Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നെറ്റ്‌സില്‍ കോലി ക്ലീന്‍ ബൗള്‍ഡ്!! കണ്ടുനിന്ന ഗംഭീര്‍ ചെയ്തതിങ്ങനെ, ഇതെന്ത് കോച്ച്? വീഡിയോ

ബെര്‍മിങ്ഹാം: നീണ്ടൊരു ഇടവേളയ്ക്കു ശേഷം റണ്‍മെഷീനു മുന്‍ ക്യാപ്റ്റനുമായ വിരാട് കോലി വീണ്ടും ടീം ഇന്ത്യക്കായി കളിക്കാനിറങ്ങുകയാണ്. ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പരയിലൂടെയാണ് അദ്ദേഹത്തിന്റെ മടങ്ങിവരവ്. മികച്ച ഇന്നിങ്‌സുകളുമായി അടുത്ത വര്‍ഷത്തെ ലോകകപ്പിനുള്ള ടീമില്‍ സ്ഥാനം ഭദ്രമാക്കുകയെന്ന വലിയൊരു ലക്ഷ്യം കൂടി കോലിക്കുണ്ടാവും.

അതിനിടെ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറുമായി അദ്ദേഹം പിണക്കത്തിലാണെന്നും ഇരുവരും ഇപ്പോള്‍ പരസ്പരം സംസാരിക്കുക പോലും ചെയ്യാതെ ഒഴിഞ്ഞുമാറി നടക്കുകയാണെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് വരുന്നത്.

World Cup 2027: സഞ്ജുവിന് കോളടിക്കും!!! ഏകദിന ലോകകപ്പ് ടീമിലേക്ക്? വമ്പന്‍ സൂചന നല്‍കി ഗില്‍

World Cup 2027: സഞ്ജുവിന് കോളടിക്കും!!! ഏകദിന ലോകകപ്പ് ടീമിലേക്ക്? വമ്പന്‍ സൂചന നല്‍കി ഗില്‍

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കു മുന്നോടിയായി ടീമിനൊപ്പം ചേര്‍ന്ന ശേഷം നെറ്റ്‌സില്‍ പരിശീലനം നടത്തവെ രണ്ടു പേരും തമ്മില്‍ ഒരു ആശയ വിനിമയവും ഉണ്ടായിട്ടില്ലെന്നാണ് വ്യക്തമാവുന്നത്.

നെറ്റ്‌സില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ നിന്നും ഇതു വളരെ വ്യക്തമാണ്. രോഹിത് ശര്‍മയുള്‍പ്പെടെ ടീമിലെ മറ്റുള്ളവരുമായെല്ലാം ഗംഭീര്‍ സംസാരിച്ചുവെങ്കിലും കോലിയുമായി ഒന്നും മിണ്ടിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ ആദ്യ ഏകദിനത്തിനു മുന്നോടിയായി നെറ്റ്‌സില്‍ ബാറ്റ് ചെയ്യവെ കോലി ബൗള്‍ഡായ ശേഷമുള്ള ഗംഭീറിന്റെ പ്രതികരണമാണ് വൈറലായിരിക്കുന്നത്.

KOHLI GAMBHIR

photocredit/X

കുറ്റി തെറിച്ച് കോലി

ബെര്‍മിങ്ഹാമിലെ ആദ്യ ഏകദിന മല്‍സരത്തിനു മുന്നോടിയായി വിരാട് കോലി നെറ്റില്‍ ബാറ്റിങ് പരിശീലനം നടത്തവെ എല്ലാം വീക്ഷിച്ച് കൊണ്ട് കോച്ച് ഗൗതം ഗംഭീറും ബാറ്റിങ് പരിശീലകന്‍ സിതാന്‍ഷു കോട്ടക്കും നെറ്റ്‌സിനു പുറത്തു നില്‍ക്കുകയാണ് ചെയ്തത്.

സ്പിന്നര്‍ക്കെതിരേ ബാറ്റ് ചെയ്യവെ കോലി ചില മോശം ഷോട്ടുകള്‍ കളിക്കുന്നതും കാണാമായിരുന്നു. അത്ര മികച്ച ടൈമിങോ, താളമോ കണ്ടെത്താനാവാതെ പലപ്പോഴും അദ്ദേഹം വിഷമിക്കുകയും ചെയ്തു. അധികം വൈകാതെ തന്നെ ടൈമിങ് പിഴച്ച് കോലി ക്ലീന്‍ ബൗള്‍ഡുമാവുകയായിരുന്നു. ഇതെല്ലാം ഗംഭീറിന്റെ മുന്നില്‍ വച്ചു തന്നെയായിരുന്നു.

