IND vs ENG: 2014ല്‍ തമ്മിലടിച്ചു, ഇന്ന് പ്രശംസിച്ചു, ആന്‍ഡേഴ്‌സണോട് ജഡേജയുടെ മാസ് മറുപടി

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍ നില്‍ക്കവെ കൈയടി നേടുന്നത് പ്രധാനമായും രണ്ട് ഇന്ത്യന്‍ താരങ്ങളാണ്. രവീന്ദ്ര ജഡേജയും റിഷഭ് പന്തും. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഇന്ത്യ 98 റണ്‍സിന് അഞ്ച് എന്ന നിലയിലേക്ക് തകര്‍ന്നപ്പോള്‍ ആറാം വിക്കറ്റില്‍ 222 റണ്‍സ് കൂട്ടുകെട്ടുമായി ജഡേജയും റിഷഭും ഇന്ത്യയെ കരകയറ്റുകയായിരുന്നു. റിഷഭ് 146 റണ്‍സും ജഡേജ 104 റണ്‍സുമാണ് നേടിയത്.
രണ്ട് പേരുടെയും മിന്നും പ്രകടനമാണ് ഇന്ത്യയെ 416 എന്ന മികച്ച സ്‌കോറിലേക്കെത്തിച്ചത്. റിഷഭിന്റെ ബാറ്റിങ് വെടിക്കെട്ട് ഇംഗ്ലണ്ടിനെ ഞെട്ടിച്ചതുപോലെ തന്നെ ഏഴാമനായ ജഡേജയുടെ ചെറുത്തുനില്‍പ്പും ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ ജഡേജയുടെ ബാറ്റിങ്ങിനെക്കുറിച്ച് ഇംഗ്ലണ്ട് വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ തന്നെ പ്രതികരിച്ചതും അതിന് ജഡേജ നല്‍കിയ മറുപടിയും വൈറലായിരിക്കുകയാണ്.

'മുന്‍പൊക്കെ അവന്‍ എട്ടാം നമ്പറിലായിരുന്നു ബാറ്റിങ്ങിനിറങ്ങിയിരുന്നത്. വാലറ്റത്തായിരുന്നതിനാല്‍ അവന്‍ അല്‍പ്പം പ്രയാസപ്പെട്ടിരുന്നു. എന്നാല്‍ ഏഴാം നമ്പറിലേക്കെത്തിയതോടെ ശരിയായ ബാറ്റ്‌സ്മാനെപ്പോലെ അവന് കളിക്കാന്‍ സാധിക്കുന്നു. അവന്‍ നന്നായി പന്തിനെ ലീവ് ചെയ്യുന്നു. അത് ഞങ്ങളെ പ്രയാസപ്പെടുത്തുന്നു'- ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.
മത്സരത്തില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആന്‍ഡേഴ്‌സണ്‍ രവീന്ദ്ര ജഡേജയെ ക്ലീന്‍ബൗള്‍ഡാക്കിയാണ് മടക്കിയത്. എന്നാല്‍ ടീമിനെ മികച്ച നിലയിലേക്കെത്തിച്ച ശേഷമായിരുന്നു ജഡേജയുടെ മടക്കം. ആന്‍ഡേഴ്‌സണും ജഡേജയും നേരത്തെ തന്നെ കൊമ്പുകോര്‍ത്തിരുന്നു. 2014ലെ പരമ്പരയില്‍ രണ്ട് പേരും തമ്മില്‍ ഉന്തും തള്ളും പോലും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ജഡേജയുടെ പ്രശംസക്ക് പ്രാധാന്യമേറെ.
15 വര്‍ഷം, ഇന്നും സച്ചിന്റെ ഈ റെക്കോഡിനെ തൊടാന്‍ ആളില്ല, അറിയാമോ ഈ റെക്കോഡ്?

ആന്‍ഡേഴ്‌സണിന്റെ പ്രതികരണത്തിന് ജഡേജയുടെ മറുപടി ഇങ്ങനെയായിരുന്നു. 'നോക്കൂ നമ്മള്‍ സ്‌കോര്‍ നേടുമ്പോള്‍ എല്ലാവരും പറയും അവന്‍ സ്വയം ചിന്തിക്കുന്നത് താനൊരു മികച്ച ബാറ്റ്‌സ്മാനെന്ന നിലയിലാണെന്ന്. എന്നാല്‍ ഞാന്‍ എപ്പോഴും ക്രീസില്‍ സാധിക്കുന്ന അത്ര സമയം നില്‍ക്കാനാണ് ശ്രമിക്കുന്നത്. ക്രീസിലുള്ളത് ആരായാലും കൂട്ടുകെട്ടുണ്ടാക്കാന്‍ ശ്രമിക്കും. അവനോടൊപ്പം കളിക്കാന്‍ ശ്രമിക്കും. 2014ന് ശേഷം ആന്‍ഡേഴ്‌സണ്‍ എന്റെ പ്രകടന മികവ് തിരിച്ചറിഞ്ഞത് നല്ല കാര്യം'.

2014ലെ ഉടക്ക് താന്‍ മറന്നിട്ടില്ലെന്ന് പറയാതെ പറയുകയാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ചെയ്തത്. 2014ലെ ഇന്ത്യ - ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റിനിടെയാണ് ജഡേജയും ആന്‍ഡേഴ്‌സണും കൊമ്പുകോര്‍ത്തത്. ജഡേജയോട് മോശം ഭാഷയില്‍ സംസാരിക്കുകയും പിടിച്ചു തള്ളുകയും ചെയ്ത ആന്‍ഡേഴ്‌സണ് അന്ന് ലെവല്‍ 3 പ്രകാരമുള്ള ശിക്ഷ ലഭിച്ചിരുന്നു. അന്നത്തെ സംഭവത്തെക്കുറിച്ച് ഇന്ത്യയുടെ ടീം മാനേജറായിരുന്ന സുനില്‍ ദേവ് പറഞ്ഞത് ഇങ്ങനെയാണ്.
'എംഎസ് ധോണിയും ഇന്ത്യന്‍ ടീമിലെ മറ്റുള്ളവരും ജെയിംസ് ആന്‍ഡേഴ്‌സണെതിരേ ഔദ്യോഗികമായി പരാതി നല്‍കിയിരുന്നു. ജഡേജയെ ശാരീരികമായി ആക്രമിക്കുന്ന നടപടിയാണുണ്ടായത്. ജഡേജയെ പിടിച്ച് തള്ളി. ഇത് ഡ്രസിങ് റൂമിലാകെ വലിയ ചര്‍ച്ചയായി. കാരണം ശാരീരകമായി ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത് ചെറിയ കാര്യമല്ല. താരങ്ങളുടെ ആവിശ്യപ്രകാരം മാച്ച് റഫറിക്ക് പരാതി നല്‍കിയത് ഞാനാണ്'- സുനില്‍ ദേവ് പറഞ്ഞു.
'ധോണി ഇവരെ വളര്‍ത്തി, പക്ഷെ കോലി പിന്തുണക്കാതെ തളര്‍ത്തി, ഇന്ത്യയുടെ അഞ്ച് പേരിതാ

എന്നാല്‍ അഞ്ചാം ടെസ്റ്റ് മൂന്നാം ദിവസത്തിലേക്ക് കടക്കവെ ഇതുവരെ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇന്ത്യന്‍ ടീമിന്റെ മനോഭാവത്തില്‍ വലിയ മാറ്റം വന്നിട്ടുള്ളതിനാല്‍ ആരും തന്നെ സ്ലെഡ്ജ് ചെയ്യാന്‍ ഇപ്പോള്‍ ശ്രമിക്കാറില്ല. വിരാട് കോലി ഇന്ത്യയുടെ നായകനായ ശേഷം അടിക്ക് അടി പല്ലിന് പല്ല് എന്ന നിലപാടായിരുന്നു ഇന്ത്യക്കുണ്ടായിരുന്നത്. പ്രകോപനത്തിനും സ്ലെഡ്ജിങ്ങിനും അതേ നാണയത്തില്‍ മറുപടി പറയാന്‍ ഇന്നത്തെ ഇന്ത്യന്‍ ടീമിന് മടിയില്ലെന്ന് തന്നെ പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications