IND vs ENG: ജയിച്ചു തുടങ്ങാന്‍ ഗില്ലിന്റെ ടീം ഇന്ത്യ, ടോസ് മൂന്ന് മണിക്ക്
ബെര്‍മിങ്ഹാം: ടി20 പരമ്പരയിലെ നാണക്കേട് ഏകദിനത്തില്‍ തീര്‍ക്കാനുറച്ച് ഇന്ത്യ ഇന്നിറങ്ങുന്നു. ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടത്തിന് ബെര്‍മിങ്ഹാമില്‍ തുടക്കമാവും. വൈകീട്ട് 3.30 മുതലാണ് മല്‍സരം. ടി20യെ അപേക്ഷിച്ച് കൂടുതല്‍ ശക്തമായ ടീമുമായാണ് ശുഭ്മന്‍ ഗില്ലിനു കീഴില്‍ ഏകദിന ചാലഞ്ചിന് ഇന്ത്യയെത്തിയിരിക്കുന്നത്.
ഇതിഹാസ താരങ്ങളായ വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും സാന്നിധ്യം ഇന്ത്യന്‍ ബാറ്റിങിന് കൂടുതല്‍ കരുത്തേകുമെന്നുറപ്പാണ്. മാത്രമല്ല നീണ്ട ഇടവേളയ്ക്കു ശേഷം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഈ കളിയിലൂടെ ഏകദിനത്തിലേക്കു മടങ്ങിയെത്തുകയും ചെയ്യുകയാണ്.

2023ലെ ഏകദിന ലോകകപ്പ് ഫൈനലിനു ശേഷം അദ്ദഹം ഈ ഫോര്‍മാറ്റില്‍ കളിച്ചിട്ടില്ല. പക്ഷെ പരിക്കു കാരണം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഈ പരമ്പരയില്‍ ടീമിന്റെ ഭാഗമല്ല.
ഇന്ത്യന്‍ സാധ്യതാ 11- ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, ജസ്പ്രീത് ബുംറ.
ഇംഗ്ലണ്ട് പെയിങ് 11-: ജേക്കബ് ബെഥേല്‍, ബെന്‍ ഡക്കെറ്റ്, ജോ റൂട്ട്, ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), ജോസ് ബട്ലര്‍ (വിക്കറ്റ് കീപ്പര്‍), സാം കറെന്‍, വില്‍ ജാക്സ്, ജോഫ്ര ആര്‍ച്ചര്‍, ലിയാം ഡോസണ്‍, ജോഷ് ടോങ്, ആദില്‍ റാഷിദ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications
