ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനു കീഴില്‍സ സമനില കൈക്കലാക്കിയ ഇന്ത്യന്‍ ടീമിനെ പ്രശംസിച്ചിരിക്കുകയാണ് ഇന്ത്യന്‍ വംശജന്‍ കൂടിയായ മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍ മോണ്ടി പനേസര്‍. ക്യാപ്റ്റനെന്ന നിലയില്‍ ഗില്ലിന്റെ ഏറ്റവും വലിയ നേട്ടം ഈ പരമ്പര സമനിലയിലാക്കാന്‍ സാധിച്ചതല്ലന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദുസ്ഥാന്‍ ടൈംസിനോടു സംസാരിക്കുകയായിരുന്നു പനേസര്‍.
ഇതിഹാസങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും ആര്‍ അശ്വിനുമൊന്നുമില്ലാതെ ഇറങ്ങിയാണ് അഞ്ചു മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പര ഇന്ത്യ 2-2നു അവസാനിപ്പിച്ചത്. ആദ്യത്തെയും മൂന്നാമത്തെയും ടെസ്റ്റ് ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാമത്തെയും അഞ്ചാമത്തെയും ടെസ്റ്റുകളില്‍ ഇന്ത്യയും വിജയം കെയ്തു. നാലാമങ്കം സമനിലയിലും കലാശിക്കുകയായിരുന്നു.

ഗില്ലിന്റെ പ്രധാന നേട്ടം
സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയില്ലാതെയും ഇന്ത്യക്കു ടെസ്റ്റ് ജയിക്കാന്‍ സാധിക്കുമെന്നു തെളിയിച്ചുവെന്നതാണ് ഇംഗ്ലണ്ടില്‍ ക്യാപ്്റ്റനന്ന നിലയില്‍ ശുഭ്മന്‍ ഗില്ലിന്റെ ഏറ്റവും വലിയ നേട്ടമെന്നു മോണ്ടി പനേലര്‍ വിലയിരുത്തി. ഇംഗ്ലണ്ടിനെതിരേ ഇന്ത്യ വിജയം കൊയ്ത രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റുകളില്‍ ബുംറ കളിച്ചിരുന്നില്ല എന്നതാണ് കൗതുകകരമായ കാര്യം.
ലോകത്തിലെ ഏറ്റവും മികച്ച ബൗളറായ ജസ്പ്രീത് ബുംറയില്ലാതെയും ജയിക്കാന്‍ കഴിയുമെന്നു ഇന്ത്യ തെളിയിച്ചു. ശുഭ്മന്‍ ഗില്ലിനെ സംബന്ധിച്ച് ഈ പരമ്പരയിലെ ഏറ്റവും വലിയ നേട്ടവും ഇതു തന്നെയാണ്. ഇന്ത്യയെ ജയിപ്പിക്കാന്‍ ഗില്ലിനു ബുംറയെ ആവശ്യമായി വന്നില്ല. ഇന്ത്യക്കു ഇപ്പോള്‍ അദ്ദേഹമില്ലെങ്കിലും ടെസ്റ്റ് ജയിക്കാനാവുമെന്നു എനിക്കു തോന്നുന്നുവെന്നും പനേസര്‍ വിശദമാക്കി.
സിറാജ് നിര്‍ണായക താരം
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ബൗളിങ്ങിലെ നിര്‍ണായക താരമായി ഇപ്പോള്‍ ഫാസ്റ്റ്
ബൗളറായ മുഹമ്മദ് സിറാജ് മാറിയിട്ടുണ്ടെന്നു മോണ്ടി പനേസര്‍ അഭിപ്രായപ്പെട്ടു. ജസ്പ്രീത് ബുംറ കളിക്കാതിരുന്ന രണ്ടു ടെസ്റ്റുകളിലും അദ്ദേഹം ഗംഭീര പ്രകടനമാണ് നടത്തിയത്. ബൗളിങ് ആക്രമണത്തിനു ചുക്കാന്‍ പിടിച്ച സിറാജ് ടീമിന്റെ കുന്തമുനയാവുകയും ചെയ്തു. 23 വിക്കറ്റുകളുമായി പരമ്പരയില്‍ കൂടുതല്‍ വിക്കറ്റുകളെടുത്തതും സിറാജ് തന്നെ.

ബുംറയ്ക്കു മൂന്നു സ്റ്റെുകളില്‍ നിന്നും രണ്ടു ഫൈഫറകളടക്കം 14 വിക്കറ്റുകശളാണ് ലഭിച്ചത്. ഒരു പരമ്പരയിലെ അഞ്ചു ടെസ്റ്റുകളിലും കളിക്കാന്‍ ബുംറ ഇപ്പോള്‍ ഫിറ്റല്ലെന്നും അതിനാല്‍ സിറാജാണ് ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായക താരമെന്നും പനേസര്‍ പറയുന്നു.
മുഹമ്മദ് സിറാജാണ് ഇപ്പോള്‍ ഇന്ത്യയുടെ നിര്‍ണായക ബൗളറെന്നു ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര കാണിച്ചു തന്നിരിക്കുകയാണ്. അദ്ദേഹത്തെ കേന്ദ്രീകരിച്ച് ഒരു ബൗളിങ് ആക്രമണത്തെ ഇന്ത്യ തയ്യാറാക്കണം. സിറാജിന്റെ ഫിറ്റ്‌നസും വളരെ പ്രധാനമാണ്. അഞ്ചു ടെസ്റ്റുകളില്‍ തുടര്‍ച്ചയായി കളിക്കാനുള്ള ഫിറ്റ്‌നസ് നിലവാരം ജസ്പ്രീത് ബുംറയ്ക്കില്ല.
ബുംറ എക്‌സ് ഫാക്ടറാണെങ്കിലും ഇന്ത്യ പരമ്പര നേടുമോ, ഇല്ലയോ എന്നതില്‍ നിര്‍ണായകമാവുക സിറാജായിരിക്കും. അതുകൊണ്ടു തന്നെ വിദേശത്തെ ഒരു ടെസ്റ്റ് പരമ്പരയില്‍ ഗംഭീറിനും ഗില്ലിനും സിറാജ് ഇപ്പോള്‍ വളരെ പ്രധാനപ്പെട്ട താരമായി മാറിയിരിക്കുകയാണെന്നും പനേസര്‍ കൂട്ടിച്ചര്‍ത്തു.