നെറ്റ്‌സില്‍ കോലി ബാറ്റ് ചെയ്യവെ നോക്കി നില്‍ക്കുന്ന ഗംഭീര്‍, വീഡിയോ കാണാം

നെറ്റ് സെഷന്‍ അവസാനിച്ച ശേഷം ബാറ്റിങിനെ കുറിച്ച് കോലിയുമായി നേരിട്ട് സംസാരിക്കാനോ, ഉപദേശങ്ങള്‍ നല്‍കാനോ പോലും ഗംഭീര്‍ തയ്യാറായില്ലെന്നതാണ് വിചിത്രമായ കാര്യം. അതിനു പകരം കോലിയോടു സംസാരിക്കാന്‍ ബാറ്റിങ് കോച്ചായ കോട്ടക്കിനെ അദ്ദേഹം അയക്കുകയായിരുന്നു. കോലിയുമായി കോട്ടക്ക് സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

IND vs ENG: അവന് ഇന്ത്യന്‍ ടീമിലെന്ത് കാര്യം? തിലകും സഞ്ജുവുമല്ല!! ആഞ്ഞടിച്ച് മുന്‍ താരം
ഈ തരത്തില്‍ പരസ്പരം മിണ്ടുക പോലും ചെയ്യാതെ ഗംഭീറും കോലിയും പിണങ്ങി നടക്കുന്നത് മുന്നോട്ടു പോകവെ ഇന്ത്യന്‍ ടീമിനു വളരെയധികം ദോഷകരമായി മാറുമെന്നതില്‍ സംശയമില്ല.

രണ്ടിലൊരാള്‍ എത്രയും വേഗത്തില്‍ മുന്‍കൈയെടുത്ത് ഈ പിണക്കം മാറ്റിയാല്‍ മാത്രമേ മുന്നോട്ടുള്ള യാത്ര സുഖകരമാവുകയുള്ളൂ. ഇരുവര്‍ക്കുമിടയിലുള്ള ഈ തര്‍ക്കം ടീമിന്റെ ഡ്രസിങ് റൂമിനെയും അസ്വസ്ഥമാക്കുമെന്നുമുറപ്പാണ്.

കോലി- ഗംഭീര്‍ ഉടക്ക്

വിരാട് കോലിക്കും ഗൗതം ഗംഭീറിനുമിടയിലുള്ള നേരത്തേ തന്നെ കുപ്രസിദ്ധമാണ്. ഐപിഎല്ലില്‍ ഒന്നിലേറെ തവണ ഇവര്‍ക്കിടയില്‍ വലിയ രീതിയിലുള്ള വാക്‌പോരും നടന്നിട്ടുണ്ട്. അതിനാല്‍ തന്നെ ഗംഭീര്‍ ഇന്ത്യ കോച്ചായി വരവെ കോലിയുമായുള്ള ഈ ശത്രുതയയും ഏറെ ചര്‍ച്ചകള്‍ക്കു വഴി വച്ചിരുന്നു.

KOHLI GAMBHIR

പക്ഷെ തങ്ങള്‍ക്കിടയില്‍ വ്യക്തിപരമായ ശത്രുതയില്ലെന്നും കളിക്കളത്തില്‍ വ്യത്യസ്ത ടീമുകള്‍ക്കായി കളിക്കവെയുള്ള വീറും വാശിയും മാത്രമായി മുന്‍ സംഭവങ്ങളെ കണ്ടാല്‍ മതിയെന്ന വിശദീകരണവുമായി രണ്ടു പേരും രംഗത്തു വന്നതോടെ എല്ലാ വിവാദങ്ങളും അവസാനിക്കുകയും ചെയ്തു. പിന്നീട് നല്ല രീതിയിലുള്ള സൗഹൃദവും കോലിയും ഗംഭീറും തമ്മിലുണ്ടായിരുന്നു.

IND vs ENG: രോക്കോ റിട്ടേണ്‍സ്!! സൂപ്പര്‍ താരം ബെഞ്ചില്‍? ഇനി ഏകദിനപ്പോര്, ഇതാ ഇന്ത്യന്‍ ബെസ്റ്റ് 11

IND vs ENG: രോക്കോ റിട്ടേണ്‍സ്!! സൂപ്പര്‍ താരം ബെഞ്ചില്‍? ഇനി ഏകദിനപ്പോര്, ഇതാ ഇന്ത്യന്‍ ബെസ്റ്റ് 11

എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതില്‍ വീണ്ടും വിള്ളല്‍ വീണു. ഐപിഎല്ലിനു ശേഷമുള്ള ഇംഗ്ലണ്ടിനെതിരായ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ കളിക്കാന്‍ കോലി ആഗ്രഹിച്ചിരുന്നു. ഇതിനായി രഞ്ജി ട്രോഫിയില്‍ വരെ കളിച്ച് അദ്ദേഹം തയ്യാറെടുപ്പുകളും നടത്തി.

പക്ഷെ കോലിയെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തരുതെന്ന് സെലക്ടര്‍മാരോടു ഗംഭീര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതു പിന്നീട് അറിഞ്ഞ കോലി ടെസ്റ്റില്‍ നിന്നും വിരമിക്കലും പ്രഖ്യാപിക്കുകയായിരുന്നു.

ഈ സംഭവത്തിനു പിന്നാലെയാണ് ഗംഭീറുമായുള്ള മുഴുവന്‍ ബന്ധവും അദ്ദേഹം അവസാനിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ ഏകദിന പരമ്പര കളിക്കവെ കോലി ടീമിന്റെ ഭാഗമായിരുന്നു. ഈ പരമ്പരയ്ക്കിടെ ഗംഭീറുമായി ഒരിക്കല്‍പ്പോലും സംസാരിക്കാന്‍ തയ്യാറാവാതെ അദ്ദേഹം ഒഴിഞ്ഞു മാറുകയും ചെയ്തിരുന്നു.

Story first published: Tuesday, July 14, 2026, 13:28 [IST]
Other articles published on Jul 14, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+