For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ടേണിങ് പിച്ചെങ്കില്‍ കുഴപ്പത്തിലാവും! കാരണം ഇന്ത്യയുടെ ഈ വീക്ക്നെസ്, ഭാജി പറയുന്നു

ഇംഗ്ലണ്ടുമായി വെള്ളിയാഴ്ച വിശാഖപട്ടണത്തു ആരംഭിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി ഇന്ത്യന്‍ ടീമിനു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ ഇതിഹാസ ഓഫ്‌സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റിലേറ്റ 28 റണ്‍സിന്റെ അപ്രതീക്ഷിത തോല്‍വിയോടെ രോഹിത് ശര്‍മയും സംഘവും ശരിക്കും സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. അടുത്ത ടെസ്റ്റിലും തോല്‍ക്കുകയാണെങ്കില്‍ പരമ്പരയിലേക്കു ഇന്ത്യക്കു ഒരു തിരിച്ചുവരവ് കടുപ്പമായിരിക്കും.

രണ്ടാം ടെസ്റ്റിനു മുമ്പ് ഇരട്ട പ്രഹരമാണ് ഇന്ത്യന്‍ ടീമിനു നേരിട്ടിരിക്കുന്നത്. പരിക്കു കാരണം കെഎല്‍ രാഹുലിനെയും രവീന്ദ്ര ജഡേജയെയും അടുത്ത ടെസ്റ്റില്‍ ഇന്ത്യക്കു നഷ്ടമായിരിക്കുയാണ്. പകരം വാഷിങ്ടണ്‍ സുന്ദര്‍, പുതുമുഖങ്ങളായ സര്‍ഫറാസ് ഖാന്‍, സൗരഭ് കുമാര്‍ എന്നിവരാണ് ഇന്ത്യന്‍ ടീമിലേക്കു വന്നിരിക്കുന്നത്.

ROHIT SHARMA

ഇവരില്‍ ഒരാളെങ്കിലും അടുത്ത ടെസ്റ്റില്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനിലേക്കു വന്നേക്കും. സ്വന്തം യൂട്യൂബ് ചാനലില്‍ രണ്ടാമങ്കത്തെ കുറിച്ച് വിലയിരുത്തവെയാണ് ഹര്‍ഭജന്‍ ഇന്ത്യക്കു വലിയൊരു മുന്നറിയിപ്പ് നല്‍കിയത്. അടുത്ത ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിലേക്കു നോക്കിയാല്‍ പ്രധാന പോരായ്മയായി കാണാന്‍ സാധിക്കുക പരിചസമ്പന്നരായ ബാറ്റര്‍മാരുടെ അഭാവമാണെന്നു ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടി.

ഭേദപ്പെട്ട ഒരു ടീമായാണ് ഇന്ത്യ കാണപ്പെടുന്നത്, പക്ഷെ അനുഭവസമ്പത്ത് കുറവാണ്. അവിടെ രോഹിത് ശര്‍മയുണ്ടെന്നതു ശരി തന്നെ. എന്നാല്‍ മറ്റൊരു മികച്ച റണ്‍ സ്‌കോറര്‍ ആര്‍ അശ്വിനാണ്. ബാറ്റിങിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ഇന്ത്യന്‍ ടീം വളരെ ദുര്‍ബലമായിട്ടാണ് കാണപ്പെടുന്നതെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.

രണ്ടാം ടെസ്റ്റിനു സ്പിന്‍ ബൗളിങിനെ അകമഴിഞ്ഞു പിന്തുണയ്ക്കുന്ന പിച്ചൊരുക്കുകയാണെങ്കില്‍ അതില്‍ ഒരു അപകടം പതിയിരിക്കുന്നതായി അദ്ദേഹം മുന്നറിയിപ്പും നല്‍കി. കഴിഞ്ഞ വര്‍ഷം അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പ് ഫൈനലാണ് ഭാജി ഇതിനു ഉദാഹരണമായി ചൂണ്ടിക്കാണിച്ചത്. അന്നു തുടര്‍ച്ചയായ 10 ജയങ്ങളുമായി ഫൈനലില്‍ ടേണിങ് പിച്ചൊരുക്കി ഇറങ്ങിയ ഇന്ത്യ ഓസ്‌ട്രേലിയയോടു തോല്‍ക്കുകയായിരുന്നു.

ഇംഗ്ലണ്ടിനു വേണ്ടി അടുത്ത ടെസ്റ്റില്‍ ടേണിങ് പിച്ചൊരുക്കി ഇന്ത്യ പരാജയപ്പെട്ടേക്കുമോയെന്ന ഭയം എനിക്കുണ്ട്. ഇന്ത്യയുടെ ