For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഡബിളിന് പകരം ബൗണ്ടറി! ക്യാച്ചും പാഴാക്കി, ദുരന്തമായി ഇന്ത്യന്‍ ഫീല്‍ഡിങ്, ഒത്തുകളിയോ?

ഹൈദരാബാദ്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ ക്ലൈമാക്‌സിലേക്കു നീങ്ങുകയാണ്. ആദ്യത്തെ രണ്ടു ദിനം ഇന്ത്യന്‍ ആധിപത്യം കണ്ടപ്പോള്‍ മൂന്നാംദിനം ഇംഗ്ലണ്ടിനു അവകാശപ്പെട്ടതായിരുന്നു. 190 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങിയ ശേഷം വീണ്ടും ബാറ്റിങിനു ഇറങ്ങിയ ഇംഗ്ലണ്ട് ഇപ്പോള്‍ 126 റണ്‍സിനു മുന്നിലെത്തിക്കഴിഞ്ഞു. ഇംഗ്ലണ്ടിന്റെ ലീഡ് 200ല്‍ താഴെ റണ്‍സില്‍ ഒതുക്കേണ്ടത് ഇന്ത്യക്കു നിര്‍ണായകമായി മാറിയിരിക്കുകയാണ്. അതിനു സാധിക്കാതെ വന്നാല്‍ ഇന്ത്യക്കു കാര്യങ്ങള്‍ കടുപ്പമാവും.

അതിനിടെ മൂന്നാംദിനത്തിലെ ഇന്ത്യന്‍ ഫീല്‍ഡിങിനെതിരേ രൂക്ഷ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് ഉയരുന്നത്. പാകിസ്താന്‍ ആരാധകര്‍ ഇന്ത്യയുടെ ഫീല്‍ഡിങിലെ അബദ്ധങ്ങളുടെ വീഡിയോ പങ്കുവച്ചാണ് ട്രോളിയിരിക്കുന്നത്. ഇന്ത്യന്‍ ആരാധകരാവട്ടെ ടീമിന്റെ ഫീല്‍ഡിങ് പ്രകടനത്തില്‍ രോഷവും നിരാശയും പ്രകടിപ്പിച്ചിരിക്കുകയാണ്.

MOHAMMED SIRAJ

പലപ്പോഴും ഡബിള്‍ ലഭിക്കേണ്ടയിടത്ത് ബൗണ്ടറികള്‍ വിട്ടുകൊടുത്ത് ഇന്ത്യന്‍ താരങ്ങള്‍ ഫീല്‍ഡിങില്‍ പരിഹാസപാത്രമായി മാറിയിരുന്നു. വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനായിരുന്നു ഫീല്‍ഡിങിലെ ഏറ്റവും വലിയ ഫ്‌ളോപ്പ്. രണ്ടു തവണയാണ് ഡബിള്‍ ലഭിക്കേണ്ടയിടത്ത് ഫോറുകള്‍ വഴങ്ങി അദ്ദേഹം ഇംഗ്ലണ്ട് സ്‌കോറിങില്‍ സഹായിച്ചത്. മൂന്നാംദിനം അവസാന സെഷനില്‍ ഇംഗ്ലണ്ടിന്റെ സെഞ്ച്വറി വീരനായ ഓലി പോപ്പിന്റെ ദുഷ്‌കരമായ ഒരു ക്യാച്ച് അക്ഷര്‍ പട്ടേല്‍ താഴെയിടുകയും ചെയ്തിരുന്നു.

കൂടാതെ റിവ്യു എടുക്കുന്നതില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വലിയൊരു മണ്ടത്തരവും മൂന്നാംദിനത്തില്‍ കാണിച്ചു. ബൗളറായിരുന്ന അക്ഷര്‍ പട്ടേലോ, വിക്കറ്റ് കീപ്പര്‍ കെഎസ് ഭരതോ അപ്പീല്‍ ചെയ്യാതിരുന്നിട്ടു പോലും ഓഫ് സ്റ്റംപിനു വളരെ പുറത്തുകൂടി പോയ ബോളിനെതിരേ റിവ്യു എടുത്ത് രോഹിത്തും നാണംകെടുകയായിരുന്നു. അതു മാത്രമല്ല ഉറപ്പായും വിക്കറ്റ് ലഭിക്കേണ്ടിയിരുന്ന ജസ്പ്രീത് ബുംറയുടെ ഓവറില്‍ അദ്ദേഹം റിവ്യു എടുക്കാന്‍ കൂട്ടാക്കിയതുമില്ല.

