For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: സിറാജും പ്രസിദ്ധും വെറും ദുരന്തം!! ഷമിയെ വിളിക്കൂ, ഇല്ലെങ്കില്‍ രക്ഷപ്പെടില്ല

ലീഡ്‌സ്: ഇംഗ്ലണ്ടുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിലും ഇന്ത്യന്‍ ബൗളര്‍മാര്‍ പാടുപെടവെ പരിചയസമ്പന്നനായ മുഹമ്മദ് ഷമിയെ ടീം ശരിക്കും മിസ്സ് ചെയ്യുന്നതായി ആരാധകര്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് ഷമിയുടെ അഭാവം ടീമിനെ എത്ര മാത്രം ദുര്‍ബലപ്പെടുത്തിയെന്നു ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. ആദ്യ ഇന്നിങ്‌സില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും ഇംഗ്ലീഷ് ബാറ്റര്‍മാരും തമ്മിലായിരുന്നു പ്രധാന പോരാട്ടം.

ടീമിലെ മറ്റു പേസര്‍മാരായ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവരെല്ലാം തികഞ്ഞ പരാജയമായി മാറി. ഇംഗ്ലീഷ് ബാറ്റിങ് നിരയ്ക്കു രണ്ടിന്നിങ്‌സിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ഇവര്‍ക്കു കഴിഞ്ഞില്ല. ഇതോടെയാണ് ഷമിയെ തിരികെ വിളിക്കൂയെന്നു ആരാധകരില്‍ നിന്നും ആവശ്യമുയര്‍ന്നത്.

JASPRIT BUMRAH

ബുംറയയെക്കൊണ്ടു തനിച്ച് പറ്റില്ല

ലീഡ്‌സ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബൗളിങിന്റെ ഭാരം മുഴുവന്‍ ജസ്പ്രീത് ബുംറയുടെ ചുമലിലായിരുന്നു. ഫൈഫറുമായി അദ്ദേഹം തന്നെ ഏല്‍പ്പിച്ച റോള്‍ ഭംഗിയാക്കുകയും ചെയ്തു. ന്യൂബോളിലോ, ആദ്യ സെഷനുകളിലോ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ തുടങ്ങിയവരില്‍ നിന്നും യാതൊരു പിന്തുണയും ബുംറയ്ക്കു ലഭിച്ചതുമില്ല.

അദ്ദേഹം ബൗള്‍ ചെയ്തപ്പോള്‍ മാത്രമേ വിക്കറ്റ് ലഭിക്കൂയെന്ന വിശ്വാസവും ടീമിനുണ്ടായുള്ളൂ. സിറാജിന്റെയും പ്രസിദ്ധിന്റെയും ഓവറുകളില്‍ വളരെ അനായാസാണ് ഇംഗ്ലീഷ് താരങ്ങള്‍ റണ്‍സ് അടിച്ചുകൂട്ടിയത്.

ശര്‍ദ്ദുല്‍ ടാക്കൂറിന്റെ ബൗളിങില്‍ നായകന്‍ ശുഭ്മന്‍ ഗില്ലിനു വിശ്വാസമില്ലാത്തതിനാല്‍ വേണ്ടത്ര ഉപയോഗിച്ചതുമില്ല. വെറും ആറോവറുകളാണ് ഒന്നാമിന്നിങ്‌സില്‍ ശര്‍ദ്ദുലിനു ലഭിച്ചത്. റണ്‍സ് വിട്ടുകൊടുക്കുക മാത്രമല്ല, വിക്കറ്റുകളൊന്നും അദ്ദേഹത്തിനു ലഭിച്ചതുമില്ല.

ഷമിയെ വിളിക്കൂ

ജസ്പ്രീത് ബൂംറയ്ക്കു ഇന്ത്യയുടെ മറ്റു ഫാസ്റ്റ് ബൗളര്‍മാരില്‍ നിന്നും ഒട്ടും പിന്തുണ ലഭിക്കുന്നില്ലെന്നതിനാല്‍ മുഹമ്മദ് ഷമിയെ എത്രയും വേഗം ടീമിലേക്കു തിരികെ വിളിക്കൂയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ആവശ്യപ്പെടുന്നത്.

ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ തന്നെ പരിചയസമ്പന്നനായ മുഹമ്മദ് ഷമിയുടെ വിലയറിഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ ഇതിഹാസം തന്നെയാണ് അദ്ദേഹം. ജസ്പ്രീത് ബുംറ ഫോമൗട്ടാവുന്ന ദിവസങ്ങളില്‍ ടീമിനെ രക്ഷിക്കാന്‍ സാധിക്കുന്ന ഏക ബൗളര്‍ അദ്ദേഹമാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

MOHAMMED SHAMI

മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ഇന്ത്യക്കു വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കാന്‍ പോലും അര്‍ഹതയില്ലാത്ത ഫാസ്റ്റ് ബൗളര്‍മാരാണ്. ലീഡ്‌സ് ടെസ്റ്റ് ഇതു തുറന്നു കാണിച്ചിരിക്കുകയാണ്. ഈ ബൗളിങ് നിരയെ വച്ച് ഇംഗ്ലണ്ടില്‍ പരമ്പര നേടാമെന്നു ഇന്ത്യ സ്വപ്‌നം കാണേണ്ട. സമാപിച്ച ഐപിഎല്ലിലെ ഫോം മാത്രം പരിഗണിച്ച് മുഹമ്മദ് ഷമിയെ ടെസ്റ്റ് പരമ്പരയില്‍ നിന്നും തഴഞ്ഞ ഇന്ത്യയുടെ തീരുമാനം മണ്ടത്തരമായെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.

അജിത് അഗാര്‍ക്കറിനു കീഴിലുള്ള ഇന്ത്യന്‍ സെലക്ഷന്‍ കമ്മിറ്റി ഇത്രയും മണ്ടന്മാരാണോ? മുഹമ്മദ് ഷമിയെപ്പോലെയൊരു ഇതിഹാസ ഫാസ്റ്റ് ബൗളറെ തഴഞ്ഞ് ടീമിനെ ഇംഗ്ലണ്ടിലേക്കു അയക്കാന്‍ അവര്‍ക്കു എങ്ങനെ ധൈര്യം വന്നു?

ജസ്പ്രീത് ബുംറ തന്നെ എല്ലായ്‌പ്പോഴും വിക്കറ്റ് നേടിത്തരുമെന്നു വിശ്വസിക്കുന്നത് മണ്ടത്തരാണ്. അദ്ദേഹത്തിനു മികച്ച പിന്തുണ നല്‍കാന്‍ കഴിയുന്ന, അതേ നിലവാരമുള്ള ഒന്നോ, രണ്ടോ ഫാസ്റ്റ് ബൗളര്‍മാര്‍ ടീമില്‍ വേണ്ടിയിരുന്നുവെന്നും ആരാധകര്‍ കുറിക്കുന്നു.

ടെസ്റ്റ് ടീം സെലക്ഷനില്‍ ഒരിക്കലും ഐപിഎല്ലിലെ പ്രകടനം മാനദണ്ഡമാക്കരുത്. അനുഭവ സമ്പത്തും ടെസ്റ്റ് കരിയറും വിലയിരുത്തിയാവണം ടീമിനെ തിരഞ്ഞെുക്കേണ്ടത്. മുഹമ്മദ് ഷമിയെ അവഗണിച്ചതിലൂടെ ഇന്ത്യ ശരിക്കും പാഠം പഠിച്ചിരിക്കുകയാണെന്നും ആരാധകര്‍ കുറ്റപ്പെടുത്തി.

Story first published: Tuesday, June 24, 2025, 19:08 [IST]
Other articles published on Jun 24, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+