Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയെ അയാള്‍ തോല്‍പ്പിക്കും!! അതു ഇംഗ്ലീഷ് താരമല്ല; ശരിക്കുള്ള വില്ലനെപ്പറ്റി അശ്വിന്‍

ലോര്‍ഡ്‌സ്: ഇംഗ്ലണ്ടുമായുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ത്രസിപ്പിക്കുന്ന ക്ലൈമാക്‌സിലെത്തി നില്‍ക്കവെ ഇന്ത്യ ഏറ്റവും ഭയക്കേണ്ടത് ആരെയാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ സ്പിന്‍ ഇതിഹാസവും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിന്‍. മല്‍സരത്തിലെ അംപയര്‍മാരില്‍ ഒരാളായ ഓസ്‌ട്രേലിയന്‍ അംപയര്‍ പോള്‍ റെയ്ഫലാണ് ഈ വില്ലനെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഇന്ത്യന്‍ വിരുദ്ധ തീരുമാനങ്ങളെടുക്കാന്‍ ഇയാള്‍ക്കു പ്രത്യേക താല്‍പ്പര്യമാണെന്നും താന്‍ കളിച്ചോഴുള്‍പ്പെടെ പല തവണ ഇതു സംഭവിച്ചിട്ടുണ്ടെന്നും അശ്വിന്‍ തുറന്നടിക്കുന്നു. ഇപ്പോള്‍ ലോര്‍ഡ്‌സില്‍ നടക്കുന്ന ടെസ്റ്റിന്റെ നാലാം ജോ റൂട്ടിനെ രക്ഷിച്ച റെയ്ഫലിന്‍െ വിവാദ തീരുമാനത്തെ അദ്ദേഹം രൂക്ഷമായാണ് വിമര്‍ശിച്ചത്.

PAUL REIFFEL

റൂട്ടിന്റെ രക്ഷപ്പെടല്‍

ലോര്‍ഡ്‌സ് ടെസ്റ്റിന്റെ നാലാം ദിനം രണ്ടാം സെഷനില്‍ എല്‍ബിഡബ്ല്യുവായി ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ബാറ്റര്‍ ജോ റൂട്ട് പുറത്താവേണ്ടതായിരുന്നു. മുഹമ്മദ് സിറാജിന്റെ മികച്ചൊരു ബോള്‍ അദ്ദേഹത്തെ വിക്കറ്റിനു മുന്നില്‍ കുരുക്കിയിരുന്നു. സിറാജും ഇന്ത്യന്‍ താരങ്ങളും വിക്കറ്റിനു വേണ്ടി ശക്തമായി അപ്പീല്‍ ചെയ്‌തെങ്കിലും നോട്ടൗട്ടെന്നായിരുന്നു ഓണ്‍ഫീല്‍ഡ് അംപയര്‍ പോള്‍ റെയ്ഫലിന്റെ വിധി.

സിറാജുമായും മറ്റു താരങ്ങളുമായും സംസാരിച്ച ശേഷം ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍ റിവ്യു എടുക്കുകയും ചെയ്തു. കാരണം ബോള്‍ മിഡില്‍ സ്റ്റംപ് എരിയയിലാണ് പിച്ച് ചെയ്തതെന്നു ഒറ്റനോട്ടത്തില്‍ വ്യക്തമായിരുന്നു. ഉയരവും അധികമില്ലായിരുന്നു. അതിനാല്‍ വലിയ ആത്മവിശ്വാസത്തിലാണ് തേര്‍ഡ് അംപയറുടെ തീരുമാനത്തിനായി സിറാജും ഇന്ത്യന്‍ താരങ്ങളും കാത്തിരുന്നത്.

പക്ഷെ ഈ കാത്തിരിപ്പ് വലിയ ഞെട്ടലിലും നിരാശിലും അവസാനിക്കുകയായിരുന്നു. കാരണം ബോള്‍ ട്രാക്കിങ് പരിശോധിച്ചപ്പോള്‍ പന്ത് ലെഗ് സ്റ്റംപിലാണ് കൊള്ളുകയെന്നു വ്യക്തമായി. ഇതോടെ അംപയേഴ്‌സ് കോള്‍ തീരുമാനവും വരികയായിരുന്നു. റൂട്ട് അദ്ഭുതരമായി രക്ഷപ്പെടുകയും ചെയ്തു.

