Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 'പടിക്കല്‍ കലമുടച്ച് ഇന്ത്യ', ഇംഗ്ലണ്ടിനോട് മുട്ടുകുത്തി, തോല്‍വിയുടെ മൂന്ന് കാരണമിതാ

1

എഡ്ജ്ബാസ്റ്റണ്‍: 378 എന്ന വമ്പന്‍ വിജയലക്ഷ്യം മുന്നോട്ട് വെച്ചപ്പോള്‍ ഇംഗ്ലണ്ട് വിറക്കുമെന്ന് കരുതിയ ഇന്ത്യക്ക് തെറ്റി. തട്ടകത്തിന്റെ കരുത്തിലൂന്നി ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ കളം നിറഞ്ഞപ്പോള്‍ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട തോല്‍വിയിലേക്കാണ് ഇന്ത്യ കൂപ്പുകുത്തിയത്. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ 350 പ്ലസ് റണ്‍സ് വിജയലക്ഷ്യം പ്രതിരോധിക്കാനാവാതെ തോല്‍ക്കുന്നത്.

നാലാം ദിനത്തിന്റെ ഉച്ചവരെ ഡ്രൈവിങ് സീറ്റില്‍ പൂര്‍ണ്ണ വിജയ പ്രതീക്ഷയിലായിരുന്നു ഇന്ത്യ. എന്നാല്‍ നാലാം ദിനത്തിന്റെ ഉച്ചക്ക് ശേഷം തന്നെ ഇംഗ്ലണ്ട് നയം വ്യക്തമാക്കി. വിജയലക്ഷ്യത്തിലേക്ക് അധിവേഗം ബാറ്റ് വീശിയ ഇംഗ്ലണ്ട് താരങ്ങള്‍ ഇന്ത്യയുടെ എല്ലാ പ്രതീക്ഷകളേയും തല്ലിപ്പറത്തി. ജോ റൂട്ടിന്റെയും (142*) ജോണി ബെയര്‍‌സ്റ്റോയുടെയും (114*) അപരാജിത സെഞ്ച്വറികളാണ് ഇംഗ്ലണ്ടിനെ അനായാസ ജയത്തിലേക്കെത്തിച്ചത്.

1

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 416 റണ്‍സ് നേടിയപ്പോള്‍ ഇംഗ്ലണ്ടിനെ 284 റണ്‍സില്‍ ഒതുക്കാന്‍ ഇന്ത്യക്കായി. 132 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് മറന്നതോടെ 245 എന്ന സ്‌കോറിലേക്കൊതുങ്ങി. ഇതോടെ 378 എന്ന മികച്ച വിജയലക്ഷ്യം ഇന്ത്യ ഇംഗ്ലണ്ടിന് മുന്നില്‍ വെച്ചെങ്കിലും ഏഴ് വിക്കറ്റുകള്‍ മാറ്റിനിര്‍ത്തി ഇംഗ്ലണ്ട് വിജയം നേടുകയായിരുന്നു. വന്‍ ആധിപത്യം നേടിയിട്ടും ഒടുവില്‍ ഇന്ത്യ കളി കൈവിട്ടു. തോല്‍വിയിലേക്ക് നയിച്ച മൂന്ന് കാരണങ്ങളെക്കുറിച്ചറിയാം.

ദ്രാവിഡിന്റെ പദ്ധതി പാളി

ദ്രാവിഡിന്റെ പദ്ധതി പാളി

ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ തന്ത്രങ്ങളുടെ പാളിച്ചയാണ് എടുത്തു പറയേണ്ടത്. രണ്ടാം ഇന്നിങ്‌സിലെ ഇന്ത്യയുടെ ബാറ്റിങ് തകര്‍ച്ചക്ക് പിന്നില്‍ ദ്രാവിഡിന്റെ പദ്ധതികളുടെ പാളിച്ചയാണുള്ളത്. തോല്‍ക്കാതെ നോക്കിയാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാമായിരുന്നു. അതുകൊണ്ട് തന്നെ രണ്ടാം ഇന്നിങ്‌സില്‍ നിലയുറപ്പിച്ച് കളിച്ച് നാലാം ദിനം പൂര്‍ണ്ണമായും ബാറ്റ് ചെയ്യുകയായിരുന്നു വേണ്ടിയിരുന്നത്.

എന്നാല്‍ ഇന്ത്യയുടെ തന്ത്രം അതിവേഗത്തില്‍ റണ്‍സുയര്‍ത്തി ഇംഗ്ലണ്ടിനെ വേഗത്തില്‍ ഓള്‍ഔട്ടാക്കുക എന്നതായിരുന്നു. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ രണ്ടാം ഇന്നിങ്‌സിലെ ബാറ്റിങ് ശൈലി ആക്രമണ രീതിയിലായിരുന്നു. ശ്രേയസ് അയ്യര്‍, വിരാട് കോലി എന്നിവരെല്ലാം നിറം മങ്ങുകയും ചെയ്തു. ദ്രാവിഡിന്റെ കണക്കുകൂട്ടലുകളിലെ പാളിച്ച ഇന്ത്യയുടെ തോല്‍വിയുടെ പ്രധാന കാരണം തന്നെയാണ്.

'കുഞ്ഞന്‍ ടീമിലെ വമ്പന്മാര്‍', വലിയ ടീമിലായിരുന്നെങ്കില്‍ ഇതിഹാസമായേനെ!, അറിയണം ഇവരെ

ബൗളര്‍മാരെ അമിതമായി വിശ്വസിച്ചു

ബൗളര്‍മാരെ അമിതമായി വിശ്വസിച്ചു

378 എന്ന വിജയലക്ഷ്യം ഇംഗ്ലണ്ടിന്റെ കരുത്തുറ്റ ബാറ്റിങ് നിരയെ പ്രതിരോധിച്ച് നിര്‍ത്താന്‍ മതിയെന്ന ഇന്ത്യയുടെ കണക്കുകൂട്ടലാണ് പാളിയത്. കൃത്യമായി പറഞ്ഞാല്‍ ബൗളര്‍മാരില്‍ അമിതമായി വിശ്വസിച്ചു. ജസ്പ്രീത് ബുംറ രണ്ട് ഇന്നിങ്‌സിലുമായി അഞ്ച് വിക്കറ്റ് വീഴ്ത്തിയെങ്കിലും മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ശര്‍ദുല്‍ ഠാക്കൂറും രണ്ടാം ഇന്നിങ്‌സില്‍ നനഞ്ഞ പടക്കമായി.

ഇതില്‍ മുഹമ്മദ് ഷമി വലിയ അനുഭവസമ്പത്തുള്ള താരമാണെങ്കിലും രണ്ടാം ഇന്നിങ്‌സിലെ ബൗളിങ് ദിശാബോധം ഇല്ലാതെയായിരുന്നു. എവിടെ പന്തെറിയണമെന്ന് അറിയാത്ത അവസ്ഥ. ഷമി നിരവധി റണ്‍സാണ് എക്‌സ്ട്രാസായി നല്‍കിയത്. കൂടുതല്‍ പന്തുകളും ലെഗ് സൈഡില്‍. ഇതിന് മുമ്പ് ഇന്ത്യയുടെ ബൗളര്‍മാര്‍ വിദേശ പിച്ചുകളില്‍ കരുത്ത് കാട്ടിയെങ്കിലും ഇത്തവണ കണക്കുകൂട്ടല്‍ പിഴച്ചു.

8 പന്ത്, രണ്ട് വിക്കറ്റ് ബാക്കി, ജയിക്കാന്‍ 1 റണ്‍സ്, മത്സരം സമനില!, ഓര്‍മയുണ്ടോ ഈ ത്രില്ലര്‍?

ബാറ്റിങ് ഓഡറിലെ പാളിച്ച

ബാറ്റിങ് ഓഡറിലെ പാളിച്ച

ഇന്ത്യയുടെ ബാറ്റിങ് ഓഡറില്‍ വലിയ പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് തന്നെ പറയാം. നായകനും ഓപ്പണറുമായ രോഹിത് ശര്‍മയുടെ അഭാവത്തില്‍ മൂന്നാം നമ്പറില്‍ കളിച്ചിരുന്ന ചേതേശ്വര്‍ പുജാരയെ ഇന്ത്യ ഓപ്പണറാക്കി. ഇതോടെ മൂന്നാം നമ്പറിലേക്ക് ആറാം നമ്പറില്‍ കളിച്ചിരുന്ന ഹനുമ വിഹാരിയെയാണ് ഇന്ത്യ പരിഗണിച്ചത്. ശ്രേയസ് അയ്യര്‍ ടോപ് ഓഡറില്‍ മികവ് കാട്ടിയിട്ടുള്ള ബാറ്റ്‌സ്മാനാണെന്നിരിക്കെയാണ് അദ്ദേഹത്തെ തഴഞ്ഞ് ഹനുമ വിഹാരിയെ പരിഗണിച്ചത്.

ശ്രേയസ് അയ്യരെ മൂന്നാം നമ്പറിലേക്ക് ഇന്ത്യ പരിഗണിച്ച് വിഹാരിയെ ആറാം നമ്പറില്‍ കളിപ്പിക്കുന്നതായിരുന്നു കൂടുതല്‍ നല്ലത്. ശര്‍ദുല്‍ ഠാക്കൂറിന് പകരം ഉമേഷ് യാദവിനെ ഇന്ത്യ പരിഗണിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ മത്സരഫലം മാറാനുള്ള സാധ്യതയുണ്ടായിരുന്നു.

Story first published: Tuesday, July 5, 2022, 17:22 [IST]
Other articles published on Jul 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+