Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇതു അടവാണ്! ഇന്ത്യയെ കോലി നയിക്കട്ടെ- പ്രതികരിച്ച് സോഷ്യല്‍ മീഡിയ

ഇംഗ്ലണ്ടുമായുള്ള നിര്‍ണായക ടെസ്റ്റിനു ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കു കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ജൂലൈ ഒന്നിന് ആരംഭിക്കുന്ന ടെസ്റ്റില്‍ അദ്ദേഹത്തിനു കളിക്കാന്‍ സാധിക്കില്ലെന്നു ഏറെക്കുറെ ഉറപ്പാവുകയും ചെയ്തിരിക്കുകയാണ്. വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ പരിക്കു കാരണം നേരത്തേ തന്നെ ഇംഗ്ലണ്ട് പര്യടനത്തില്‍ നിന്നും പിന്‍മാറിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യക്കു രോഹിത്തിലൂടെ അടുത്ത പ്രഹരമേറ്റിരിക്കുന്നത്.

1

വൈസ് ക്യാപ്റ്റനും ക്യാപ്റ്റനും പുറത്തായതോടെ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയെ ആരു നയിക്കുമെന്ന ചോദ്യവുമുയരുന്നുണ്ട്. കാരണം രാഹുല്‍ നേരത്തേ പിന്‍മാറിയപ്പോള്‍ ഇന്ത്യ പുതിയ വൈസ് ക്യാപ്റ്റനെ പ്രഖ്യാപിച്ചിരുന്നില്ല. ഹിറ്റ്മാന് കൊവിഡ് പിടിപെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ ഫാന്‍സും പ്രതികരിച്ചിരിക്കുകയാണ്. രൂക്ഷമായ വിമര്‍ശനങ്ങളും ഇക്കൂട്ടത്തിലുണ്ട്.

2

രോഹിത് ശര്‍മയുടെ പരിക്ക് മറച്ചുവയ്ക്കുന്നതിനുവേണ്ടി ബിസിസിഐ പറഞ്ഞിരിക്കുന്ന കാരണമാണിത്. ഒരാള്‍ക്കു മാത്രം പോസിറ്റീവായെന്നു പറയുന്നത് വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്നാണ് ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.

പരിക്കൊന്നും ഇല്ലാത്തതു കൊണ്ട് രോഹിത് ശര്‍മ കൊവിഡ് പോസിറ്റീവ് ആയിരിക്കുകയാണെന്നാണ് ഒരു യൂസര്‍ പരിഹാസരൂപേണ പ്രതികരിച്ചത്.

രോഹിത്തിനെക്കുറിച്ച് ഇക്കാര്യങ്ങള്‍ നിങ്ങളറിയുമോ? കട്ട ഫാന്‍സ് പോലും അറിയാനിടയില്ല!

3

രോഹിത് ശര്‍മ പെട്ടെന്നു ഇതില്‍ നിന്നും മുക്തനാവുമെന്നു പ്രതീക്ഷിക്കുന്നു. ഇല്ലെങ്കില്‍ പണി പാളും. നമുക്ക് ഇതിനകം തന്നെ കെഎല്‍ രാഹുലിനെ ടെസ്റ്റില്‍ ലഭിക്കില്ല, ഇപ്പോഴിതാ രോഹിത്തും... ഈ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റിങിന്റെ നെടുംതൂണുകളാണ് രണ്ടു പേരുമെന്നും ഒരു യൂസര്‍ ട്വിറ്ററില്‍ കുറിച്ചു.

4

ഇംഗ്ലണ്ടുമായുള്ള അഞ്ചാം ടെസ്റ്റില്‍ രോഹിത് ശര്‍മ പുറത്തായെന്നു ഏറെക്കുറെ ഉറപ്പായതിനാല്‍ മുന്‍ നിരയില്‍ ശുഭ്മാന്‍ ഗില്‍ കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കുറച്ചു കൂടി പക്വത കാണിക്കുകയും ടെസ്റ്റ് ക്രിക്കറ്റിനുള്ള ശേഷി തനിക്കുണ്ടെന്നു ഗില്‍ കാണിച്ചുകൊടുക്കുകയും വേണമെന്നും ഒരു യൂസര്‍ ആവശ്യപ്പെട്ടു.

യുവിയെക്കൊണ്ട് ക്രിക്കറ്റ് പറ്റില്ല! അച്ഛനോടു അന്നു സിദ്ധു പറഞ്ഞു- കാരണമറിയാം

5

ഇന്ത്യയെ വരാനിരിക്കുന്ന ടെസ്റ്റില്‍ ജസ്പ്രീത് ബുംറ നയിക്കണമെന്നാണ് വ്യക്തിപരമായി ഞാന്‍ ആഗ്രഹിക്കുന്നത്. പക്ഷെ അതു വളരെ പ്രധാനപ്പെട്ട മല്‍സരമാണ്. അതുകൊണ്ടു വിരാട് കോലിയെ ബിസിസിഐ ക്യാപ്റ്റനാക്കണം. രോഹിത് ശര്‍മ രോഗമുക്തനായി തിരിച്ചത്തട്ടെയെന്നു പ്രതീക്ഷിക്കുകയാണെന്നും ഒരു യൂസര്‍ പ്രതികരിച്ചു.
ഫൈനല്‍ ടെസ്റ്റില്‍ വിരാട് കോലി അവസാനമായ ഇന്ത്യയെ നയിക്കുകയും ട്രോഫി ഉയര്‍ത്തുകയും ചെയ്താല്‍ അതു അവിസ്മരണീയ മുഹൂര്‍ത്തം തന്നെയായിരിക്കുമെന്നായിരുന്നു ഒരു ട്വീറ്റ്.

6

രോഹിത് ശര്‍മ 3-4 ദിവസത്തിനുള്ളില്‍ രോഗമുക്തനായി ഇന്ത്യയെ നയിക്കാന്‍ തിരികെയെത്തുമെന്നു പ്രതീക്ഷിക്കുകയാണെന്നു ഒരു യൂസര്‍ കുറിച്ചു.
രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെഎസ് ഭരത് ഇന്ത്യക്കു വേണ്ടി വരാനിരിക്കുന്ന ടെസ്റ്റില്‍ ഓപ്പണറാവുകയാണെങ്കില്‍ അതു നന്നായിരിക്കുമെന്ന് ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം

ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഹനുമാ വിഹാരി, ചേതേശ്വര്‍ പുജാര, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കെ എസ് ഭരത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ശര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, പ്രസിദ്ധ് കൃഷ്ണ.

Story first published: Sunday, June 26, 2022, 15:05 [IST]
Other articles published on Jun 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+