്ങള്‍ക്കു മുമ്പാണ് രോഹിത്തിനെയും ഇന്ത്യക്കു നഷ്ടമായത്. ലെസ്റ്റര്‍ഷെയറുമായുള്ള ചതുര്‍ദിന മല്‍സരത്തില്‍ രോഹിത്തായിരുന്നു ഇന്ത്യയെ നയിച്ചത്. ആദ്യ ഇന്നിങ്‌സില്‍ അദ്ദേഹം ബാറ്റിങിന് ഇറങ്ങുകയും ചെയ്തു.
IND vs ENG: സ്റ്റോക്‌സ് ഇംഗ്ലണ്ടിന്റെ കോലി! ക്യാപ്റ്റന്‍സിയില്‍ രണ്ട് സാമ്യങ്ങള്‍, ഒരു വ്യത്യാസവും

എന്നാല്‍ രണ്ടാമിന്നിങ്‌സില്‍ ഹിറ്റ്മാന്‍ ബാറ്റിങിന് ഇറങ്ങിയില്ല. ഇതിനു പിന്നാലെയാണ് രോഹിത്തിന്റെ കൊവിഡ് പരിശോധനാഫലം പോസിറ്റീവാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇതൊടെ എഡ്ബാസ്റ്റണ്‍ ടെസ്റ്റില്‍ നിന്നും അദ്ദേഹത്തിനു പിന്‍മാറേണ്ടി വരികയുമായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications