Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവനെ കളിപ്പിക്കാത്തത് റോണോയ്ക്ക് പോര്‍ച്ചുഗല്‍ ബ്രേക്ക് നല്‍കും പോലെ!! ഗുരുതര പിഴവ്

ഇംഗ്ലണ്ടിനെതിരേയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ലോകോത്തര ഫാസ്റ്റ് ബൗളറായ ജസ്പ്രീത് ബുംറയ്ക്കു വിശ്രമം നല്‍കിയ തീരുമാനത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍. പരിക്കുകളേല്‍ക്കാനുള്ള സാധ്യത കുറയ്ക്കുന്നതിനു വേണ്ടിയാണ് ബുംറയ്ക്കു ഈ മല്‍സരത്തില്‍ ബ്രേക്ക് നല്‍കുകയെന്ന കടുപ്പമേറിയ തീരുമാനം ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് എടുത്തത്.

ലോര്‍ഡ്‌സില്‍ നടക്കാനിരിക്കുന്ന അടുത്ത ടെസ്റ്റില്‍ അദ്ദേഹം പ്ലെയിങ് ഇലവനില്‍ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബുംറയ്ക്കു പകരം ആകാശ്ദീപിനെയാണ് എഡ്ബാസ്റ്റണില്‍ പ്ലെയിങ് ഇലവനിലേക്കു ഇന്ത്യ കൊണ്ടുവന്നത്. മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയുമാണ് ടീമിലെ മറ്റു സ്‌പെഷ്യലിസ്റ്റ് പേസര്‍മാര്‍.

DALE STEYN

സ്റ്റെയ്‌നിനു ഞെട്ടല്‍

അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 0-1നു പിന്നിലായിട്ടും രണ്ടാം ടെസ്റ്റില്‍ ജസ്പ്രീത് ബുംറയെ ഇന്ത്യ കളിപ്പിക്കാതിരുന്നത് തന്നെ ശരിക്കും ഞെട്ടിച്ചുവെന്നാണ് ഡെയ്ല്‍ സ്റ്റെയ്ന്‍ എക്‌സില്‍ കുറിച്ചിരിക്കുന്നത്. പോര്‍ച്ചുഗലിന്റെ ഇതിഹാസ ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമായിട്ടാണ് ഇന്ത്യന്‍ പേസറെ അദ്ദേഹം താരതമ്യം ചെയ്തിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറായ ക്രിസ്റ്റിയനോ റൊണാള്‍േേഡായുള്ളത് പോര്‍ച്ചുഗല്‍ ടീമിലാണ്. അദ്ദേഹത്തെ അവര്‍ കളിപ്പിക്കാതിരിക്കുകയാണെങ്കില്‍ അതു ശരിക്കും ബുദ്ധിശൂന്യതയാണ്. അതു ഇന്ത്യക്കു ജസ്പ്രീത് ബുംറയുണ്ടായിട്ടും കളിപ്പിക്കാതിരിക്കുന്നതു പോലെയാണ്. ഒാ, നോ, എന്തൊരു അസംബന്ധം, ഞാന്‍ ആശയക്കുഴപ്പത്തിലാണ് എന്നായിരുന്നു എക്‌സില്‍ സ്റ്റെയ്ന്‍ കുറിച്ചത്.

ബുംറയുടെ ജോലിഭാരം

അന്താരാഷ്ട്ര ക്രിക്കറ്റിലെ അമിത ജോലിഭാരം ജസ്പ്രീത് ബുംറയെ പലപ്പോഴും പരിക്കുകളിലേക്കു തള്ളിയിടാറുണ്ട്. ഓസ്‌ട്രേലിയയുമായി അവസാനം കളിച്ച ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലും സംഭിച്ചതു ഇതു തന്നെയാണ്. അന്നു അഞ്ചു ടെസ്റ്റുകളിലും അദ്ദേഹത്തെ കളിപ്പിക്കാനുള്ള ഇന്ത്യയുടെ നീക്കം വലിയ തിരിച്ചടിയായി മാറി. തുടര്‍ച്ചയായുള്ള മല്‍സരങ്ങള്‍ കാരണം ബുംറയുടെ പുറംഭാഗത്തിനു പരിക്കേല്‍ക്കുകയായിരുന്നു.

ഇതേ തുടര്‍ന്നു സിഡ്‌നിയിലെ ഏറെ നിര്‍ണായകമായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ ഒരോവര്‍ പോലും അദ്ദേഹത്തിനു ബൗള്‍ ചെയ്യാന്‍ കഴിഞ്ഞില്ല. പരമ്പരയ്ക്കു ശേഷം ജസ്ത്രക്രിയക്കു വിധേയനായ ബുംറയ്ക്കു ഐസിസി ചാംപ്യന്‍സ് ട്രോഫിയുള്‍പ്പെടെ നഷ്ടമാവുകയും ചെയ്തു. ഫിറ്റ്‌നസ് വീണ്ടെടുത്ത് ഐപിഎല്ലിലൂടെയാണ് അദ്ദേഹം മല്‍സരരംഗത്തേക്കു മടങ്ങിയെത്തിയത്.

JASPRIT BUMRAH

ഈ കാരണത്താലാണ് ജോലിഭാരം കുറയ്ക്കുന്നതിനു വേണ്ടി ഇംഗ്ലണ്ടുമായുള്ള രണ്ടാം ടെസ്റ്റില്‍ ബുംറയ്ക്കു വിശ്രമം നല്‍കിയത്. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ മൂന്നെണ്ണത്തില്‍ മാത്രമേ താന്‍ കളിക്കുകയുള്ളൂവെന്നു ആദ്യ ടെസ്റ്റിനു മുമ്പ് തന്നെ അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിട്ടുള്ളതാണ്. ടോസിനു ശേഷം നായകന്‍ ശുഭ്മന്‍ ഗില്ലും ഇക്കാര്യം വിശദീകരിച്ചിരുന്നു.

ജോലിഭാരം മാനേജ് ചെയ്യുന്നതിനായാണ് ഞങ്ങള്‍ ജസ്പ്രീത് ബുംറയ്ക്കു വിശ്രമം നല്‍കിയത്. ഞങ്ങള്‍ക്കു നല്ലൊരു ബ്രേക്ക് ലഭിച്ചു. ഇതു വളരെ പ്രധാനപ്പെട്ട മല്‍സരവുമാണ്. പക്ഷെ മൂന്നാമത്തെ ടെസ്റ്റ് ലോര്‍ഡ്‌സിലാണ്. അവിടുത്തെ പിച്ചില്‍ അദ്ദേഹത്തിനു (ബുംറ) കൂടുതല്‍ സഹായം കിട്ടുമെന്നും ഞങ്ങള്‍ കരുതുന്നു. അതിനാല്‍ അവിടെ ഉപയോഗിക്കുമെന്നാണ് ബുംറയുടെ അഭാവത്തെക്കുറിച്ച് ഗില്ലിന്റെ വാക്കുകള്‍.

അതേസമയം, ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യക്കു ആദ്യദിനം നല്ല തുടക്കമാണ് ലഭിച്ചത്. അഞ്ചു വിക്കറ്റിനു 310 റണ്‍സെടുത്താണ് ഇന്ത്യ കളി അവസാനിപ്പിച്ചത്. ഗില്ലിന്റെ (114*) തകര്‍പ്പന്‍ സെഞ്ച്വറിയാണ് ടീമിനു കരുത്തായത്. 87 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളും ബാറ്റിങില്‍ മികച്ചു നിന്നു.

Story first published: Thursday, July 3, 2025, 10:46 [IST]
Other articles published on Jul 3, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+