Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഗംഭീര തിരിച്ചുവരവിന് സഹായിച്ചതെന്ത്? സാങ്കേതിക മാറ്റമല്ല, സഹായിച്ചത് മറ്റൊന്നെന്ന് ബുംറ

നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഒരു വിക്കറ്റ് പോലും നേടാനാവാതെ തീര്‍ത്തും നിരാശപ്പെടുത്തിയ അദ്ദേഹം ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ഒമ്പത് വിക്കറ്റുകളാണ് രണ്ട് ഇന്നിങ്‌സുകളിലായി നേടിയത്.

ആദ്യ ഇന്നിങ്‌സില്‍ നാല് വിക്കറ്റ് നേടിയ അദ്ദേഹം രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റുമായി ഇന്ത്യക്ക് വലിയ തിരിച്ചുവരവ് സമ്മാനിച്ചു. ബുംറയെ സംബന്ധിച്ച് വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനമായിരുന്നു ഇത്. വിമര്‍ശിച്ചവരെക്കൊണ്ട് തന്നെ കൈയടിപ്പിച്ച ബുംറ മാജിക്ക്. വിദേശ പിച്ചിലെ ആറാമത്തെ അഞ്ച് വിക്കറ്റ് പ്രകടനം സ്വന്തം പേരിലാക്കിയ അദ്ദേഹം നോട്ടിങ്ഹാമില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്നത് ഇത് രണ്ടാം തവണയാണ്.

jaspritbumrah

ഇപ്പോഴിതാ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ മോശം പ്രകടനത്തില്‍ നിന്ന് ഇത്തരമൊരു തിരിച്ചുവരവിന് സഹായിച്ച കാര്യമെന്താണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ബുംറ. സാങ്കേതികമായ കാര്യങ്ങളിലെ മാറ്റമല്ല മറിച്ച് മാനസിക നിലയില്‍ കൂടുതല്‍ കരുത്താര്‍ജിച്ചതാണ് തിരിച്ചുവരവിന് സഹായിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്. 'സത്യസന്ധമായി പറഞ്ഞാല്‍ സാങ്കേതികതയിലോ പദ്ധതികളിലോ വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. മാനസിക നിലയിലെ മാറ്റമാണ് സഹായിച്ചത്. അന്ത്യത്തിലെ ഫലത്തെക്കുറിച്ച് അധികം ചിന്തിക്കാതെയാണ് ബൗളിങ് പ്രകടനം നടത്തിയത്. എന്റെ കഴിവുകളെ തിരിച്ചുകൊണ്ടുവരാനാണ് ശ്രമിച്ചത്. എന്റെ മത്സരത്തെ മെച്ചപ്പെടുത്താന്‍ ശ്രമിച്ചു. അതിനുള്ള പരിശ്രമം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു'-ബുംറ പറഞ്ഞു.

രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനെ പുറത്താക്കിയത് ബുംറയാണ്. റൂട്ടിന്റെ വിക്കറ്റ് വീണതാണ് മത്സരത്തില്‍ നിര്‍ണ്ണായകമായത്. റൂട്ടിനെ പിടിച്ചുകെട്ടിയില്ലായിരുന്നെങ്കില്‍ വലിയ വിജയ ലക്ഷ്യം തന്നെ ഇന്ത്യക്ക് മുന്നില്‍ ഉയരുമായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല. അപകടകാരിയായ സാം കറാനെയും രണ്ടാം ഇന്നിങ്‌സില്‍ മടക്കിയത് ബുംറയാണ്.

'ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങുമ്പോള്‍ത്തന്നെ ഏറ്റവും വേണ്ടത് ആത്മവിശ്വാസമാണ്. കളിക്കാനും കളിച്ച് ജയിക്കാനുമുള്ള ആത്മവിശ്വാസം വേണം. ഓരോ സെക്ഷനനുസരിച്ചും ചിന്തയെ ചിട്ടപ്പെടുത്തി കളിക്കാന്‍ സാധിക്കണം. അതിന്റെ തുടര്‍ച്ച പിറ്റേ ദിവസവും നടത്താന്‍ ശ്രമിക്കുകയാണ് വേണ്ടത്'-ബുംറ പറഞ്ഞു. നാല് ടെസ്റ്റുകള്‍ കൂടി പരമ്പരയില്‍ ശേഷിക്കെ ബുംറയുടെ പ്രകടനം ഇന്ത്യക്ക് വളരെ നിര്‍ണ്ണായകമാണ്.

Story first published: Sunday, August 8, 2021, 16:49 [IST]
Other articles published on Aug 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+