Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: നാലാമങ്കവും ഇന്ത്യ തോല്‍ക്കും!! ജയം വീണ്ടും ഇംഗ്ലണ്ടിന്; ഈ കാരണങ്ങള്‍

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയിലേക്കു ശക്തമായ തിരിച്ചുവരവിന് കോപ്പ് കൂട്ടുകയാണ് ടീം ഇന്ത്യ. ലോര്‍ഡ്‌സിലെ മൂന്നം ടെസ്റ്റിലേറ്റ 22 റണ്‍സ് തോല്‍വിയില്‍ നിന്നും പാഠമുള്‍ക്കൊണ്ടായിരിക്കും മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇന്ത്യയിറങ്ങുക. ഈ മല്‍സരത്തില്‍ കളിച്ച ടീമില്‍ ചില മാറ്റങ്ങളും ലോര്‍ഡ്‌സില്‍ ഇന്ത്യ വരുത്തിയേക്കും.

പക്ഷെ നാലാങ്കത്തിലും ഇന്ത്യ തോല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. അടുത്ത ടെസ്റ്റും തോറ്റ് അഞ്ചു മല്‍സരങ്ങളുടെ പരമ്പരയും ശുഭ്മന്‍ ഗില്ലും സംഘവും നഷ്ടപ്പെടുത്തിയാല്‍ അദ്ഭുതപ്പെടാനില്ല. ഇന്ത്യയുടെ പരാജയത്തിലേക്കു നയിക്കാനിടയുള്ള ചില കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

INDIAN TEST TEAM

മാഞ്ചസ്റ്ററിലെ റെക്കോര്‍ഡ്

ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് റെഡ് ബോള്‍ ക്രിക്കറ്റിലെ ഭാഗ്യവേദിയല്ല മാഞ്ചസറ്ററിലെ ഓള്‍ഡ് ട്രാഫോര്‍ സ്‌റ്റേഡിയം. ഈ മൈതാനത്തു ഇതു വരെ വിജയമധുരം നുണയാന്‍ ഇന്ത്യക്കായിട്ടില്ല. അടുത്ത ടെസ്റ്റിനായി കച്ചമുറുക്കുമ്പോള്‍ ശുഭ്മന്‍ ഗില്ലിനെയും സംഘത്തെയും ഏറ്റവും ഭയപ്പെടുത്തുന്നതും ഇതു തന്നെയായിരിക്കും.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രമെടുത്താല്‍ മാഞ്ചസ്റ്റില്‍ ഒരു മല്‍സരത്തില്‍ പോലും ഇന്ത്യക്കു ഇതുവരെ വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒമ്പതു ടെസ്റ്റുകളാണ് ഇന്ത്യന്‍ ടീം ഇവിടെ കളിച്ചിട്ടുള്ളത്. ഇതില്‍ അഞ്ചിലും തോല്‍വിയായിരുന്നു ഫലം. ശേഷിച്ച നാലു ടെസ്റ്റുകള്‍ സമനിലയിലും കലാശിക്കുകയായികുന്നു.

2014ലെ ഇംഗ്ലീഷ് പര്യടനത്തിലാണ് മാഞ്ചസ്റ്ററില്‍ ഇന്ത്്യ അവസാനമായി ടെസ്റ്റ് കളിച്ചത്. മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിക്കു കീഴിലായിരുന്നു ഇത്. അന്നു ഇന്നിങ്‌സിനും 54 റണ്‍സിനുമാണ് ഇന്ത്യ തകര്‍ന്നടിഞ്ഞത്. 11 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അതേ വേദിയില്‍ ഇന്ത്യ വീണ്ടും ഭാഗ്യപരീക്ഷണത്തിന് എത്തിയിരിക്കുന്നത്.

ബുംറയുടെ സാന്നിധ്യം

മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഇന്ത്യയുടെ പരാജയ സാധ്യത വര്‍ധിപ്പിക്കുന്ന മറ്റൊരു കാര്യം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ സാന്നിധ്യമാണ്. ഇതു കേള്‍ക്കുമ്പോള്‍ ആര്‍ക്കും ആശ്ചര്യം തോന്നിയേക്കാം. പക്ഷെ സംഭവം സത്യമാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ടീമിന്റെ 'മാന്‍ഡ്രേക്കെന്നു' തന്നെ അദ്ദേഹത്തെ വിളിക്കേണ്ടി വരും.

കാരണം ബുംറ കളിച്ചപ്പോഴല്ല, മറിച്ച് കളിക്കാതിരുന്നപ്പോഴാണ് ഇന്ത്യ കൂടുതല്‍ ടെസ്റ്റുകള്‍ ജയിച്ചതെന്നു കണക്കുകള്‍ പറയുന്നു. 46 ടെസ്റ്റുകളിലാണ് ബുംറ ഇതിനകം ടീമിന്റെ ഭാഗമായിട്ടുള്ളത്. ഇതില്‍ 20 എണ്ണത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ 22ല്‍ തോല്‍ക്കുകയും ചെയ്തു. അഞ്ചു മല്‍സരങ്ങള്‍ സമനിലയില്‍ കലാശിക്കുകയും ചെയ്തു.

ബുംറയ്ക്കു പരിക്കേല്‍ക്കുകയോ, പുറത്തിരിക്കുകയോ ചെയ്തിട്ടുള്ള 27 ടെസ്റ്റുകള്‍ ടീം കളിച്ചു. ഇതില്‍ 19ലും ജയിച്ചുവെന്നതാണ് അതിശയിപ്പിക്കുന്നാ കാര്യം. തോറ്റത് വെറും അഞ്ചെണ്ണം മാത്രം, മൂന്നു കളികള്‍ സമനിലയാവുകയും ചെയ്തു.

JASPRIT BUMRAH

ഇപ്പോള്‍ നടക്കുന്ന പരമ്പരയും ഇതു ശരിവയ്ക്കുന്നു.ആദ്യ രണ്ടു ടെസ്റ്റുകളിലും ബുംറ കളിച്ചപ്പോള്‍ ടീം തോറ്റു. അദ്ദേഹം ബ്രേക്കെടുത്ത എജ്ബാസ്റ്റണിലെ രണ്ടാമങ്കത്തില്‍ 336 റണ്‍സുന്റെ കൂറ്റന്‍ വിജയവും സ്വന്തമാക്കി. മാഞ്ചസ്റ്ററിലെ അടുത്ത ടെസ്റ്റ് ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമായതിനാല്‍ ബുംറ കളുിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

റിഷഭിന്റെ പരിക്ക്

വൈസ് ക്യാപ്റ്റനും ഇന്ത്യന്‍ ബാറ്റിങിലെ തുറുപ്പുചീട്ടുമായ റിഷഭ് പന്തിന്റെ പരിക്കാണ് ഇന്ത്യക്കു തിരിച്ചടിയാവുന്ന മൂന്നാമത്തെ കാരണം. കഴിഞ്ഞ ടെസ്റ്റിനിടെ അദ്ദേഹത്തിന്റെ ചൂണ്ടുവിരലിനു ആദ്യദിനം തന്നെ പരിക്കേറ്റിരുന്നു. തുടര്‍ന്ന് ധ്രുവ് ജുറേലാണ് വിക്കറ്റ് കാത്തത്.

പക്ഷെ വിക്കറ്റ് കീപ്പിങില്‍ അദ്ദേഹം നിരാശപ്പെടുത്തി. ബൈ ഇനത്തില്‍ മാത്രം നിരവധി എക്‌സ്ട്രാ റണ്‍സാണ് ജുറേല്‍ വിട്ടുകൊടുത്തത്. ഇന്ത്യന്‍ തോല്‍വിക്കു പ്രധാന കാരണങ്ങളിലൊന്നും ഇതാണ്.

അടുത്ത ടെസ്റ്റില്‍ റിഷഭ് കളിച്ചേക്കുമെന്നാണ് സൂചനകളെങ്കിലും വിക്കറ്റ് കീപ്പിങ് ജുറേല്‍ തന്നെ ഏറ്റെടുത്തേക്കും. ബാറ്റിങില്‍ മാത്രമേ റിഷഭിനെ കണ്ടേക്കുകയുള്ളൂ. ജുറേലിന്റെ കൈകള്‍ വീണ്ടും ചോര്‍ന്നാല്‍ മാഞ്ചസ്റ്ററില്‍ ഇന്ത്യക്കു പണിയായേക്കും.

Story first published: Friday, July 18, 2025, 11:39 [IST]
Other articles published on Jul 18, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+