Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ING vs ENG: ഇന്ത്യയെ ഇംഗ്ലണ്ട് തീര്‍ക്കും! പ്രധാന പോരായ്മ ചൂണ്ടിക്കാട്ടി സ്വാന്‍

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കാനിരിക്കുന്ന ഗ്ലാമര്‍ ടെസ്റ്റിലെ ഫേവറിറ്റുകളെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് സ്റ്റാര്‍ സ്പിന്നര്‍ ഗ്രേയം സ്വാന്‍. ജൂലൈ ഒന്നു മുതല്‍ എഡ്ബാസ്റ്റണിലാണ് ടെസ്റ്റിനു തുടക്കമാവുന്നത്. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലെ അവസാനത്തെ മല്‍സരം കൂടിയാണിത്. നാലു ടെസ്റ്റുകള്‍ കഴിഞ്ഞ വര്‍ഷം നടന്നിരുന്നു. അന്നു കൊവിഡ് ഭീഷണിയെ തുടര്‍ന്ന് അവസാന ടെസ്റ്റ് മാറ്റിവയ്ക്കുകയായിരുന്നു. ഇതാണ് ഇപ്പോള്‍ നടക്കാന്‍ പോവുന്നത്.

1

പരമ്പരയില്‍ 2-1നു ലീഡ് ചെയ്യുന്ന ഇന്ത്യക്കു വരാനിരിക്കുന്ന ടെസ്റ്റില്‍ സമനില മാത്രം മതി. എന്നാല്‍ പരമ്പര കൈവിടാതിരിക്കാന്‍ പുതിയ ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്‌സിനു കീഴില്‍ ഇംഗ്ലണ്ടിനു വിജയം അനിവാര്യമാണ്. ടെസ്റ്റ് പരമ്പരയില്‍ ന്യൂസിലാന്‍ഡിനെ തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലീഷ് ടീം ഇന്ത്യയുമായി കച്ചമുറുക്കുന്നത്.

2

ഇന്ത്യയുമായുള്ള ടെസ്റ്റില്‍ വിജയിക്കാന്‍ ഇംഗ്ലീഷ് ടീം ഇപ്പോള്‍ മികച്ച പൊസിഷനിലാണുള്ളത്. ഇംഗ്ലണ്ടിനു തന്നെയാണ് മല്‍സരത്തില്‍ നേരിയ മുന്‍തൂക്കമെന്നും ഞാന്‍ കരുതുന്നു. ന്യൂസിലാന്‍ഡുമായുള്ള ടെസ്റ്റ് പരമ്പരയിലെ ആധികാരിക വിജയാണ് കാരണം.
അതേസമയം, ഇന്ത്യ ഒരേയൊരു സന്നാഹ മല്‍സരം മാത്രമേ കളിച്ചിട്ടുള്ളൂ. അതുകൊണ്ടു തന്നെ ഒരു തണുപ്പന്‍ മട്ടിലായിരിക്കും ഇന്ത്യ ടെസ്റ്റില്‍ ഇറങ്ങുന്നത്. ഇതു തീര്‍ച്ചയായും ഒരു പോരായ്മ തന്നെയാണ്. കിവീസുമായുള്ള മൂന്നു ടെസ്റ്റുകളുടെ പരമ്പര ഇംഗ്ലണ്ട് കൈക്കലാക്കിയതിനാല്‍ തന്നെ ഇന്ത്യക്കെതിരേ അവരാണ് ഫേവറിറ്റുകളെന്നും ഗ്രേയം സ്വാന്‍ വിലയിരുത്തി.

കുറ്റി തെറിപ്പിച്ചു, ഗെയ്ല്‍ യൂനിവേഴ്‌സല്‍ ബോസെങ്കില്‍ വീരു അതുക്കുംമേലെ!

