Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവന്‍ കളിച്ചാല്‍ ഇന്ത്യ തോറ്റു കൊണ്ടിരിക്കും!! സൂപ്പര്‍ താരത്തെക്കുറിച്ച് ഇംഗ്ലീഷ് ഇതിഹാസം

ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ പിറകിലായ ഇന്ത്യന്‍ ടീമിനെ പരിഹസിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് ഇതിഹാസം ഡേവിഡ് ലോയ്ഡ്. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് ഇപ്പോള്‍ 2-1നു മുന്നിട്ടു നില്‍ക്കുകയാണ്. ഇതോടെ മാഞ്ചസ്റ്ററില്‍ അടുത്തയാഴ്ച തുടങ്ങാനിരിക്കുന്ന നാലാം ടെസ്റ്റ് ഇന്ത്യക്കു ഡു ഓര്‍ ഡൈ മാച്ചായി മാറുകയും ചെയ്തിട്ടുണ്ട്.

സ്്റ്റാര്‍ പേസറും ബൗളിങിലെ കുന്തമുനയായ ജസ്പ്രീത് ബുംറ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇന്ത്യ കൂടുതല്‍ തോല്‍വികളിലേക്കു വീഴുകയാണെന്നു പരിഹാസരൂപേണ ലോയ്ഡ് ചൂണ്ടിക്കാട്ടി എങ്കിലും മാഞ്ചസ്റ്ററില്‍ തുടങ്ങാനിരിക്കുന്ന അടുത്ത മല്‍സരത്തില്‍ അദ്ദേഹം തീര്‍ച്ചയായും ഇന്ത്യക്കു വേണ്ടി കളിക്കുക തന്നെ വേണമെന്നും ലോയ്ഡ് ഉപദേശിക്കുന്നു. ലോര്‍ഡ്‌സിലെ കഴിഞ്ഞ ടെസ്റ്റില്‍ ഇന്ത്യ 22 റണ്‍സിന്റെ പരാജയമേറ്റു വാങ്ങിയതോടെയാണ് നാലാമങ്കം ഇന്ത്യക്കു ജീവന്‍ മരണ പോരാട്ടമായി മാറിയത്.

JASPRIT BUMRAH

ബുംറ ബെസ്റ്റ്

ജസ്പ്രീത് ബുംറയെ കളിപ്പിക്കുമ്പോള്‍ ഇന്ത്യന്‍ ടീം തോറ്റു കൊണ്ടിരിക്കുന്നത് വളരെ അസാധാരണമായിട്ടാണ് തോന്നുന്നതെന്നു ഡേവിഡ് ലോയ്ഡ് വ്യക്തമാക്കി. ടോക്ക്‌സ്‌പോര്‍ട്ട് ക്രിക്കറ്റ് പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതു വളരെ അസാധാരണമായ കാര്യം തന്നെയാണ്. ജസ്പ്രീത് ബുംറ കളിക്കുമ്പോള്‍ ഇന്ത്യ കൂടുതല്‍ തോല്‍ക്കുകയും കളിക്കാതിരിക്കുമ്പോള്‍ ടീം കൂടുതല്‍ ജയിക്കുമെന്നുമാണ് പറയുന്നത്.

ലോകത്തിലെ ഏറ്റവും മികച്ച ബൗളരാണ് ബുംറ. അദ്ദേഹത്തിന്റെ ബൗളിങ് ആക്ഷന്‍ വളരെ വിചിത്രവും അമ്പരപ്പിക്കുന്നതുമാണ്. പക്ഷെ തികച്ചും മാന്യനായ ക്രിക്കറ്റാണ് അദ്ദേഹം. അഞ്ചു ടെസ്റ്റുകളുടെ ഈ പരമ്പരയില്‍ ബുംറ മൂന്നെണ്ണത്തില്‍ മാത്രമേ കളിക്കുകുയുള്ളൂവെന്നാണ് കോച്ച് ഗൗതം ഗംഭീര്‍ നേരത്തേ പറഞ്ഞതെന്നും ലോയ്ഡ് വ്യക്തമാക്കി.

