IND vs ENG: അഞ്ചാമങ്കത്തില്‍ ഇന്ത്യ ബൗളിങെടുത്തു, ടീമില്‍ രണ്ടു മാറ്റം, സഞ്ജു റിട്ടേണ്‍സ്
സതാംപ്റ്റണ്‍: ഇന്ത്യക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടി20യില്‍ ഇംഗ്ലണ്ടിന് ആദ്യം ബാറ്റിങ്. പരമ്പരയില്‍ തുടരെ അഞ്ചാമതും ടോസ് ജയിച്ച ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
അവസാന മല്‍സരത്തിലെ ടീമില്‍ രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യയിറങ്ങിയത്. വൈഭവ് സൂര്യവംശിയും വാഷിങ്ടണ്‍ സുന്ദറുമാണ് ഒഴിവാക്കപ്പെട്ടത്. പകരം സഞ്ജു സാംസണും സൂര്യാന്‍ഷ് ഷെഡ്‌ഗെയു ടീമിലെത്തുകയും ചെയ്തു.
മറുഭാഗത്ത് ഇംഗ്ലീഷ് ടീമിലാവട്ടെ ഒരു മാറ്റവും വരുത്തിയിരുന്നു. രെഹാന്‍ അഹമ്മദിനു പകരം ലിയാം ഡോസന്‍ തിരിച്ചെത്തി. പരമ്പരയില്‍ ഇപ്പോള്‍ 0-3ന് പിറകിലുള്ള ഇന്ത്യക്കു ഈ മല്‍സരമെങ്കിലും ജയിച്ച് മാനംകാത്തേ തീരുകയുള്ളൂ.

അയര്‍ലാന്‍ഡില്‍ 0-2ന്റെ ഞെട്ടിക്കുന്ന തൂത്തുവാരല്‍ നേരിട്ട ശേഷമാണ് ഇംഗ്ലണ്ടിലും സമാനമായ ദുരന്തത്തിന്റെ പടിവാതില്‍ക്കെ ഇന്ത്യ എത്തിനില്‍ക്കുന്നത്. നേരത്തേ ചെസ്റ്റര്‍ ലെ സ്ട്രീറ്റിലെ ആദ്യ മല്‍സരം മഴ കാരണം ഫലമില്ലാതെ ഉപേക്ഷിക്കപ്പെടുകയായിരുന്നു, അതിനു ശേഷമുള്ള മൂന്നു കളിയിലും ഇന്ത്യയെ ഇംഗ്ലീഷ് പട തീര്‍ക്കുകയും ചെയ്തു.
രണ്ടാം ടി20യില്‍ നാലു വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. മൂന്നാം ടി20യിലാണ് ഏറ്റവും വലിയ ദുരന്തം ഇന്ത്യയെ കാത്തിരുന്നത്. 125 റണ്‍സിനു അവര്‍ ഇന്ത്യയെ മുക്കുകയായിരുന്നു. 202 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 12ാം ഓവറില്‍ വെറും 76ന് ഓള്‍ഔട്ടായി. റണ്‍സ് മാര്‍ജിനില്‍ ടി20യില്‍ ഇന്ത്യയുടെ എക്കാലത്തെയും വലിയ പരാജയമാണിത്.
നാലാമങ്കത്തിലും ഇന്ത്യ പൊരുതാതെ തന്നെ തോല്‍ക്കുകയായിരുന്നു. ഒമ്പതു വിക്കറ്റിനാണ് ഇന്ത്യയെ അവര്‍ വാരിക്കളഞ്ഞത്. ഇതോടെ പരമ്പരയില്‍ 3-0ന്റെ അപരാജിത ലീഡും ഇംഗ്ലണ്ട് കൈക്കലാക്കുകയുമായിരുന്നു.
പ്ലെയിങ് 11
ഇന്ത്യ- അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ, ശിവം ദുബെ, സൂര്യാന്‍ഷ് ഷെഡ്ഗെ, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, പ്രിന്‍സ് യാദവ്, പ്രസിദ്ധ് കൃഷ്ണ.
ഇംഗ്ലണ്ട്- ഫിലിപ്പ് സാള്‍ട്ട്, ജോസ് ബട്ലര്‍ (വിക്കറ്റ് കീപ്പര്‍), ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), ജേക്കബ് ബെഥേല്‍, ടോം ബാന്റണ്‍, സാം കറെന്‍, വില്‍ ജാക്‌സ്, ലിയാം ഡോസണ്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റാഷിദ്, ജോഷ് ടോങ
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications