Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇംഗ്ലണ്ട് തരിപ്പണം, രണ്ടാമങ്കവും ഇന്ത്യക്കു തന്നെ- പരമ്പര പോക്കറ്റില്‍

1

എഡ്ബാസ്റ്റണ്‍: രോഹിത് ശര്‍മയുടെ ടീം ഇന്ത്യക്കു കടിഞ്ഞാണിടാന്‍ മുന്‍ ലോക ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനുമായില്ല. തുടരെ രണ്ടാമങ്കത്തിലും മിന്നുന്ന വിജയവുമായി ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. 49 റണ്‍സിന്റെ ഏകപക്ഷീയമായ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇനി ഇന്ത്യയുടെ ലക്ഷ്യം തൂത്തൂവാരലായിരിക്കും. പരമ്പരയിലെ അവസാനത്തെ മല്‍സരം ഞായറാഴ്ച രാത്രി 7 മണിക്കു നടക്കും.

171 റണ്‍സിന്‍െ വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിനു ഇന്ത്യ നല്‍കിയത്. പക്ഷെ ഇന്ത്യയുടെ മൂര്‍ച്ചയേറിയ ബൗളിങ് ആക്രമണത്തിനു മുന്നില്‍ ഇംഗ്ലണ്ടിനു ഒന്നും ചെയ്യാനില്ലായിരുന്നു. ആദ്യ ബോളില്‍ തന്നെ വിക്കറ്റ് വീഴ്ത്തിക്കൊണ്ട് തുടങ്ങിയ ഇന്ത്യ കളിയുടെ ഒരു ഘട്ടത്തിലും ഇംഗ്ലണ്ടിനെ കയറൂരിവിട്ടില്ല. ഒടുവില്‍ മൂന്നോവറുകള്‍ ബാക്കിനില്‍ക്കെ വെറും 121 റണ്‍സില്‍ ഇംഗ്ലണ്ട് ഓള്‍ഔട്ടാവുകയായിരുന്നു.

2

35 റണ്‍സെടുത്ത മോയിന്‍ അലിയും റണ്‍സെടുത്ത ഡേവിഡ് വില്ലിയുമാണ് (33*) ഇംഗ്ലണ്ടിന്റെ പരാജയഭാരം കുറച്ചത്. അലി 21 ബോളില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമടിച്ചു. വില്ലിയും ബോളില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറും നേടി. ജേസണ്‍ റോയ് (0), ജോസ് ബട്‌ലര്‍ (4), ഡേവിഡ് മലാന്‍ (19), ലിയാം ലിവിങ്‌സ്റ്റ്ണ്‍ (15), ഹാരി ബ്രൂക്ക് (8), സാം കറെന്‍ (2), ക്രിസ് ജോര്‍ഡന്‍ (1), റിച്ചാര്‍ഡ് ഗ്ലീസന്‍ (2), മാത്യു പാര്‍ക്കിന്‍സണ്‍ (0) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

മൂന്നു വിക്കറ്റുകളെടുത്ത ഭുവനേശ്വര്‍ കുമാറാണ് ഇംഗ്ലണ്ടിന്റെ കഥ കഴിക്കുന്നതില്‍ ചുക്കാന്‍ പിടിച്ചത്. മൂന്നോവറില്‍ ഒരു മെയ്ഡനടക്കം 15 റണ്‍സിനാണ് അദ്ദേഹം മൂന്നു പേരെ പുറത്താക്കിയത്. രണ്ടു വിക്കറ്റുകള്‍ വീതമെടുത്ത ജസ്പ്രീത് ബുംറയും യുസ്വേന്ദ്ര ചഹലും രണ്ടു വീതം വിക്കറ്റുകളുമായി മികച്ച പി്ന്തുണയേകി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ എട്ടു വിക്കറ്റിനു 170 റണ്‍സാണ് നേടിയത്. രവീന്ദ്ര ജഡേജയുടെ (46*) ഇന്നിങ്‌സാണ് ടീമിനെ ഭേദപ്പെട്ട ടോട്ടലിലെത്തിച്ചത്. 29 ബോളില്‍ അഞ്ചു ബൗണ്ടറികള്‍ അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. അവസാനത്തെ അഞ്ചോവറില്‍ നേടിയ 55 റണ്‍സാണ് ഇന്ത്യയെ 170ലെത്തിച്ചത്.

3

ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് (31) ഇന്ത്യന്‍ ഇന്നിങ്‌സില്‍ 30ന് മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റൊരു താരം. ഹിറ്റ്മാന്‍ 20 ബോളില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമടിച്ചു. ഓപ്പണിങിള്‍ പരീക്ഷിക്കപ്പെട്ട റിഷഭ് പന്ത് 15 ബോളില്‍ 26 റണ്‍സെടുത്തു പുറത്തായി. നാലു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്. വിരാട് കോലി (1) ഈ കളിയിലും ക്ലിക്കായില്ല. സൂര്യകുമാര്‍ യാദവ് (15), ഹാര്‍ദിക് പാണ്ഡ്യ (12), ദിനേശ് കാര്‍ത്തിക് (12), ഹര്‍ഷല്‍ പട്ടേല്‍ (13), ഭുവനേശ്വര്‍ കുമാര്‍ (2), എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍. നാലു വിക്കറ്റുകളെടുത്ത ക്രിസ് ജോര്‍ഡനും മൂന്നു വിക്കറ്റ് വീഴ്ത്തിയ അരങ്ങറ്റക്കാരന്‍ റിച്ചാര്‍ഡ് ഗ്ലീസനും ചേര്‍ന്നാണ് ഇന്ത്യയെ വലിയ സ്‌കോര്‍ നേടുന്നതില്‍ നിന്നും തടഞ്ഞത്.

ടോസ് ലഭിച്ച ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മല്‍സരത്തില്‍ വിജയിച്ച ടീമില്‍ നാലു മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്. മുന്‍ നായകന്‍ വിരാട് കോലി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവരാണ് ടീമിലേക്കു വന്നത്. ഇതോടെ ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ് എന്നിവര്‍ക്കു പുറത്തു പോവേണ്ടി വരികയും ചെയ്തു. മറുവശത്ത് ഇംഗ്ലീഷ് ടീമില്‍ രണ്ടു മാറ്റങ്ങള്‍ വരുത്തി. ബൗളിങ് നിരയിലാണ് മാറ്റം വന്നത്. റീസ്സ് ടോപ്പ്‌ലേ, ടൈമല്‍ മില്‍സ് എന്നിവര്‍ക്കു പകരം ഡേവിഡ് വില്ലി, പുതുമുഖം റിച്ചാര്‍ഡ് ഗ്ലീസന്‍ എന്നിവര്‍ കളിക്കുകയായിരുന്നു. കഴിഞ്ഞ ടി20 ബ്ലാസ്റ്റില്‍ 7.83 ഇക്കോണമി റേറ്റില്‍ 23 വിക്കറ്റുകള്‍ നേടിയ ബൗളറാണ് ഗ്ലീസന്‍.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍.

ഇംഗ്ലണ്ട്- ജേസണ്‍ റോയ്, ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഡേവിഡ് മലാന്‍, ലിയാം ലിവിങ്സ്റ്റണ്‍, മോയിന്‍ അലി, ഹാരി ബ്രൂക്ക്, സാം കറെന്‍, ക്രിസ് ജോര്‍ഡന്‍, മാറ്റ് പാര്‍ക്കിന്‍സണ്‍, റിച്ചാര്‍ഡ് ഗ്ലീസണ്‍, ഡേവിഡ് വില്ലി.

Story first published: Saturday, July 9, 2022, 22:41 [IST]
Other articles published on Jul 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+