Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 'എന്നാല്‍ എറിഞ്ഞങ്ങ് കൊല്ലെടാ', ആന്‍ഡേഴ്‌സന്‍ - ബുംറ പോരാട്ടം ഏറ്റെടുത്ത് ആരാധകര്‍

ലോര്‍ഡ്‌സ്: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ആവേശകരമായി പുരോഗമിക്കുകയാണ്. ഇന്ത്യയുടെ 364 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 391 റണ്‍സ് അടിച്ചെടുത്തു. 27 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡും ആതിഥേയരായ ഇംഗ്ലണ്ട് നേടി. ഇന്ത്യക്കായി മുഹമ്മദ് സിറാജ് നാലും ഇഷാന്ത് ശര്‍മ മൂന്നും വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് ഷമി രണ്ട് വിക്കറ്റും നേടി.

മത്സരത്തില്‍ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറക്ക് വിക്കറ്റൊന്നും നേടാനായില്ല. ആദ്യ ഇന്നിങ്‌സില്‍ 26 ഓവര്‍ എറിഞ്ഞ് ആറ് മെയ്ഡനടക്കം 79 റണ്‍സ് ബുംറ വിട്ടുകൊടുത്തെങ്കിലും വിക്കറ്റ് നേടാനായില്ല. എന്നാല്‍ ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സന്‍ ബാറ്റ് ചെയ്യാനെത്തിയപ്പോള്‍ ജസ്പ്രീത് ബുംറ കാണിച്ച വ്യത്യസ്തമായ ആക്രമണോത്സുകത ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

ആന്‍ഡേഴ്‌സന്റെയെങ്കിലും വിക്കറ്റെടുക്കണമെന്ന ആഗ്രഹത്തില്‍ അതിവേഗത്തിലാണ് ബുംറ പന്തെറിഞ്ഞത്. തുടരെ നോബോളുകള്‍ എറിഞ്ഞ ബുംറ അതിവേഗ പന്തുകളുമായി ആന്‍ഡേഴ്‌സന്റെ ചങ്കിടിപ്പേറ്റി. ബുംറയുടെ പന്തുകള്‍ ആന്‍ഡേഴ്‌സന്റെ ഹെല്‍മറ്റില്‍ അടിച്ചതോടെ ഫിസിയോ എത്തിയ പരിശോധിച്ച ശേഷമാണ് ആന്‍ഡേഴ്‌സന്‍ ബാറ്റിങ് തുടര്‍ന്നത്. മത്സരത്തില്‍ ബുംറയെ പൂജ്യത്തിന് പുറത്താക്കിയ ആന്‍ഡേഴ്‌സനോട് ബുംറ പ്രതികാരം വീട്ടുന്നപോലെയായിരുന്നു പന്തെറിഞ്ഞത്.

jaspritbumrah-jamesanderson

എന്തായാലും രണ്ട് പേരും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ബുംറയില്‍ നിന്ന് എങ്ങനെയെങ്കിലും രക്ഷപെടാനുള്ള ശ്രമമാണ് ആന്‍ഡേഴ്‌സനില്‍ നിന്നും കണ്ടത്. 13 നോബോളുകള്‍ ഇന്നിങ്‌സിലെറിഞ്ഞ ബുംറ ആന്‍ഡേഴ്‌സനെതിരേ ഒരോവറില്‍ത്തന്നെ മൂന്ന് നോ ബോളുകളെറിഞ്ഞു. ബുംറയുടെ ബൗളിങ്ങിനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി ആരാധകര്‍ രംഗത്തെത്തുന്നുണ്ട്. ഇതിനോടകം നിരവധി ട്രോളുകളും ഇരുവരും തമ്മിലുള്ള പോരാട്ടത്തോടനുബന്ധിച്ച് വന്നിട്ടുണ്ട്.

ബുംറക്ക് വിക്കറ്റ് നേടാനായില്ലെങ്കിലും ജെയിംസ് ആന്‍ഡേഴ്‌സന്റെ കരിയറിലെ മറക്കാനാവാത്ത ഓവറായിരിക്കും ബുംറയുടേതെന്നാണ് ഒരു ആരാധകന്‍ അഭിപ്രായപ്പെട്ടത്. ബുംറ പ്രായത്തെ ബഹുമാനിക്കണമെന്നാണ് മറ്റൊരു ആരാധകന്റെ പ്രതികരണം. മനുഷ്യാവകാശ ലംഘനമാണിതെന്നാണ് മറ്റൊരു ആരാധകന്‍ ട്വിറ്ററില്‍ കുറിച്ചത്. ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങുമ്പോള്‍ ആന്‍ഡേഴ്‌സന്‍ ഇതിന് മറുപടി നല്‍കുമെന്നാണ് മറ്റ് ചില ആരാധക പ്രതികരണം.എന്തായാലും ഇരുവരുടെയും നേര്‍ക്കുനേര്‍ പോരാട്ടം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

നാലാം ദിനം രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങുന്ന ഇന്ത്യക്ക് ആന്‍ഡേഴ്‌സന്‍ തന്നെയാണ് വെല്ലുവിളി. ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റുമായി ഇന്ത്യയെ തകര്‍ത്ത ആന്‍ഡേഴ്‌സന് രണ്ടാം ഇന്നിങ്‌സിലും മികവ് ആവര്‍ത്തിക്കാനാവുമോയെന്ന് കണ്ടറിയാം.

Story first published: Sunday, August 15, 2021, 13:35 [IST]
Other articles published on Aug 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+