Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: രോഹിത്തിന്റെ തന്ത്രം ക്ലിക്കായി, അശ്വിന്‍ ഓപ്പണിങ് കൂട്ടുകെട്ട് തകര്‍ത്തു- അപാര ബുദ്ധി

ഹൈദരാബാദ്: ഇന്ത്യ vs ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ് ആവേശകരമായി പുരോഗമിക്കുകയാണ്. ഇന്ത്യക്കെതിരേ ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ബാറ്റുചെയ്യുകയാണ്. ബാസ്‌ബോള്‍ ശൈലിയില്‍ കളിക്കുന്ന ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ സാക്ക് ക്രോളിയും (20) ബെന്‍ ഡക്കറ്റും (35) ചേര്‍ന്ന് 55 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഒന്നാം വിക്കറ്റില്‍ സൃഷ്ടിച്ചത്. രണ്ട് പേരും ഇന്ത്യക്ക് വലിയ ഭീഷണിയാവുമെന്ന് തോന്നിച്ചെങ്കിലും കൂട്ടുകെട്ട് പൊളിച്ചത് ആര്‍ അശ്വിനാണ്.

39 പന്തില്‍ 7 ബൗണ്ടറി ഉള്‍പ്പെടെ 35 റണ്‍സെടുത്ത ഡക്കറ്റിനെ അശ്വിന്‍ എല്‍ബിയില്‍ കുടുക്കിയാണ് കൂട്ടുകെട്ട് പൊളിച്ചത്. വിക്കറ്റ് നേടിയത് അശ്വിനാണെങ്കിലും അതിന് പിന്നിലെ തന്ത്രം നായകന്‍ രോഹിത് ശര്‍മയുടേതായിരുന്നു. രോഹിത് ശര്‍മയുടെ സംസാരിച്ചതിന് ശേഷം എറിഞ്ഞ തൊട്ടടുത്ത പന്തില്‍ അശ്വിന്‍ വിക്കറ്റ് നേടിയെന്നതാണ് എടുത്തു പറയേണ്ടത്. രോഹിത് ശര്‍മ പറഞ്ഞുനല്‍കിയ തന്ത്രം അശ്വിന്‍ കൃത്യമായി നടപ്പിലാക്കുകയായിരുന്നു.

പിച്ചില്‍ നല്ല വേഗവും ബൗണ്‍സും ലഭിക്കുന്നുണ്ടായിരുന്നു. ഈ വേഗത്തെ മുതലാക്കി മികച്ച ടൈമിങ് കണ്ടെത്താന്‍ ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിരക്ക് സാധിച്ചിരുന്നു. എന്നാല്‍ വേഗം കുറച്ച് പന്തെറിയാനാണ് അശ്വിനോട് രോഹിത് നിര്‍ദേശിച്ചത്. ഇത് അശ്വിന്‍ കൃത്യമായി നടപ്പിലാക്കി. പന്തിന്റെ വേഗം മനസിലാകാത്ത ഡക്കറ്റ് അഡ്വാന്‍സ് ഷോട്ടിന് ശ്രമിച്ചതോടെ എല്‍ബിയില്‍ കുടുങ്ങുകയായിരുന്നു. ഇംഗ്ലണ്ടിന്റെ തകര്‍ച്ചയുടെ തുടക്കമായിരുന്നു ഇതെന്ന് പറയാം.

തുടരെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യക്കായി. ഡക്കറ്റിന് പിന്നാലെ ഒലി പോപ്പിനെ രവീന്ദ്ര ജഡേജ മടക്കി. എഡ്ജായ പന്തിനെ സ്ലിപ്പില്‍ രോഹിത് ശര്‍മ തകര്‍പ്പന്‍ ക്യാച്ചിലൂടെ മടക്കുകയായിരുന്നു. അധികം വൈകാതെ സാക്ക് ക്രോളിയും പുറത്തായി. അശ്വിന്റെ പന്തില്‍ മുഹമ്മദ് സിറാജ് തകര്‍പ്പന്‍ ക്യാച്ചിലൂടെയാണ് ക്രോളിയെ മടക്കിയത്. 55ന് ഒരു വിക്കറ്റ് എന്ന നിലയില്‍ നിന്ന് 3 വിക്കറ്റിന് 60 റണ്‍സെന്ന നിലയിലേക്ക് ഇംഗ്ലണ്ട് വീണു.

r ashwin

ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ പരിഗണിച്ചാണ് ഇറങ്ങിയത്. എന്നാല്‍ പ്രതീക്ഷിച്ചതുപോലെ സ്പിന്നിന് വലിയ പിന്തുണ പിച്ചില്‍ ഇല്ലായിരുന്നു. വലിയ ടേണ്‍ പിച്ചിലില്ല. അപ്രതീക്ഷിത വേഗവും ബൗണ്‍സുമാണ് പിച്ചിലുള്ളത്. മികച്ച ലൈനും ലെങ്തും ഉപയോഗിച്ചല്ലാതെ വിക്കറ്റ് നേടിയെടുക്കുക പ്രയാസമായിരിക്കും. പേസര്‍മാര്‍ക്ക് നല്ല വേഗം ലഭിക്കുന്നുണ്ടെങ്കിലും പന്തിന് സ്വിങ് ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ സ്പിന്നര്‍മാരുടെ പ്രകടനമാവും നിര്‍ണ്ണായകമാവുക.

നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്ക് വളരെ പ്രധാനപ്പെട്ട പരമ്പരയാണിത്. വിരാട് കോലിയുടെ അഭാവത്തില്‍ ബാറ്റിങ്ങില്‍ ഇന്ത്യ കൂടുതല്‍ കരുത്തുകാട്ടേണ്ടത് അത്യാവശ്യമാണ്. കോലിയുടെ വിടവ് നികത്തി നാലാം നമ്പറില്‍ കെ എല്‍ രാഹുലാണ് ബാറ്റു ചെയ്യുക. വിക്കറ്റ് കീപ്പറായി കെ എസ് ഭരത്തും ഇന്ത്യയുടെ പ്ലേയിങ് 11ലുണ്ട്. ഇന്ത്യയെപ്പോലെ മികച്ച ബൗളിങ് കരുത്തുള്ള ടീമാണ് ഇംഗ്ലണ്ട്. അതുകൊണ്ടുതന്നെ 350ന് മുകളിലേക്ക് ഇംഗ്ലണ്ടിന്റെ സ്‌കോര്‍പോയാല്‍ ഇന്ത്യ പ്രയാസപ്പെടുമെന്നുറപ്പ്.

പ്ലേയിങ് 11- ഇന്ത്യ- രോഹിത് ശര്‍മ (c), യശ്വസി ജയ്സ്വാള്‍, ശുബ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, കെ എസ് ഭരത്, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്

ഇംഗ്ലണ്ട്- സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ബെന്‍ സ്റ്റോക്സ് (c), ജോണി ബെയര്‍സ്റ്റോ, ബെന്‍ ഫോക്സ്, റഹാന്‍ അഹമ്മദ്, ടോം ഹാര്‍ട്ട്ലി, മാര്‍ക്ക് വുഡ്, ജാക്ക് ലീച്ച്

Story first published: Thursday, January 25, 2024, 11:38 [IST]
Other articles published on Jan 25, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+