For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഇംഗ്ലണ്ടുമായുള്ള ടെസ്റ്റില്‍ രോഹിത് കളിച്ചേക്കില്ല!- പകരം കോലി നയിക്കുമോ?

കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണിത്

ഇംഗ്ലണ്ടുമായുള്ള നിര്‍ണായക ടെസ്റ്റ് ജൂലൈ ഒന്നിന് ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ടീമിനു വന്‍ ഷോക്ക്. നായകന്‍ രോഹിത് ശര്‍യ്ക്കു കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. ബിസിസിഐയാണ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലിലൂടെ ഇക്കാര്യം അറിയിച്ചത്.

ശനിയാഴ്ച നടത്തിയ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റില്‍ രോഹിത്തിന്റെ ഫലം പോസിറ്റീവ് ആവുകയായിരുന്നു. ബിസിസിഐയുടെ മെഡിക്കല്‍ ടീമിനു കീഴില്‍ അദ്ദേഹം ക്വാറന്റീനില്‍ കഴിയുകയാണ്. ഇതോടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ രോഹിത്തിന് കളിക്കാനാവില്ലെന്നു ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

1

ലെസ്റ്റര്‍ഷെയഷുമായി ഇപ്പോള്‍ നടക്കുന്ന ചതുര്‍ദിന സന്നാഹ മല്‍സരത്തില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചു കൊണ്ടിരിക്കുകയായിരുന്നു രോഹിത് ശര്‍മ. ആദ്യ ഇന്നിങ്‌സില്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം അദ്ദേഹം ഓപ്പണറായി ഇറങ്ങുകയും ചെയ്തിരുന്നു. 25 റണ്‍സാണ് നേടിയത്. എന്നാല്‍ രണ്ടാമിന്നിങ്‌സില്‍ രോഹിത് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയിരുന്നില്ല. അദ്ദേഹത്തിനു പകരം ഗില്ലും കെഎസ് ഭരതുമായിരുന്നു ഓപ്പണര്‍മാര്‍.
മൂന്നാംദിനം ഇന്ത്യക്കു ഏഴു വിക്കറ്റുകള്‍ നഷ്ടമായിട്ടും രോഹിത് ക്രീസിലേക്കു വരാതിരുന്നതില്‍ ആരാധകര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതിന്റെ യഥാര്‍ഥ കാരണം വ്യക്തമായിരിക്കുകയാണ്.

2

രോഗമുക്തി നേടാന്‍ രോഹിത് ശര്‍മയ്ക്കു എത്ര ദിവസം ക്വാറന്റീനില്‍ കഴിയേണ്ടി വരുമെന്നതിനെക്കുറിച്ച് ബിസിസിഐ വിശദീകരണം നല്‍കിയിട്ടില്ല. എങ്കിലും സാധാരണയായി കൊവിഡ് പിടിപെട്ടാല്‍ 14 ദിവസമാണ് താരങ്ങള്‍ ഐസൊലേഷനില്‍ കഴിയാറുള്ളത്. ചുരുങ്ങിയത് ഏഴു ദിവസമെങ്കിലും ഐസൊലേഷനില്‍ കഴിയുകയും ഒന്നിലേറെ തവണ ടെസ്റ്റുകളില്‍ ഫലം നെഗറ്റീവ് ആവുകയും ചെയ്‌തെങ്കില്‍ മാത്രമേ രോഹിത്തിനു ടീമിനൊപ്പം വീണ്ടും ചേരാന്‍ സാധിക്കുകയുള്ളൂ.

ദാദ വളര്‍ത്തിയെടുത്തു, പക്ഷെ നേട്ടമുണ്ടാക്കിയത് ധോണി!- ഇതാ അഞ്ച് സൂപ്പര്‍ താരങ്ങള്‍

3

ഇന്ത്യന്‍ ടെസ്റ്റ് നായകനായ ശേഷം വിദേശത്തു ടീമിനെ നയിക്കുകയെന്ന രോഹിത് ശര്‍മയുടെ കാത്തിരിപ്പ് ഇതോടെ വീണ്ടും നീളുമെന്ന് ഉറപ്പായിരിക്കുകയാണ്. രോഹിത്തിന്റെ അഭാവത്തില്‍ ഇംഗ്ലണ്ടുമായുള്ള ടെസ്റ്റില്‍ ഇന്ത്യയെ ഇനി ആരു നയിക്കുമെന്നതാണ് ചോദ്യം. വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ നേരത്തേ തന്നെ പരിക്കു കാരണം ഇംഗ്ലണ്ട് പര്യടനത്തില്‍ നിന്നും പിന്‍മാറിയിരുന്നു. അദ്ദേഹത്തിനു പകരം പുതിയൊരു വൈസ് ക്യാപ്റ്റനെ പ്രഖ്യാപിച്ചിട്ടുമില്ല. അതുകൊണ്ടു തന്നെ ഇന്ത്യയെ ആരു നയിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

രോഹിത്തിനെക്കുറിച്ച് ഇക്കാര്യങ്ങള്‍ നിങ്ങളറിയുമോ? കട്ട ഫാന്‍സ് പോലും അറിയാനിടയില്ല!

4

സൗത്താഫ്രിക്കയുമായുള്ള കഴിഞ്ഞ ടി20 പരമ്പരയില്‍ രോഹിത്, രാഹുല്‍ എന്നിവരുടെ അഭാവത്തില്‍ ഇന്ത്യന്‍ നായകന്‍ റിഷഭ് പന്തായിരുന്നു. ഇനി ഇംഗ്ലണ്ടിനെതിരേയും നായകനായി റിഷഭിനു നറുക്കുവീഴുമോയെന്നാണ് അറിയാനുള്ളത്. പക്ഷെ കടുപ്പമേറിയ ടെസ്റ്റില്‍ റിഷഭിനെ നായകനാക്കുന്നത് വന്‍ തിരിച്ചടിയാവാനും സാധ്യതയുണ്ട്. മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഒരിക്കല്‍ക്കൂടി ടീമിന്റെ നായകസ്ഥാനത്തേക്കു വരുമോയെന്നതാണ് മറ്റൊരു ചോദ്യം. പക്ഷെ കോലിയെ ഈ റോളിലേക്കു ബിസിസിഐ പരിഗണിച്ചില്ലെങ്കില്‍ റിഷഭ് താല്‍ക്കാലിക നാകനാവും.

5

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ ഇന്ത്യ നാലു ടെസ്റ്റുകള്‍ കളിച്ചപ്പോള്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത് രോഹിത് ശര്‍മയായിരുന്നു. ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ ആദ്യമായി ടെസ്റ്റില്‍ ഓപ്പണറായി പരീക്ഷിക്കപ്പെട്ട അദ്ദേഹം പരമ്പരയില്‍ ഏറ്റവുമധികം റണ്‍സെടുത്ത രണ്ടാമത്തെ താരമായി മാറി. 52.57 ശരാശരിയില്‍ ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളുമടക്കം രോഹിത് നേടിയത് 368 റണ്‍സാണ്.
വിരാട് കോലി നയിച്ച ഇന്ത്യ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ 2-1നു മുന്നിലെത്തയിരുന്നു. എന്നാല്‍ ഇന്ത്യന്‍ ക്യാംപില്‍ ചിലര്‍ക്കു കൊവിഡ് പിടിപെട്ടതിനെ തുടര്‍ന്ന് അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് നീട്ടി വയ്ക്കുകയായിരുന്നു. ഈ ടെസ്റ്റാണ് ഇപ്പോള്‍ നടക്കാനിരിക്കുന്നത്.

Story first published: Sunday, June 26, 2022, 9:29 [IST]
Other articles published on Jun 26, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+