IND vs ENG: രോഹിത്തിനു കീഴില്‍ ഈ നാണക്കേട് മൂന്നാംതവണ! കോലിക്കു കീഴില്‍ ഒരിക്കലുമില്ല
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര വരുതിയിലാക്കാനുള്ള സുവര്‍ണാവസരമാണ് രണ്ടാമത്തെ കളിയിലേറ്റ വന്‍ പരാജയത്തോടെ ഇന്ത്യ നഷ്ടമാക്കിയത്. വ്യാഴാഴ്ച നടന്ന കളിയില്‍ ഇംഗ്ലണ്ട് 100 റണ്‍സിനു ഇന്ത്യയെ കെട്ടുകെട്ടിക്കുകയായിരുന്നു. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-1നു ഒപ്പമെത്തുകയും ചെയ്തിരുന്നു. നിര്‍ണായകമായ അവസാന മല്‍സരം ഞായറാഴ്ച നടക്കും.
ആദ്യ മല്‍സരത്തില്‍ പത്തു വിക്കറ്റിനു ഇംഗ്ലണ്ടിനെ കശാപ്പ് ചെയ്ത ഇന്ത്യക്കു പക്ഷെ രണ്ടാമത്തെ കളിയില്‍ ഈ ആധിപത്യം തുടരാനായില്ല. ബൗളര്‍മാര്‍ തങ്ങളുടെ റോള്‍ ഭംഗിയാക്കിയെങ്കിലും ബാറ്റിങ് നിരയുടെ ദയനീയ പ്രകടനം ഇന്ത്യയെ തോല്‍വിയിലേക്കു തള്ളിയിടുകയായിരുന്നു.

മുന്‍ നായകന്‍ വിരാട് കോലിക്കു കീഴില്‍ ഒരിക്കലും നേരിട്ടിടില്ലാത്ത നാണക്കേടാണ് രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യക്കു വീണ്ടും നേരിട്ടിരിക്കുന്നത്. ഏകദിനത്തില്‍ ഇതു മൂന്നാം തവണയാണ് രോഹിത്തിനു കീഴില്‍ 150 റണ്‍സില്‍ താഴെ സ്‌കോറിനു ഇന്ത്യ ഓള്‍ഔട്ടായത്. എന്നാല്‍ കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ഒരിക്കല്‍പ്പോലും 150 റണ്‍സ് തികയ്ക്കാനാവാതെ ഓള്‍ഔട്ടായിട്ടില്ല.

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും ഈ കളിയില്‍ വലിയൊരു നാണക്കേട് സ്വന്തം പേരില്‍ കുറിച്ചിരുന്നു. ഡെക്കായാണ് അദ്ദേഹം കളിയില്‍ പുറത്തായത്. അഞ്ചു ബോളുകള്‍ നേരിട്ട റിഷഭിനെ ബ്രൈഡന്‍ കാര്‍സെ പുറത്താക്കുകയായിരുന്നു. പകരക്കാരനായി ഇറങ്ങിയ സാള്‍ട്ടാണ് ക്യാച്ചെടുത്തത്.
IND vs WI: റിഷഭ്, ഇഷാന്‍, ഡികെ, സഞ്ജു- ഇവരില്‍ സഞ്ജു ടോപ്‌സ്‌കോറര്‍! എന്നിട്ടും പുറത്ത്

ഈ വര്‍ഷം ഏറ്റവുമധികം തവണ ഡെക്കായ ഇന്ത്യന്‍ താരമായി റിഷഭ് ഇതോടെ മാറിയിരിക്കുകയാണ്. മൂന്നാം തവണയാണ് അദ്ദേഹം പൂജ്യത്തിനു ക്രീസ് വിട്ടത്. മുന്‍ നായകന്‍ വിരാട് കോലിയും ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയും തൊട്ടു പിന്നില്‍ നില്‍ക്കുന്നു. ഇരുവരും ഓരോ തവണ വീതം ഡെക്കായിട്ടുണ്ട്.

രോഹിത് ശര്‍മയ്ക്കു കീഴില്‍ വിജയക്കുതിപ്പ് നടത്തിയ ഇന്ത്യക്കു അപ്രതീക്ഷിത പ്രഹരം തന്നെയാണ് രണ്ടാമങ്കത്തില്‍ നേരിട്ടത്. സ്ഥിരം ക്യാപ്റ്റനായതിനു ശേഷം ഹിറ്റ്മാന് കീഴില്‍ ഒരു കളി പോലും തോല്‍ക്കാതെയായിരുന്നു ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലെത്തിയത്. പക്ഷെ ഇംഗ്ലണ്ടില്‍ ഇതിനകം കളിച്ച അഞ്ചു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ രോഹിത്തിന്റെ ഇന്ത്യ തോറ്റുകഴിഞ്ഞു. ആദ്യത്തെ പരാജയം ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും കളിയിലായിരുന്നു. രണ്ടാമത്തേതാവട്ടെ കഴിഞ്ഞ ദിവസം നടന്ന രണ്ടാം ഏകദിനത്തിലായിരുന്നു.

അതേസമയം, ലോര്‍ഡ്‌സിലെ രണ്ടാം ഏകദിനത്തില്‍ ടോസ് ലഭിച്ച രോഹിത് ഇംഗ്ലണ്ടിനെ ബാറ്റിങിനു അയക്കുകയായിരുന്നു. ഒരോവര്‍ ബാക്കിനില്‍ക്കെ ഇംഗ്ലണ്ടിനെ 246 റണ്‍സില്‍ ഓള്‍ഔട്ടാക്കാന്‍ ഇന്ത്യന്‍ ബൗളിങ് നിരയ്ക്കു കഴിഞ്ഞു. ഇംഗ്ലണ്ട് നിരയില്‍ ആര്‍ക്കും തന്നെ ഫിഫ്റ്റി തികയ്ക്കാനായില്ല. 47 റണ്‍സെടുത്ത മോയിന്‍ അലിയാണ് ടോപ്‌സ്‌കോറര്‍. 64 ബോളില്‍ താരം രണ്ടു വീതം ബൗണ്ടറികളും സിക്‌സറുമടിച്ചു. ഡേവിഡ് വില്ലി 41ഉം ജോണി ബെയര്‍സ്‌റ്റോ 38 റണ്‍സുമെടുത്തു.

മറുപടിയില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയിലെ ലോക ചാംപ്യന്‍മാരായ ഇംഗ്ലണ്ട് തുടക്കം മുതല്‍ വരിഞ്ഞുകെട്ടി. അനായാസം റണ്ണെടുക്കാനുള്ള ഒരു പഴുതും അവര്‍ നല്‍കിയില്ല. ഇതോടെ വെറും 38.5 ഓവറില്‍ 146 റണ്‍സില്‍ ഇന്ത്യ കൂടാരത്തില്‍ തിരിച്ചെത്തുകയായിരുന്നു. 30 റണ്‍സ് പോലും ആരും തികച്ചില്ല. 29 റണ്‍സ് വീതമെടുത്ത ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയുമാണ് പ്രധാന സ്‌കോറര്‍മാര്‍. സൂര്യകുമാര്‍ യാദവ് 27ഉം മുഹമ്മദ് ഷമി 23ഉം റണ്‍സെടുത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications