
ടെസ്റ്റിനു മുന്നോടിയായി നടന്ന ചതുര്‍ദിന മല്‍സരത്തില്‍ രണ്ടിന്നിങ്‌സുകളിലും കസറിയ ഭരതിനായിരുന്നു മുന്‍തൂക്കം പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ തീര്‍ത്തും അപ്രതീക്ഷിതമായി പുജാര ഓപ്പണിങിലേക്കു വരികയായിരുന്നു. എന്നാല്‍ അദ്ദേഹത്തെ സംബന്ധിച്ച് ഈ റോള്‍ അത്ര പുതുമയുള്ളതല്ല. മാത്രമല്ല നേരത്തേ ഓപ്പണറായി കസറുകയും ചെയ്തിട്ടുണ്ടെന്നു കാണാം.

ഇന്ത്യക്കു വേണ്ടി നേരത്തേ ഏഴു ഇന്നിങ്‌സുകളില്‍ ചേതേശ്വര്‍ പുജാര ഓപ്പണറായി ബാറ്റ് ചെയ്തിട്ടുണ്ട്. ഇവയില്‍ ഒന്നിലൊഴികെ മറ്റെല്ലാത്തിലും ശ്രദ്ധേയമായ പ്രകടനം അദ്ദേഹം നടത്തിയിട്ടുണ്ട്.
ഓപ്പണറുടെ റോളില്‍ അപരാജിത സെഞ്ച്വറി തന്നെ നേടാന്‍ പുജാരയ്ക്കായിട്ടുണ്ട്. 2015ല്‍ ശ്രീലങ്കയുമായുള്ള ടെസ്റ്റിലാണ് അദ്ദേഹം പുറത്താവാതെ 145 റണ്‍സ് അടിച്ചെടുത്ത്. ഇവ കൂടാതെ രണ്ടു ഫിഫ്റ്റികളും ഓപ്പണറായി ഇറങ്ങി. പുജാര നേടിയിട്ടുണ്ട്. 2013ല്‍ ഓസ്‌ട്രേലിയക്കെതിരേയായിരുന്നു പുറത്താവാതെ 82ഉം 52ഉം റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തത്.
IND vs ENG: ടെസ്റ്റില്‍ ആരാവും ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍? സാധ്യത ഇവര്‍ക്ക്

ശേഷിച്ച നാലു ഇന്നിങ്‌സുകളില്‍ 41*, 28, 0, 47 എന്നിങ്ങനെയായരുന്നു ഓപ്പണറായി ചേതേശ്വര്‍ പുജാരയുടെ സ്‌കോറുകള്‍. 2012ലാണ് അദ്ദേഹത്തിനു ആദ്യമായി ഓപ്പണ്‍ ചെയ്യേണ്ടി വന്നത്. ഇംഗ്ലണ്ടുമായുള്ള ടെസ്റ്റില്‍ പുറത്താവാകെ 41 റണ്‍സ് നേടുകയും ചെയ്തു. 2013ല്‍ ഓസ്‌ട്രേലിയക്കെതിരേ ഓപ്പണ്‍ ചെയ്ത പുജാര 28നു പുറത്താവുകയായിരുന്ന.

തുടര്‍ന്നാണ് അടുത്ത മൂന്ന് ഇന്നിങ്‌സുകളില്‍ 52, 82*, 145* എന്നിങ്ങനെ സ്‌കോറുകളുമായി താരം മിന്നിച്ചത്. 201ല്‍ ശ്രീലങ്കയുമായുള്ള ടെസ്റ്റില്‍ മാത്രമേ പുജാര ഫ്‌ളോപ്പായിട്ടുള്ളൂ. അന്നു അദ്ദേഹം ഡെക്കായിട്ടാണ് മടങ്ങിയത്. അവസാനമായി 2021ല്‍ ന്യൂസിലാന്‍ഡിനെതിരേയായിരുന്നു പുജാര ഓപ്പണ്‍ ചെയ്തത്. 47 റണ്‍സ് നേടുകയും ചെയ്തു.
ക്രിക്കറ്റിലെ 'ചുള്ളന്‍മാര്‍', ആരാണ് നിങ്ങളുടെ ഫേവറിറ്റ്?

2015ല്‍ കൊളംബോയില്‍ വച്ച് ശ്രീലങ്കയുമായി നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലായിരുന്നു ഓപ്പണറായി ചേതേശ്വര്‍ പുജാരയുടെ മാച്ച് വിന്നിങ് പ്രകടനം കണ്ടത്. അന്നു പുജാരയും അജിങ്ക്യ രഹാനെയും ചേര്‍ന്നായിരുന്നു ഓപ്പണ്‍ ചെയ്തത്. രോഹിത് ശര്‍മ ഈ സമയത്തു മധ്യനിരയിലാണ് ടെസ്റ്റില്‍ കളിച്ചുകൊണ്ടിരുന്നത്. അദ്ദേഹം ഈ മല്‍സരത്തില്‍ പ്ലെയിങ് ഇലവനിലുമുണ്ടായിരുന്നു.
ആദ്യ ഇന്നിങ്‌സാണ് പുജാരയുടെ കിടിലന്‍ ബാറ്റിങ് പ്രകടനം കണ്ടത്.

തന്റെ സ്ഥിരം സ്ലോ ഇന്നിങ്‌സില്‍ നിന്നും വ്യത്യസ്തമായി അഗ്രസീവ് ബാറ്റിങാണ് അദ്ദേഹം കാഴ്ചവച്ചത്. വെറും 289 ബോളുകളിലാണ് പുജാര 145 റണ്‍സ് അടിച്ചെടുത്തത്. 14 ബൗണ്ടറികള്‍ ഇതിലുള്‍പ്പെട്ടിരുന്നു. ഇന്ത്യ ഈ ടെസ്റ്റില്‍ 117 റണ്‍സിന്റെ വമ്പന്‍ വിജയം കൊയ്തപ്പോള്‍ പുജാര തന്നെയായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ച്.

അതേസമയം, ഇംഗ്ലണ്ടുമായുള്ള അഞ്ചാം ടെസ്റ്റില്‍ ഓപ്പണറായി ആദ്യ ഇന്നിങ്‌സില്‍ ചേതേശ്വര്‍ പുജാര ഫ്‌ളോപ്പായി മാറിയിരിക്കുകയാണ്. 13 റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായുള്ളൂ 46 ബോളില്‍ രണ്ടു ബൗണ്ടറികളോടെയായിരുന്നു ഇത്. ജെയിംസ് ആന്‍ഡേഴ്‌സാണ് പുജാരയുടെ വിക്കറ്റ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ ആദ്യ ദിനം മഴ കാരണം കളി നിര്‍ത്തുമ്പോള്‍ 20.1 ഓവറില്‍ രണ്ടു വിക്കറ്റിനു 53 റണ്‍സെന്ന നിലയിലാണ്.


Click it and Unblock the Notifications