ലീഡ്‌സിലെ ആദ്യ ടെസ്റ്റില്‍ ബുംറ പ്ലെയിങ് ഇലവന്റെ ഭാഗമായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഫൈഫറടക്കം നേടി അദ്ദേഹം കസറിയെങ്കിലും കളിയില്‍ ഇന്ത്യ അഞ്ചു വിക്കറ്റിന്റെ തോല്‍വിയേറ്റു വാങ്ങി. എജ്ബാസ്റ്റണിലെ രണ്ടാമങ്കത്തില്‍ ബുംറയ്ക്കു വിശ്രമം നല്‍കിയാണ് ഇന്ത്യയിറങ്ങിയത്. ഈ മല്‍സരത്തില്‍ 336 റണ്‍സിന്റെ റെക്കോര്‍ഡ് ജയവും ഇന്ത്യ സ്വന്തമാക്കി.

ലോര്‍ഡ്‌സിലെ മുന്നാം ടെസ്റ്റില്‍ ബുംറ ടീമിലേക്കു മടങ്ങിവന്നു. ആദ്യ ഇന്നിങ്‌സില്‍ വീണ്ടുമൊരു ഫൈറഫറുമായി അദ്ദേഹം മിന്നിക്കുകയും ചെയ്തു. പക്ഷെ ടീമിനെ വിജയിപ്പിക്കാന്‍ ബുംറയ്ക്കായില്ല. 193 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 170 റണ്‍സിനു കൂടാരംകയറി.

മാഞ്ചസ്റ്ററില്‍ കളിക്കണം

ജസ്പ്രീത് ബുംറ കളിക്കുമ്പോള്‍ ടെസ്റ്റില്‍ ഇന്ത്യയുടെ റെക്കോര്‍ഡ് മോശമാണെങ്കിലും മാഞ്ചസ്റ്ററില്‍ ഉറപ്പായും ഇലവനില്‍ വേണമെന്നാണ് ഡേവിഡ് ലോയ്ഡ് പറയുന്നത്. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കാനിരിക്കുന്ന അടുത്ത ടെസ്റ്റില്‍ ജസ്പ്രീത് ബുംറ കളിക്കുകയും ഇന്ത്യ ജയിക്കുകയും ചെയ്താല്‍ പരമ്പര 2-2നു തുല്യമാവും. അങ്ങനെ വന്നാല്‍ ഓവലിലെ അവസാന ടെസ്റ്റ്‌റിലും ബുംറ കളിക്കാനിടയുണ്ട്.

BUMRAH GAMBHIR

എന്റെ ഊഹം വച്ച് അടുത്ത ടെസ്റ്റില്‍ ബുംറ ഇന്ത്യക്കായി കളിക്കുക തന്നെ ചെയ്യും. അതില്‍ ഇന്ത്യ തോല്‍ക്കുകയും പരമ്പരയില്‍ ഇംഗ്ലണ്ട് 3-1ന് മുന്നിലെത്തുകയും ചെയ്താല്‍ ഓവലില്‍ ബുംറയുണ്ടാവില്ല. മറിച്ച് 2-2നു ഇരുടീമും ഒപ്പമായാല്‍ ബുംറയെ അവസാന ടെസ്റ്റിലും കാണാമെന്നും ലോയ്ഡ് പറയുന്നു.

അഞ്ചു ടെസ്റ്റുകളില്‍ മൂന്നെണ്ണത്തിലായിരിക്കും ജസ്പ്രീത് ബുംറ കളിക്കുകയെന്നാണ് കോച്ച് ഗൗതം ഗംഭീര്‍ ആദ്യം പറഞ്ഞത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിനു ഒരു ചോയ്‌സുണ്ട്. രണ്ടു മല്‍സരങ്ങള്‍ ഇനി ബാക്കിയുണ്ട്, രണ്ടെണ്ണത്തില്‍ ബുംറ കളിക്കുകയും ചെയ്തു. അവര്‍ പറയുന്നത് സത്യമാണെങ്കില്‍ ഓള്‍ഡ് ട്രാഫോര്‍ഡിലെ അടുത്ത ടെസ്റ്റില്‍ ഇറങ്ങുക തന്നെ വേണെന്നും ലോയ്ഡ് കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, July 17, 2025, 14:37 [IST]
Other articles published on Jul 17, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+