3

വരാനിരിക്കുന്ന ടെസ്റ്റില്‍ ഇന്ത്യക്കു മുന്നറിയിപ്പ് നല്‍കാനും ഗ്രേയം സ്വാന്‍ മടിച്ചില്ല. ജോ റൂട്ട് ഏറ്റവും മികച്ച ഫോമിലേക്കു മടങ്ങിയെത്തിയിരിക്കുന്ന ഒരു ഇംഗ്ലണ്ട് ടീമിനെയാണ് നിങ്ങള്‍ നേരിടാന്‍ പോവുന്നത്. കൂടാതെ ഓലി പോപ്പും ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും മികച്ച പ്രകടനവുമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

4

ചുരുക്കം ചില പ്രശ്‌നങ്ങള്‍ മാത്രമേ ഇംഗ്ലീഷ് ടീമിനുള്ളൂ. ഓപ്പണിങ് സ്ലോട്ട് വളരെ ദുര്‍ബലമാണെന്നു കാണാം. പക്ഷെ മറ്റെല്ലാ ഏരിയകളിലും ഇംഗ്ലണ്ട് മികച്ചുനില്‍ക്കുകയാണ്. സ്പിന്നര്‍ ജാക്ക് ലീച്ച് പോലും നന്നായി ബൗള്‍ ചെയ്യുന്നുണ്ട്. കടുത്ത സമ്മര്‍ദ്ദത്തിലുള്ള അദ്ദേഹം ഒരു കളിയില്‍ 10 വിക്കറ്റുകളെടുത്തിരുന്നതായും
ഗ്രേയം സ്വാന്‍ കൂട്ടിച്ചേര്‍ത്തു.

ഏഴാം വയസ്സില്‍ അച്ഛനെ നഷ്ടം, അമ്മ പ്രിന്‍സിപ്പാള്‍- ബുംറ ഫാന്‍സ് ഉറപ്പായും ഇവ അറിയണം

4

കഴിഞ്ഞ വര്‍ഷത്തെ പരമ്പരയില്‍ ഇംഗ്ലീഷ് ടീമിനെ നയിച്ചത് ജോ റൂട്ടായിരുന്നു. എന്നാല്‍ പുതിയ ലുക്കിലുള്ള ഇംഗ്ലീഷ് ടീമാണ് ഇന്ത്യ കാത്തിരിക്കുന്നത്. നായകസ്ഥാനത്തേക്കു റൂട്ടിനു പകരം ബെന്‍ സ്റ്റോക്‌സ് വന്നപ്പോള്‍ കോച്ചായി ന്യൂസിലാന്‍ഡിന്റെ മുന്‍ ഇതിഹാസം ബ്രെന്‍ഡന്‍ മക്കെല്ലവും എത്തിയിരിക്കുകയാണ്, ഇതോടെ തീര്‍ത്തും വ്യത്യസ്തമായ ഒരു ഇംഗ്ലീഷ് ടീമിനെയാണ് കാണുന്നത്. ഇരുവര്‍ക്കും കീഴില്‍ വളരെ അഗ്രസീവായ, ഫിയര്‍ലെസ്റ്റ് ക്രിക്കറ്റാണ് ഇംഗ്ലീഷ് ടീം കളിച്ചുകൊണ്ടിരിക്കുന്നത്.

6

ലെസ്റ്റര്‍ഷെയറുമായിട്ടായിരുന്നു ഇന്ത്യന്‍ ടീം ചചതുര്‍ദിന സന്നാഹ മല്‍സരം കളിച്ചത്. ഇതു സമനിലയില്‍ കലാശിക്കുകയും ചെയ്തിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ക്ലികാക്കാവാതിരുന്ന ബാറ്റിങ് നിര രണ്ടാമിന്നിങ്‌സില്‍ തിളങ്ങിയിരുന്നു.
മല്‍സത്തില്‍ കെഎസ് ഭരക്, മുന്‍ നായകന്‍ വിരാട് കോലി, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ എന്നിവരെല്ലാം ഫിഫ്റ്റികളടിച്ചിരുന്നു. ഇതു തീര്‍ച്ചയായും വരാനിരിക്കുന്ന ടെസ്റ്റിനു മുമ്പ് ഇന്ത്യക്കു ആത്മവിശ്വാസം നല്‍കുന്ന ഘടകമാണ്.

Story first published: Tuesday, June 28, 2022, 14:51 [IST]
Other articles published on Jun 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+