Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: കളം നിറഞ്ഞ് ഹര്‍ദിക്, ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ, രോഹിത്തിന് വമ്പന്‍ റെക്കോഡ്

1

സതാംപ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20യില്‍ ഇന്ത്യക്ക് ഗംഭീര ജയം. 50 റണ്‍സിനാണ് ആതിഥേയരായ ഇംഗ്ലണ്ടിനെ ഇന്ത്യ തോല്‍പ്പിച്ചത്. ടോസിന്റെ ആധിപത്യത്തില്‍ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന്റെ ചെറുത്തുനില്‍പ്പ് 19.3 ഓവറില്‍ 148 റണ്‍സില്‍ അവസാനിച്ചു. അര്‍ധ സെഞ്ച്വറി നേടുകയും (51) നാല് വിക്കറ്റ് നേടുകയും ചെയ്ത ഹര്‍ദിക് പാണ്ഡ്യയുടെ മികവാണ് ഇന്ത്യക്ക് കരുത്തായത്. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് ഇന്ത്യ മുന്നിലെത്തി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി രോഹിത് ശര്‍മ വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. ഇടവേളക്ക് ശേഷമുള്ള മടങ്ങിവരവില്‍ ആക്രമിച്ച് കളിച്ചെങ്കിലും വലിയ സ്‌കോര്‍ നേടാന്‍ അദ്ദേഹത്തിനായില്ല. 14 പന്തില്‍ അഞ്ച് ബൗണ്ടറി ഉള്‍പ്പെടെ 24 റണ്‍സാണ് ഇന്ത്യന്‍ നായകന്‍ നേടിയത്. മോയിന്‍ അലിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്ലറിന് ക്യാച്ച് നല്‍കിയാണ് രോഹിത്തിന്റെ മടക്കം.

1

സഹ ഓപ്പണര്‍ ഇഷാന്‍ കിഷന്‍ നിരാശപ്പെടുത്തി. 10 പന്ത് നേരിട്ട് വെറും 8 റണ്‍സാണ് അദ്ദേഹം നേടിയത്. ഒരു ബൗണ്ടറി പോലും ഇഷാന് നേടാനായില്ല. ടി20 ലോകകപ്പ് വരാനിരിക്കെ ഇഷാന്റെ ടീമിലെ സാധ്യത പോലും മങ്ങുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. മോയിന്‍ അലിയെ സ്വീപ് ഷോട്ടിന് ശ്രമിച്ച ഇഷാന്‍ പാര്‍ക്കിന്‍സണ് ക്യാച്ച് നല്‍കിയാണ് പുറത്തായത്.

മൂന്നാം നമ്പറില്‍ അവസരം ലഭിച്ച ദീപക് ഹൂഡ അവസരം മുതലാക്കി. കടന്നാക്രമിച്ച താരം 17 പന്തില്‍ മൂന്ന് ഫോറും 2 സിക്സും ഉള്‍പ്പെടെ 33 റണ്‍സാണ് നേടിയത്. അയര്‍ലന്‍ഡ് പര്യടനത്തില്‍ സെഞ്ച്വറി നേടാന്‍ ഹൂഡക്ക് സാധിച്ചിരുന്നു. സൂര്യകുമാര്‍ യാദവും തിളങ്ങി. 19 പന്ത് നേരിട്ട് 4 ഫോറും 2 സിക്സും ഉള്‍പ്പെടെ 39 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ക്രിസ് ജോര്‍ദാന്റെ ബൗണ്‍സില്‍ ബട്ലര്‍ക്ക് ക്യാച്ച് നല്‍കിയാണ് സൂര്യ മടങ്ങിയത്.

T20 World Cup: പരീക്ഷണം നിര്‍ത്താം!, ഇന്ത്യക്ക് വേണ്ടത് ബെസ്റ്റ് 11, കോലിയടക്കം തെറിക്കുമോ?

2

ഹര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമിന്റെ വിശ്വസ്തനായി മാറുന്ന പ്രകടനമാണ് പുറത്തെടുത്തത്. പക്വതയോടെ കളിച്ച താരം 33 പന്തില്‍ 6 ഫോറും 1 സിക്സും ഉള്‍പ്പെടെ 51 റണ്‍സ് നേടി. അതിവേഗം റണ്‍സുയര്‍ത്തവെ ടോപ്ലിയുടെ പന്തില്‍ ബ്രോക്കിന് ക്യാച്ച് നല്‍കി ഹര്‍ദിക് മടങ്ങി. ദിനേഷ് കാര്‍ത്തികിന് മുമ്പ് ക്രീസിലെത്തിയ അക്ഷര്‍ പട്ടേല്‍ 12 പന്തില്‍ മൂന്ന് ബൗണ്ടറി ഉള്‍പ്പെടെ 17 റണ്‍സ് നേടി.

3

അവസാന ഓവറില്‍ ടൈമല്‍ മില്‍സിനെ തുടര്‍ച്ചയായി രണ്ട് ബൗണ്ടറി പറത്തിയ കാര്‍ത്തികിന് മൂന്നാം പന്തില്‍ മടങ്ങേണ്ടി വന്നു. 7 പന്തില്‍ 11 റണ്‍സെടുത്ത കാര്‍ത്തികിനെ സാം കറാന്‍ മികച്ച ക്യാച്ചിലൂടെ മടക്കി. നാലാം പന്തില്‍ ഹര്‍ഷല്‍ പട്ടേല്‍ (6 പന്തില്‍ 3) റണ്ണൗട്ടായി. ബട്ലറുടെ നേരിട്ടുള്ള ത്രോയിലാണ് ഹര്‍ഷലിന്റെ മടക്കം. ഭുവനേശ്വര്‍ കുമാറും (1) അര്‍ഷദീപ് സിങ്ങും (2) പുറത്താവാതെ നിന്നു.

200ന് മുകളില്‍ പോകേണ്ട ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിനെ 198ല്‍ പിടിച്ചുനിര്‍ത്താന്‍ ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്കായി. ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ദാനും മോയിന്‍ അലിയും 2 വിക്കറ്റുകള്‍ വീതം പങ്കിട്ടപ്പോള്‍ റീസി ടോപ്ലിയും ടൈമല്‍ മില്‍സും മാറ്റ് പാര്‍ക്കിന്‍സണും ഓരോ വിക്കറ്റും വീഴ്ത്തി.

IND vs WI: ഇവരെ എന്തിന് അവഗണിച്ചു?, പടിക്ക് പുറത്ത് തന്നെ!, അഞ്ച് നിര്‍ഭാഗ്യവാന്മാരിതാ

4

മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം പാളി. നായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ ജോസ് ബട്‌ലറെ ഭുവനേശ്വര്‍ കുമാര്‍ ഗോള്‍ഡന്‍ ഡെക്കാക്കി. ജേസണ്‍ റോയ് (4), ഡേവിഡ് മലാന്‍ (21), ലിയാം ലിവിങ്‌സ്റ്റണ്‍ (0), സാം കറെന്‍ (4) എന്നിവരെ ഹര്‍ദിക് മടക്കിയത് നിര്‍ണ്ണായകമായി. മോയിന്‍ അലി (36), ഹാരി ബ്രൂക്ക് (28) ക്രിസ് ജോര്‍ദാന്‍ (26*) എന്നിവരാണ് ഇംഗ്ലണ്ടിനായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.

5

അരങ്ങേറ്റ താരം അര്‍ഷദീപ് സിങ് 3.3 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുമായി തിളങ്ങി. യുസ് വേന്ദ്ര ചഹാല്‍ രണ്ടും ഭുവനേശ്വറും ഹര്‍ഷല്‍ പട്ടേലും ഓരോ വിക്കറ്റുകള്‍ വീതവും വീഴ്ത്തി.

Story first published: Friday, July 8, 2022, 6:47 [IST]
Other articles published on Jul 8, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+