
ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് ടീമിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് നായകനെന്ന നിലയിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ലീഡ്‌സിലേത് ഇംഗ്ലണ്ട് ടെസ്റ്റ് നായകനെന്ന നിലയിലെ റൂട്ടിന്റെ 27ാം ജയമാണ്. മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണിന്റെ റെക്കോഡാണ് ജോ റൂട്ട് തകര്‍ത്തത്. കൂടാതെ ഇംഗ്ലണ്ടിന് കൂടുതല്‍ ടെസ്റ്റ് ജയം നാട്ടില്‍ നേടിക്കൊടുക്കുന്ന നായകന്മാരില്‍ രണ്ടാം സ്ഥാനത്തേക്കെത്താനും റൂട്ടിനായി. നിലവില്‍ മൈക്കല്‍ വോണും റൂട്ട് 17 ജയങ്ങളുമായി രണ്ടാം സ്ഥാനം പങ്കിടുകയാണ്. 19 ജയം നേടിക്കൊടുത്ത് ആന്‍ഡ്രൂ സ്‌ട്രോസാണ് തലപ്പത്ത്.
ന്യൂസീലന്‍ഡിനോട് നാട്ടില്‍ പരമ്പര തോറ്റതിനാല്‍ത്തന്നെ ഇന്ത്യന്‍ പരമ്പര റൂട്ടിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതായിരുന്നു. ആദ്യ മൂന്ന് ടെസ്റ്റിലും സെഞ്ച്വറി നേടി ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ റൂട്ടിന് സാധിച്ചു. നിലവിലെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് റണ്‍വേട്ടക്കാരില്‍ തലപ്പത്തുള്ളതും റൂട്ടാണ്. ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും സെഞ്ച്വറി പ്രകടനം തന്നെയാണ് റൂട്ടില്‍ നിന്ന് പ്രതീക്ഷിക്കപ്പെടുന്നത്.

ഒല്ലി റോബിന്‍സന്റെ ബൗളിങ് ഇംഗ്ലണ്ടിന് നിര്‍ണ്ണായകമായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ 65 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റാണ് അദ്ദേഹം നേടിയത്. താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്. ഇംഗ്ലണ്ട് ജഴ്‌സിയിലെ രണ്ടാമത്തെ അഞ്ച് വിക്കറ്റ് പ്രകടനം കൂടിയാണിത്.
Also Read : IND vs ENG: ഇതാണ് നമ്മളറിയുന്ന കോലി, പരമ്പരയില്‍ ഇങ്ങനെ കാണുന്നത് ഇതാദ്യമെന്ന് ഇന്‍സി

സെഞ്ച്വറി നേടിയിങ്കെിലും ഇന്ത്യന്‍ നായകന്‍ വിരാട് കോലി അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. ഇംഗ്ലണ്ടില്‍ കോലി നേടുന്ന ആറാമത്തെ അര്‍ധ സെഞ്ച്വറി പ്രകടനമാണിത്. ഇംഗ്ലണ്ടില്‍ കൂടുതല്‍ ടെസ്റ്റ് അര്‍ധ സെഞ്ച്വറി നേടിയ ഇന്ത്യന്‍ നായകന്‍മാരില്‍ ധോണിക്കൊപ്പമാണ് നിലവില്‍ കോലിയുള്ളത്. കോലിയുടെ കീഴില്‍ ഇന്ത്യന്‍ ടീം ചരിത്ര പ്രകടനം തന്നെയാണ് കാഴ്ചവെച്ചിട്ടുള്ളത്. ഇത് രണ്ടാം തവണ മാത്രമാണ് കോലിക്ക് കീഴില്‍ ഇന്ത്യ ഇന്നിങ്‌സ് തോല്‍വി ഏറ്റുവാങ്ങുന്നത്. 2018ല്‍ ലോര്‍ഡ്‌സില്‍ ഇന്നിങ്‌സിനും 159 റണ്‍സിനും ഇന്ത്യ തോറ്റിരുന്നു.
വിരാട് കോലി ടോസ് നേടിയിട്ടും ഇന്ത്യ തോല്‍ക്കുന്ന രണ്ടാമത്തെ മത്സരമാണിത്. അവസാന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ടോസ് നേടിയിട്ടും അഡ്‌ലെയ്ഡില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റു. പൊതുവേ ടോസ് കോലിക്ക് അനുകൂലമായി ലഭിക്കാറില്ല. ലീഡ്‌സില്‍ ആദ്യം ബാറ്റ് ചെയ്യാനുള്ള കോലിയുടെ തീരുമാനമാണ് പിഴച്ചത്.

Also Read : IND vs ENG: 'പ്രതിരോധിക്കാനല്ല, സ്‌കോര്‍ നേടാനുറച്ചാണ് അവന്‍ ഇറങ്ങിയത്' പുജാരയെ പ്രശംസിച്ച് രോഹിത്
ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സന്‍ 400 ടെസ്റ്റ് വിക്കറ്റുകള്‍ ഇംഗ്ലണ്ടില്‍ പൂര്‍ത്തിയാക്കി. നാട്ടില്‍ 400 ലധികം ടെസ്റ്റ് വിക്കറ്റ് നേടുന്ന രണ്ടാമത്തെ ബൗളറാണ് ആന്‍ഡേഴ്‌സന്‍. ശ്രീലങ്കയുടെ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരന്‍ 493 വിക്കറ്റുമായി ഈ റെക്കോഡില്‍ തലപ്പത്താണ്.


Click it and Unblock the Notifications