ഇതുകൊണ്ടും തീര്‍ന്നില്ല. ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ആറു നോ ബോളുകളാണ് രണ്ടാമിന്നിങ്‌സില്‍ എറിഞ്ഞത്. ഇങ്ങനെ ഏതു തരത്തില്‍ നോക്കിയാലും ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് മറക്കാനാഗ്രഹിക്കുന്ന ഫീല്‍ഡിങ്, ബൗളിങ് പ്രകടനം തന്നെയായിരുന്നു മൂന്നാംദിനം കണ്ടത്. ഇതിനു പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളും ടീമിനു നേരിടേണ്ടി വന്നത്.

ASHWIN- GILL

ഇന്ത്യന്‍ ടീമിന്റെ ഫീല്‍ഡിങ് പ്രകടനം എത്ര മാത്രം പരിതാപകരമാണ്. ഇത്രയും മോശം പ്രകടനം സമീപകാലത്തൊന്നും രോഹിത് ശര്‍മയും സംഘവും നടത്തിയിട്ടുണ്ടാവില്ല. ഫീല്‍ഡിങിലെ ഏറ്റവും മോശം ടീമെന്നു വിളിക്കപ്പെടുന്ന പാകിസ്താനെപ്പോലും നാണിപ്പിക്കുന്ന പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ കാഴ്ചവച്ചതെന്നും ആരാധകര്‍ ആഞ്ഞടിക്കുന്നു.

ഇന്ത്യന്‍ ടീം ഒത്തുകളിച്ചോ? മൂന്നാദിനത്തിലെ ഫീല്‍ഡിങ്, ബൗളിങ് പ്രകടനങ്ങള്‍ കാണുമ്പോള്‍ ആരും സംശയിച്ചുപോവും. കാരണം ഇത്രയും നിലവാരം കുറഞ്ഞൊരു ഫീല്‍ഡിങ് പ്രകടനം ഇന്ത്യന്‍ ടീമില്‍ നിന്നും ആരും പ്രതീക്ഷിക്കില്ല. രവീന്ദ്ര ജഡേജ മല്‍സരിച്ച് നോ ബോളുകളെറിഞ്ഞതും സംശയാസ്പദമാണ്. ഈ ടെസ്റ്റില്‍ ഇന്ത്യ തോല്‍ക്കുകയാണെങ്കില്‍ ഫീല്‍ഡിങ് കോച്ചായിരിക്കും ഏറ്റവുമധികം പഴി കേള്‍ക്കുകയെന്നും ആരാധകര്‍ പറയുന്നു.

ഹൈദരാബാദില്‍ ഇന്ത്യന്‍ ടീം ഇന്നു ഫീല്‍ഡിങില്‍ നടത്തിയ പ്രകടനത്തെ ലജ്ജാകരമെന്നു മാത്രമേ വിളിക്കാന്‍ സാധിക്കുകയുള്ളൂ. അത്ര മാത്രം ദയനീയമായിരുന്നു ഫീല്‍ഡിങില്‍ ചിലര്‍ നടത്തിയ പ്രകടനം. 1990കളിലെ ഇന്ത്യന്‍ ടീമിന്റെ ഫീല്‍ഡിങിലെ മോശം പ്രകടനങ്ങളാണ് ഇതു കണ്ടപ്പോള്‍ ഓര്‍മ വന്നത്. ഇംഗ്ലണ്ട് ടീം 100ന് മുകളില്‍ റണ്‍സിന്റെ ലീഡ് നേടിയിട്ടുണ്ടെങ്കില്‍ അതിനു നന്നായി സഹായിച്ചത് ഇന്ത്യ തന്നെയാണ്. ഈ തരത്തിലുള്ള പ്രകടനം നടത്തിയ ഒരു ടീം വിജയം അര്‍ഹിക്കുന്നില്ലെന്നും ആരാധകര്‍ തുറന്നടിച്ചു.

Story first published: Saturday, January 27, 2024, 19:59 [IST]
Other articles published on Jan 27, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+