For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 0,0,0! തീപ്പൊരി ബൗളിങ്, ഇംഗ്ലണ്ടിന് ഈ നാണക്കേട് രണ്ടാംതവണ

ആദ്യത്തെ മൂന്നു പേരും ഡെക്കാവുകയായിരുന്നു

ഒന്നാം ഏകദിനത്തില്‍ ഇന്ത്യയുടെ ന്യൂബോള്‍ ആക്രമണത്തില്‍ സ്തബ്ധരായിരിക്കുകയാണ് നിലവിലെ ലോക ചാംപ്യന്‍മാരായ ഇംഗ്ലണ്ട്. ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും നേതൃത്വം നല്‍കിയ പേസാക്രമണത്തിനു മുന്നില്‍ ഇംഗ്ലണ്ടിന്റെ മുന്‍നിരയ്ക്കു മറുപടിയില്ലായിരുന്നു. ടോപ്പ് ഫോറിലെ മൂന്നു പേരെയും ഇന്ത്യ ഡെക്ക് ആക്കിയിരിക്കുകയാണ്.

രണ്ടാം തവണയും നാണംകെട്ട് ഇംഗ്ലണ്ട്, എറിഞ്ഞു വീഴ്ത്തി ഇന്ത്യയുടെ മിടുക്കന്മാര്‍

വെടിക്കെട്ട് ഓപ്പണര്‍ ജേസണ്‍ റോയ് നേരിട്ട അഞ്ചാമത്തെ ബോളില്‍ ഡെക്കായപ്പോള്‍ ജോ റൂട്ട് രണ്ടാമത്തെ ബോളില്‍ പുറത്തായി. ബെന്‍ സ്‌റ്റോക്‌സ് ഗോള്‍ഡന്‍ ഡെക്കാവുകയും ചെയ്തു.

1

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇംഗ്ലണ്ടിനു ഏഴു റണ്‍സെടുക്കുമ്പോഴേക്കും മൂന്നു വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ജേസണ്‍ റോയ്, ജോ റൂട്ട്, ബെന്‍ സ്റ്റോക്‌സ് എന്നിവരാണ് മൂന്നോവര്‍ ആവുമ്പോഴേക്കും ക്രീസ് വിട്ടത്.
റോയ്, റൂട്ട് എന്നിവരെ സ്റ്റോക്‌സ് മടക്കിയപ്പോള്‍ സ്‌റ്റോക്‌സിന്റെ വിക്കറ്റ് മുഹമ്മദ് ഷമിക്കായിരുന്നു. അസാധാരണമായ സ്വിങാണ് തുടക്കം മുതല്‍ ബുറയ്ക്കും ഷമിക്കും പിച്ചില്‍ നിന്നും ലഭിച്ചത്. അവര്‍ അതു നന്നായി തന്നെ മുതലെടുക്കുകയും ചെയ്തു.

2

ബുംറയെറിഞ്ഞ രണ്ടാമത്തെ ഓവറിലാണ് ഇംഗ്ലണ്ടിന്റെ വിക്കറ്റ് വീഴ്ചയുടെ തുടക്കം. ആദ്യത്തെ മൂന്നു ബോളിലും ജേസണ്‍ റോയ്ക്കു റണ്ണെടുക്കാനായില്ല. നാലാമത്തെ ബോള്‍ ഓഫ് സ്റ്റംപിനു പുറത്തായിരുന്നു. കാല്‍മുട്ടിലൂന്നി താരം ഷോട്ടിനു ശ്രമിച്ചെങ്കിലും ഇതു ദുരന്തമായി. ഇന്‍സൈഡ് എഡ്ജായ ബോള്‍ അകത്തേക്കു കയറുകയും സ്റ്റംപുകളില്‍ പതിക്കുകയുമായിരുന്നു.
റൂട്ടാണ് തുടര്‍ന്ന് ക്രീസിലെത്തിയത്. ആദ്യ ബോളില്‍ റണ്ണില്ല. തൊട്ടടുത്ത ബോളില്‍ റൂട്ടിനെ റിഷഭ് പന്ത് പിടികൂടി. ഓഫ് സ്റ്റംപിന് പുറത്തേക്കു പോയ ഷോര്‍ട്ട് ബോളായിരുന്നു ഇത്. റൂട്ട് അവസാന നിമിഷം ബാറ്റ് ബോളിന്റെ ദിശയില്‍ വയ്ക്കുകയായിരുന്നു. എഡ്ജായ ബോള്‍ റിഷഭിന്റെ കൈകളില്‍ കുരുങ്ങുകയും ചെയ്തു.

ഇതാണോ ഫിനിഷര്‍, ഡിക്കെയെ എന്തിന് ലോകകപ്പ് ടീമിലെടുക്കണം?- ഏഴിലും ഫ്ളോപ്പ്

3

അടുത്തത് ഷമിയുടെ ഊഴമായിരുന്നു. തൊട്ടടുത്ത ഓവറില്‍ തന്നെ ഷമി ഇംഗ്ണ്ടിനു അടുത്ത പ്രഹരവുമേല്‍പ്പിച്ചു. നാലാമത്തെ ബോളില്‍ അപകടകാരിയായ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിനെ ഷമി വീഴ്ത്തുകയായുന്നു. ഷമിയെപ്പോലെ തന്നെ ഈ ക്യാച്ചിന് റിഷഭ് പന്തിനും അര്‍ഹതയുണ്ട്. അത്രയും ഗംഭീര ക്യാച്ചിലൂടെയായിരുന്നു സ്റ്റോക്‌സിനെ റിഷഭ് പുറത്താക്കിയത്.
സ്റ്റോക്‌സ് ഡിഫന്‍ഡ് ചെയ്യാനായിരുന്നു ശ്രമിച്ചത്. പക്ഷെ എഡ്ജായ ബോള്‍ റിഷഭിന്റെ വലതു വശത്തുകൂടി വായുവില്‍ പറന്നു. റിഷഭ് ഈ ഭാഗത്തേക്കു തകര്‍പ്പന്‍ ഡൈവ് നടത്തി ബോള്‍ പിടിയിലൊതുക്കുകയായിരുന്നു.

ഇതാണോ ഫിനിഷര്‍, ഡിക്കെയെ എന്തിന് ലോകകപ്പ് ടീമിലെടുക്കണം?- ഏഴിലും ഫ്ളോപ്പ്

4

ഏകദിനത്തില്‍ ഇതു രണ്ടാം തവണ മാത്രമാണ് ടോപ്പ ഫോറിലെ മൂന്നു പേരെയും പൂജ്യത്തിനു ഇംഗ്ലണ്ടിനു നഷ്ടമാവു ന്നത്. നേരത്തേ 2018ലായിരുന്നു ഇംഗ്ലണ്ടിനു ഇങ്ങനെയൊരു തിരിച്ചടി ആദ്യമായി നേരിട്ടത്. അന്നു ഓസ്‌ട്രേലിയ്‌ക്കെതിരേ അഡ്‌ലെയ്ഡില്‍ ഇംഗ്ലണ്ട് തകരുകയായിരുന്നു. ജേസണ്‍ റോയ്, ജോണി ബെയര്‍സ്‌റ്റോ, ജോ റൂട്ട് എന്നിവരായിരുന്നു അന്നത്തെ ഡെക്കുകാര്‍. ഇ്ത്തവണ റോയും റൂട്ടും സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ബെയര്‍സ്‌റ്റോയ്ക്കു പകരം സ്റ്റോക്‌സ് വരികയായിരുന്നു.

Story first published: Tuesday, July 12, 2022, 19:48 [IST]
Other articles published on Jul 12, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+