For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇംഗ്ലണ്ടിന്റെ കൊടുംചതി!! ബുംറയെ പരിക്കേല്‍പ്പിക്കാന്‍ ഗൂഢനീക്കം? പിന്നില്‍ രണ്ടു പേര്‍

ഇംഗ്ലണ്ട് ടീമിനെതിരേ ഗുരുതര ആരോപണവുമായി രംഗത്തു വന്നിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ മധ്യനിര ബാറ്ററും സൂപ്പര്‍ ഫീല്‍ഡറുമായിരുന്ന മുഹമ്മദ് കൈഫ്. ലോര്‍ഡ്‌സില്‍ സമാപിച്ച മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ മനപ്പൂര്‍വ്വം പരിക്കേല്‍പ്പിക്കാനുള്ള ശ്രമം ഇംഗ്ലണ്ടിന്റെ ഭാഗത്തു നടന്നിട്ടുണ്ടെന്നാണ് അദ്ദേഹം തുറന്നടിച്ചിരിക്കുന്നത്. ഇന്ത്യയുടെ റണ്‍ചേസില്‍ അവസാന ദിനമാണ് ഇത്തരമൊരു ഗൂഡനീക്കമുണ്ടായന്നെും കൈഫ് ആരോപിക്കുന്നു.

ഇന്ത്യന്‍ ടീം 22 റണ്‍സിനു പൊരുതിവീണ ലോര്‍ഡ്‌സ് ടെസ്റ്റില്‍ വാലറ്റത്ത് ബുംറയും മുഹമ്മദ് സിറാജുമെല്ലാം മികച്ച പോരാട്ട വീര്യമാണ് കാഴ്ചവച്ചത്. 54 ബോളുകള്‍ ക്രീസില്‍ പ്രതിരോധിച്ചു നിന്ന ബുംറ അഞ്ചു റണ്‍സ് നേടി.

30 ബോളുകള്‍ വിക്കറ്റ് കൈവിടാതെ കാത്ത സിറാജ് നാലു റണ്‍സും സ്‌കോര്‍ ചെയ്തിരുന്നു. ഒമ്പതാം വിക്കറ്റില്‍ രവീന്ദ്ര ജഡേജയ്‌ക്കൊപ്പം 35 റണ്‍സിന്റെ കൂട്ടുകെട്ടില്‍ ബുംറ പങ്കാളിയായി. സിറാജാവട്ടെ 23 റണ്‍സും ജഡ്ഡുവിനൊപ്പം ചേര്‍ത്തിരുന്നു.

JASPRIT BUMRAH

ബുംറയെ പരിക്കേല്‍പ്പിക്കാന്‍ ശ്രമം

ലോര്‍ഡ്‌സ് ടെസ്റ്റിനെക്കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ വിശകലനം നടത്തവെയാണ് ഇന്ത്യയുടെ കുന്തമുനയായ ജസ്പ്രീത് ബുംറയെ മനപ്പൂര്‍വ്വം പരിക്കേല്‍പ്പിക്കാനുള്ള ശ്രമം നടന്നിട്ടുണ്ടെന്നു മുഹമ്മദ് കൈഫ് പറഞ്ഞത്. പ്രധാനമായും രണ്ടു ഇംഗ്ലീഷ് താരങ്ങളാണ് ഇതിനു ശ്രമിച്ചതെന്നും അദ്ദേഹം തുറന്നടിക്കുകയും ചെയ്തു.

ബെന്‍ സ്റ്റോക്‌സും ജോഫ്ര ആര്‍ച്ചറും ജസ്പ്രീത് ബുംറയ്‌ക്കെതിരേ നിരന്തരം ബൗണ്‍സറുകളെറിയാന്‍ ശ്രമിച്ചിരുന്നു. അദ്ദേഹത്തെ ഔട്ടാക്കാനായില്ലെങ്കില്‍ കൈവിരലിലോ, തോളിലോ പരിക്കേല്‍പ്പിക്കുകയെന്നതായിരുന്നു അവരുടെ പ്ലാന്‍.

തങ്ങള്‍ക്കു ബാറ്റ് ചെയ്യാന്‍ ഏറ്റവുമധികം ബുദ്ധിമുട്ടുള്ള എതിര്‍ ടീമിലെ പ്രധാന ബൗളറെ പരിക്കേല്‍പ്പിക്കുകയെന്നത് ബൗളര്‍മാരുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്നു. ഇതായിരുന്നു ഇംഗ്ലണ്ടിന്റെ പ്ലാന്‍. പിന്നീട് ബുംറയെ പുറത്താക്കി അവര്‍ ആ പ്ലാന്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്തയായും കൈഫ് വിശദമാക്കി.

ബുംറയെ പുറത്താക്കി ഒമ്പതാം വിക്കറ്റില്‍ ഇന്ത്യയുടെ കൂട്ടുകെട്ട് തകര്‍ക്കാന്‍ ഇംഗ്ലണ്ട് കിണഞ്ഞു ശ്രമിച്ചെങ്കിലും അതു വിജയിച്ചിരുന്നില്ല. ഒടുവില്‍ ഷോര്‍ട്ട് ബോള്‍ കെണിയിലാണ് അദ്ദേഹത്തെ അവര്‍ വീഴ്ത്തിയത്. സ്‌റ്റോക്‌സിന്റെ ഷോര്‍ട്ട് ബോളില്‍ പുള്‍ ഷോട്ടിനു ശ്രമിച്ച ബുംറയെ പകരക്കാരനായി ഇറങ്ങിയ ഫീല്‍ഡര്‍ സാം പിടികൂടുകയായരുന്നു.

മാഞ്ചസ്റ്ററില്‍ കളിക്കുമോ?

അടുത്തയാഴ്ച മാഞ്ചസ്റ്ററില്‍ നടക്കാനിരിക്കുന്ന നിര്‍ണായകമായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ജസ്പ്രീത ബുംറ കളിക്കുമോയെന്ന കാര്യം ഇപ്പോഴും സംശത്തില്‍ തന്നെയാണ്. ജോലിഭാരം കുറയ്ക്കുന്നതിനായി ഇംഗ്ലണ്ടിലെ അഞ്ചു ടെസ്റ്റുകളില്‍ മൂന്നെണ്ണെം മാത്രമേ താന്‍ കളിക്കുകയുള്ളൂവെന്നു അദ്ദേഹം നേരത്തേ വ്യക്തമാക്കുകയും ചെയ്തിട്ടുള്ളതാണ്.

ഇതിന്റെ ഭാഗമായി കഴിഞ്ഞ മൂന്നി ടെസ്റ്റുകളില്‍ രണ്ടെണ്ണത്തിലാണ് ബുംറയിറങ്ങിത്. എജ്ബാസ്റ്റണിലെ രണ്ടാമങ്കത്തില്‍ നിന്നും അദ്ദേഹം വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഡു ഓര്‍ ഡൈ മല്‍സരമായി മാറിയ നാലാം ടെസ്റ്റില്‍ ബുംറയെ തീര്‍ച്ചയായും കളിപ്പിക്കണമെന്നാണ് മുന്‍ താരങ്ങളും ക്രിക്കറ്റ് പണ്ഡിതരും ആവശ്യപ്പെടുന്നത്.

INDIAN TEST TEAM

താന്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ ഭാഗമായിരുന്നെങ്കില്‍ ബുംറയെ നാലാം ടെസ്റ്റില്‍ ഉറപ്പായും ഇറക്കുമെന്നാണ് മുന്‍ സ്പിന്‍ ഇതിഹാസവും മുഖ്യ കോച്ചുമായ അനില്‍ കുംബ്ലെ പറയുന്നത്. ഞാന്‍ ഈ ഗ്രൂപ്പിന്റെ (ടീം ഇന്ത്യ) ഭാഗമായിരുന്നെങ്കില്‍ അടുത്ത ഗെയിമില്‍ കളിക്കാന്‍ ജസ്പ്രീത് ബുംറയെ പുഷ് ചെയ്യും.

കാരണം അതു വളരെ നിര്‍ണായകമായ മല്‍സരമാണ്. ബുംറ കളിക്കാതിരിക്കുകയും ഇന്ത്യ തോല്‍ക്കുകയും ചെയ്താല്‍ ഈ പരമ്പരയുടെ പ്രാധാന്യവും അതോടെ തീരുമെന്നും കുംബ്ലെ അഭിപ്രായപ്പെട്ടിരുന്നു.

Story first published: Thursday, July 17, 2025, 10:05 [IST]
Other articles published on Jul 17, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+