വലിയ വിമര്‍ശനങ്ങളാണ് ഈ വിവാദ തീരുമാനത്തിന്റെ പേരില്‍ മുന്‍ ഇതിഹാസങ്ങളായ സുനില്‍ ഗവാസ്‌കര്‍, അനില്‍ കുംബ്ലെ എന്നിവരില്‍ നിന്നെല്ലാം അംപയര്‍ റെയ്ഫല്‍ നേരിട്ടത്. ആ ബോള്‍ ലെഗ് സ്റ്റംപിനെ ജസ്റ്റ് തൊടുക മാത്രമേയുള്ളൂവെന്നാണോ നിങ്ങള്‍ പറയുന്നത്? ഒരിക്കലുമില്ല. അതു സ്റ്റംപിനെ തെറിപ്പിക്കുമെന്നായിരുന്നു ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടിയത്.

അതു ശരിക്കും ഔട്ട് തന്നെയാണെന്നു മുന്‍ ഇംഗ്ലണ്ട് ബാറ്റര്‍ ജൊനാതന്‍ ട്രോട്ടും തുറന്നു സമ്മതിക്കുകയും ചെയ്തിരുന്നു. ഇംഗ്ലണ്ട് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു. നിങ്ങള്‍ റിയല്‍ ടൈമില്‍ നോക്കിയാല്‍ അതു ശരിക്കും ഔട്ടാണ്. ഇംഗ്ലണ്ടിനു വീണ്ടും ഭാഗ്യമുണ്ടെന്നായിരുന്നു ട്രോട്ടിന്റെ വാക്കുകള്‍.

സ്വന്തം യൂട്യൂബ് ചാനലിലൂടെ ആര്‍ അശ്വിനും അംപയര്‍ക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ്. ഇന്ത്യയോടുള്ള വിരോധം നേരത്തേ തന്നെ അദ്ദേഹത്തിനുണ്ടെന്നും അശ്വിന്‍ പറയുന്നു.

PAUL REIFFEL

ഇന്ത്യന്‍ വിരോധം

അന്താരാഷ്ട്ര മല്‍സരങ്ങളില്‍ എല്ലായ്‌പ്പോഴും ഇന്ത്യക്കെതിരേ തീരുമാനങ്ങളെടുക്കാന്‍ പോള്‍ റെയ്ഫല്‍ ശ്രമിക്കാറുണ്ടെന്നാണ് ആര്‍ അശ്വിന്‍ തുറന്നടിച്ചിരിക്കുന്നത്. ആഷ് കി ബാത്തെന്ന സ്വന്തം ചാനലിലെ ഷോയില്‍ പ്രമുഖ ജേര്‍ണലിസ്റ്റ് വിമല്‍ കുമാറുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോള്‍ റെയ്ഫലുമായി നിങ്ങള്‍ എല്ലായ്‌പ്പോഴും സംസാരിക്കണമെന്നതാണ് എന്റെ അനുഭവം. നിങ്ങള്‍ അദ്ദേഹത്തെ സെറ്റ് ചെയ്യുകയും വേണം. എനിക്കു വിക്കറ്റ് നല്‍കൂയെന്ന് റെയ്ഫലിനോടു പറയണമെന്നല്ല ഞാന്‍ പറഞ്ഞത്. ഇന്ത്യ ബൗള്‍ ചെയ്യുമ്പോഴെല്ലാം അതു ഔട്ടല്ലെന്നാണ് റെയ്ഫല്‍ കരുതുന്നത്.

എന്നാല്‍ ഇന്ത്യ ബാറ്റ് ചെയ്യുമ്പോള്‍ അതു ഔട്ട് തന്നെയെന്നു അദ്ദേഹം എല്ലായ്‌പ്പോഴും വിശ്വസിക്കുകയും ചെയ്യുന്നു. ഇന്ത്യക്കെതിരേ മാത്രമല്ല, മറ്റു ടീമുകള്‍ക്കെതിരേയും റെയ്ഫല്‍ ഇങ്ങനെയാണ് കരുതുന്നതെങ്കില്‍ ഐസിസി ഇക്കാര്യം ശ്രദ്ധിക്കുക തന്നെ വേണം. പോള്‍ റെയ്ഫലാണ് അംപയെങ്കില്‍ ആ മല്‍സരം ഇന്ത്യ ജയിക്കില്ലെന്നു അച്ഛന്‍ തന്നോടു പറയാറുണ്ടായിരുന്നതായും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Monday, July 14, 2025, 14:35 [IST]
Other articles published on Jul 14, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+