IND vs ENG: സഞ്ജു വീണ്ടും ഫ്‌ളോപ്പ്!! ശ്രേയസും അഭിയും മിന്നിച്ചു; പക്ഷെ കളി മഴയെടുത്തു
ചെസ്റ്റര്‍ ലെ സ്ട്രീറ്റ് (ഡര്‍ഹാം): ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടി20 പോരാട്ടം മഴയെ തുടര്‍ന്ന് ഫലമില്ലാതെ ഉപേക്ഷിക്കപ്പെട്ടിരിക്കുകയാണ്. ടോസിനു ശേഷം ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റിനു 189 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയിരുന്നു.
മഴയെ തുടര്‍ന്ന് ഇംഗ്ലണിനു റണ്‍ചേസില്‍ ഇറങ്ങാനായില്ല. ഒടുവില്‍ ഫമില്ലാതെ കളി ഉപേക്ഷിക്കപ്പെടുകയും ചെയ്തു. രണ്ടാം ടി20 ശനിയാഴ്ച രാത്രി ഏഴു മണി മുതല്‍ മാഞ്ചസ്റ്ററിലാണ്.

ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷം ആദ്യ ഫിഫ്റ്റി കുറിച്ച േേശ്രയസ് അയ്യരുടെയും (68) അഭിഷേക് ശര്‍മയുടെയും (59) മികച്ച ഫിഫ്റ്റികളാണ് ആദ്യം ബാറ്റിങിന് ഇറങ്ങിയ ഇന്ത്യയെ ഏഴു വിക്കറ്റുകള്‍ നഷ്ടത്തില്‍ 189 റണ്‍സിലെത്തിച്ചത്.
47 ബോളില്‍ ആറു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് ശ്രേയസിന്റെ ഇന്നിങ്‌സ്്. അഭിഷേക് വെറും 24 ബോളിലാണ് 59 അടിച്ചത്. ആറു ഫോറും നാലു കൂറ്റന്‍ സിക്‌സറും ഇതിലുള്‍പ്പെടും. ശിവം ദുബെയുടെ 21 ബോളില്‍ 42* (2 ഫോര്‍, 3 സിക്‌സ്) മികച്ച ഫ്ിനിഷിങും ടീമിനു കരുത്തായി.
മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ (1) ഒരിക്കല്‍ക്കൂടി വന്‍ ഫ്‌ളോപ്പായി തീര്‍ന്നു. ഇഷാന്‍ കിഷനും (0) നിരാശപ്പെടിത്തി. തിലക് വര്‍മയാവട്ടെ (13 ബോളില്‍ 13) ടെസ്റ്റ് ശൈലിയിലുള്ള ഇന്നിങ്‌സ് കളിച്ചാണ് മടങ്ങിയത്. സഞ്ജുവിനെയും ഇഷാനെയും തുടക്കത്തില്‍ നഷ്ടമായപ്പോള്‍ ഇന്ത്യ രണ്ടിനു ആറിലേക്കു വീണിരുന്നു.
മൂന്നാം വിക്കറ്റില്‍ 38 ബോളില്‍ 82 റണ്‍സിന്റെ കൂട്ടുകെട്ടുമായി അഭിഷേക്- ശ്രേയസ് ജോടി ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. ഇതില്‍ 55 റണ്‍സും അഭിഷേകിന്റെ ബാറ്റില്‍ നിന്നായിരുന്നു. ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ സാക്വിബ് മഹമ്മൂദ് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി.
ടോസിനു ശേഷം ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശി ഈ കളിയിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല.
സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ ഓപ്പണിങ് ജോടിയില്‍ ടീം മാനേജ്‌മെന്റ് വീണ്ടും വിശ്വാസമര്‍പ്പിക്കുകയായിരുന്നു. തൊട്ടുമുമ്പ് കളിച്ച അയര്‍ലാന്‍ഡിനെതിരേയുള്ള പരമ്പരയിലേറ്റ 0-2ന്റെ ഞെട്ടിക്കുന്ന തോല്‍വിക്കു ശേഷമാണ് ഈ പരമ്പരയില്‍ ഇന്ത്യ ഇറങ്ങിയത്.
പ്ലെയിങ് 11
അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌നോയ്.
ഇംഗ്ലണ്ട്- ഫില്‍ സാള്‍ട്ട്, ജോസ് ബട്ലര്‍ (വിക്കറ്റ് കീപ്പര്‍), ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), ജേക്കബ് ബെഥേല്‍, ടോം ബാന്റണ്‍, സാം കറന്‍, വില്‍ ജാക്സ്, ലിയാം ഡോസണ്‍, ആദില്‍ റാഷിദ്, ലൂക്ക് വുഡ്, സാഖിബ് മഹമൂദ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications