Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 'വടി കൊടുത്ത് അടി വാങ്ങി', ബെയര്‍‌സ്റ്റോയുടെ സെഞ്ച്വറിയില്‍ കോലിക്ക് ട്രോള്‍ മഴ

1

എഡ്ജ്ബാസ്റ്റണ്‍: ഇന്ത്യ - ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് ആവേശകരമായി എഡ്ജ്ബാസ്റ്റണില്‍ പുരോഗമിക്കുകയാണ്. ഇന്ത്യയുടെ 416 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 284 റണ്‍സിനാണ് പുറത്തായത്. 132 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയ ഇന്ത്യ നിലവില്‍ ആതിഥേയര്‍ക്കെതിരേ ഡ്രൈവിങ് സീറ്റിലാണ്.

വന്‍ തകര്‍ച്ചയെ മുന്നില്‍ക്കണ്ട ഇംഗ്ലണ്ടിനെ നാണക്കേടില്‍ നിന്ന് രക്ഷിച്ചത് ജോണി ബെയര്‍സ്‌റ്റോയാണ്. 140 പന്തില്‍ 106 റണ്‍സാണ് അദ്ദേഹം നേടിയത്. 36 റണ്‍സെടുത്ത സാം ബില്ലിങ്‌സാണ് ഇംഗ്ലണ്ടിന്റെ രണ്ടാമത്തെ ടോപ് സ്‌കോറര്‍ എന്നതാണ് എടുത്തു പറയേണ്ടത്. ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിക്കാന്‍ ബെയര്‍‌സ്റ്റോയ്ക്കായി.

1

പ്രതിരോധിച്ച് നിലയുറപ്പിക്കാന്‍ പാടുപെട്ട ബെയര്‍സ്‌റ്റോയെ വിരാട് കോലി സ്ലെഡ്ജ് ചെയ്തതിന് ശേഷമാണ് അദ്ദേഹം തകര്‍പ്പന്‍ ബാറ്റിങ്ങുമായി ഞെട്ടിച്ചത്. കോലിയുടെ സ്ലെഡ്ജിങ്ങില്‍ ശരിക്കും പ്രകോപിതനായ ബെയര്‍സ്‌റ്റോ അതിവേഗം റണ്‍സടിക്കുകയായിരുന്നു. ഇപ്പോഴിതാ ബെയര്‍സ്‌റ്റോയുടെ സെഞ്ച്വറിയില്‍ വിമര്‍ശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങുകയാണ് വിരാട് കോലി.

2

കോലിയുടെ അനാവശ്യ പ്രകോപനമാണ് ബെയര്‍‌സ്റ്റോയുടെ സെഞ്ച്വറി പ്രകടനത്തിന് കാരണമെന്നാണ് ആരാധകര്‍ പറയുന്നത്. കോലി സ്വയം ഒരു കണ്ണാടിക്ക് മുന്നില്‍ പോയി നിന്ന് സ്ലെഡ്ജ് ചെയ്യണമെന്നും ചിലപ്പോള്‍ റണ്‍സടിക്കാന്‍ സാധിച്ചേക്കുമെന്നുമെല്ലാമാണ് ആരാധകര്‍ പരിഹസിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി മോശം ഫോമിലുള്ള കോലിക്ക് ബാറ്റിങ്ങില്‍ കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല.

15 വര്‍ഷം, ഇന്നും സച്ചിന്റെ ഈ റെക്കോഡിനെ തൊടാന്‍ ആളില്ല, അറിയാമോ ഈ റെക്കോഡ്?

3

ഇതിനെതിരേയും ട്രോളുകളുണ്ട്. ചിലരുണ്ട് വീട്ടിലേക്ക് യാതൊരു ഉപകാരവുമില്ല എന്നാല്‍ അയല്‍പക്കക്കാരോട് അനാവശ്യമായി പ്രശ്‌നമുണ്ടാക്കി എല്ലാവര്‍ക്കും തല്ലുവാങ്ങിക്കൊടുക്കുകയും ചെയ്യും. അതാണ് ഇപ്പോള്‍ കോലിയെന്നാണ് മറ്റൊരാളുടെ പരിഹാസം. പതിയെ കളിച്ചിരുന്ന ബെയര്‍‌സ്റ്റോയെ ദേഷ്യം പിടിപ്പിച്ചത് കോലിയാണെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. ഇത്രയൊക്കെ സംഭവിച്ചിട്ടും അഹങ്കാരത്തിന് കുറവില്ലാതെ വീണ്ടും തുള്ളിച്ചാടുകയാണെന്നും മറ്റൊരു ആരാധകന്‍ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു.

4

കോലി പ്രകോപിപ്പിക്കുന്നതിന് മുമ്പ് 61 പന്ത് നേരിട്ട് വെറും 13 റണ്‍സായിരുന്നു ബെയര്‍‌സ്റ്റോയുടെ സ്‌കോര്‍. അവിടെ നിന്നാണ് അദ്ദേഹം വെടിക്കെട്ട് ബാറ്റിങ് നടത്തിയത്. കോലി വടികൊടുത്ത് അടിവാങ്ങിയതാണെന്നാണ് ആരാധകര്‍ പറയുന്നത്. അത്തരമൊരു സ്ലെഡ്ജിങ്ങിന്റെ യാതൊരു ആവിശ്യവും ഇല്ലായിരുന്നുവെന്നും ഇന്ത്യ മികച്ച നിലയിലായിരുന്നുവെന്നും അതുകൊണ്ട് തന്നെ കോലിയുടെ പിഴവാണ് ഇന്ത്യക്ക് തിരിച്ചടിയായതെന്നുമെല്ലാം ആരാധകര്‍ പറയുന്നു.

'ധോണി ഇവരെ വളര്‍ത്തി, പക്ഷെ കോലി പിന്തുണക്കാതെ തളര്‍ത്തി, ഇന്ത്യയുടെ അഞ്ച് പേരിതാ

5

കോലി ക്യാച്ച് കളയുകയും ബാറ്റിങ്ങില്‍ തിളങ്ങാതിരിക്കുകയും ചെയ്തിട്ടും അനാവശ്യമായി ടീമിന് ബാധ്യത വരുത്തുന്നുവെന്നും ആരാധകര്‍ കുറ്റപ്പെടുത്തുന്നു. ആദ്യ ഇന്നിങ്‌സില്‍ 11 റണ്‍സിന് പുറത്തായ കോലി രണ്ടാം ഇന്നിങ്‌സില്‍ 20 റണ്‍സാണ് നേടിയത്. കോലി തന്റെ മോശം ബാറ്റിങ് ഫോം തുടരുന്നതിനിടെയാണ് ഇത്തരമൊരു വിമര്‍ശനവും അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. എന്തായാലും കോലിയുടെ സ്ലെഡ്ജിങ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്.

Story first published: Sunday, July 3, 2022, 22:32 [IST]
Other articles published on Jul 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+