For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഇന്ത്യക്ക് നാണമില്ലേ! ഹര്‍ഷിതിനെ എങ്ങനെ കളിപ്പിക്കും? വിമര്‍ശനം ശക്തം; വിവാദം

പൂനെ: ഇംഗ്ലണ്ടിനെതിരായ നാലാം ടി20യില്‍ ഇന്ത്യ വിജയം നേടിയിരിക്കുകയാണ്. നിര്‍ണ്ണായക മത്സരത്തില്‍ 15 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന് 166 റണ്‍സാണ് നേടാനായത്. ജയത്തോടെ അഞ്ച് മത്സര പരമ്പര 3-1ന് ഉറപ്പിക്കാനും ഇന്ത്യക്ക് സാധിച്ചു. ഇന്ത്യയുടെ തകര്‍പ്പന്‍ ജയത്തിന് പിന്നാലെ വിവാദം കത്തുകയാണ്. ഇന്ത്യ ചതിച്ച് ജയിച്ചുവെന്ന ആരോപണമാണ് ശക്തമാവുന്നത്.

ശിവം ദുബെക്ക് ബാറ്റിങ്ങിനിടെ പരിക്കേറ്റപ്പോള്‍ ബൗളിങ് സമയത്ത് കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ട് നിയമപ്രകാരം ഇന്ത്യ ഹര്‍ഷിത് റാണയെ കളിപ്പിക്കുകയായിരുന്നു. സ്‌പെഷ്യലിസ്റ്റ് പേസര്‍ മൂന്ന് വിക്കറ്റുകളുമായി ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായക പങ്കും വഹിച്ചു. മീഡിയം പേസ് ഓള്‍റൗണ്ടറായ ദുബെക്ക് പരിക്കേറ്റാല്‍ പകരം രമണ്‍ദീപ് സിങ്ങിനെയായിരുന്നു പരിഗണിക്കേണ്ടിയിരുന്നത്. എന്നാല്‍ നിയമം മറയാക്കി ഇന്ത്യ പേസര്‍ ഹര്‍ഷിതിനെ കളിപ്പിച്ച് വിജയം നേടുകയായിരുന്നു.

ഇന്ത്യയുടേത് വലിയ ചതി

ശിവം ദുബെക്ക് അവസാന ഓവറില്‍ തലക്ക് പരിക്കേറ്റിരുന്നു. ഷോര്‍ട്ട് ബോള്‍ ദുബെയുടെ തലയില്‍ കൊള്ളുകയായിരുന്നു. എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്ന് വ്യക്തം. എന്നാല്‍ നിയമത്തെ ദുരുപയോഗം ചെയ്ത് ഇന്ത്യ ദുബെയ്ക്ക് പകരം ഹര്‍ഷിത് റാണയെ ബൗളിങ് സമയത്ത് പ്ലേയിങ് 11ലേക്ക് കൊണ്ടുവന്നു. കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് നിയമപ്രകാരം ഒരു താരത്തിന് പരിക്കേറ്റാല്‍ അതേ നിലവാരമുള്ള താരത്തെയാണ് കൊണ്ടുവരേണ്ടത്. ശിവം ദുബെ മീഡിയം പേസ് ഓള്‍റൗണ്ടറാണ്. ആ സമയത്ത് താരത്തിന് പരിക്കേറ്റാല്‍ രമണ്‍ദീപ് സിങ്ങിനെയായിരുന്നു ഇന്ത്യ കൊണ്ടുവരേണ്ടത്.

harshit rana

എന്നാല്‍ ഓള്‍റൗണ്ടറായി ഇന്ത്യ ഹര്‍ഷിത് റാണയെ കളിപ്പിച്ചു. രമണ്‍ദീപുള്ളപ്പോഴായിരുന്നു ഇത്തരമൊരു മാറ്റം ഇന്ത്യ കൊണ്ടുവന്നതെന്നതാണ് എടുത്തു പറയേണ്ടത്. ഹര്‍ഷിത് പേസറാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതുകൊണ്ടുതന്നെ ദുബെക്ക് പകരക്കാരനായി പന്തെറിയുന്ന സമയത്ത് താരത്തെ കൊണ്ടുവന്നത് ശരിയായ രീതിയല്ല. എന്നാല്‍ ഇന്ത്യ നിയമത്തെ ദുരുപയോഗം ചെയ്ത് ഇത്തരമൊരു മാറ്റം കൊണ്ടുവരികയായിരുന്നു. ഇത് ഇംഗ്ലണ്ടിന് വലിയ തിരിച്ചടിയാവുകയും ചെയ്തു.

മാച്ച് വിന്നറായി ഹര്‍ഷിത്

ഇംഗ്ലണ്ടിന്റെ എല്ലാ പ്രതീക്ഷകളും തകര്‍ത്തത് ഹര്‍ഷിത് റാണയുടെ പകരക്കാരനായുള്ള വരവാണ്. സ്‌പെഷ്യലിസ്റ്റ് പേസറായിത്തന്നെ പരിഗണിക്കാന്‍ സാധിക്കുന്ന ഹര്‍ഷിതിനെ ദുബെക്ക് പകരക്കാരനായി കൊണ്ടുവന്ന ഇന്ത്യയുടെ തന്ത്രം ഫലം കണ്ടു. മൂന്ന് വിക്കറ്റുകളുമായി ഇന്ത്യയുടെ വിജയ ശില്‍പ്പിയായി മാറാന്‍ ഹര്‍ഷിതിന് സാധിച്ചു. ഇംഗ്ലണ്ടിന്റെ നിര്‍ണ്ണായക വിക്കറ്റുകളാണ് ഹര്‍ഷിത് വീഴ്ത്തിയതെന്നതാണ് എടുത്തു പറയേണ്ടത്.

ലിയാം ലിവിങ്‌സ്റ്റണെ പുറത്താക്കിയ ഹര്‍ഷിത് തന്റെ വരവറിയിച്ചു. ജേക്കബ് ബതലിനേയും കൂടാരം കയറ്റിയ ഹര്‍ഷിത് ഇംഗ്ലണ്ടിന്റെ അവസാന പ്രതീക്ഷയായിരുന്ന ജാമി ഓവര്‍ട്ടനേയും പുറത്താക്കി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. നാല് ഓവറില്‍ 33 റണ്‍സ് വിട്ടുകൊടുത്താണ് ഹര്‍ഷിതിന്റെ മൂന്ന് വിക്കറ്റ് പ്രകടനം. ദുബെ കളിച്ചിരുന്നെങ്കില്‍ ഇത്രയും മികച്ച ബൗളിങ് പ്രകടനം പ്രതീക്ഷിക്കാന്‍ സാധിക്കില്ലായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ഈ നീക്കത്തെ ചതിയെന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്.

വിമര്‍ശനം, വിവാദം

ഹര്‍ഷിത് റാണയെ ഇന്ത്യ കണ്‍കഷന്‍ പകരക്കാരനായി കളിപ്പിച്ചതിനെതിരേ വിവാദം ഉയരുകയാണ്. രൂക്ഷ വിമര്‍ശനമാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെതിരേ ഉയരുന്നത്. ഇന്ത്യ ചതിച്ച് ജയിച്ചുവെന്നും ഇത്രയും തരം താഴരുതെന്നുമാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണടക്കം വിമര്‍ശനം ഉയര്‍ത്തി രംഗത്തെത്തി. ഇത്തരമൊരു ചതി ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലായിരുന്നെങ്കില്‍ ഇംഗ്ലണ്ട് ജയിച്ചേനെ എന്നാണ് ആരാധക പക്ഷം. ഇന്ത്യയുടെ പരമ്പര നേട്ടത്തിന്റെ ശോഭ നഷ്ടപ്പെടുത്തുന്നതാണ് ഈ വിവാദമെന്ന് നിസംശയം പറയാം.

Story first published: Friday, January 31, 2025, 23:04 [IST]
Other articles published on Jan 31, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+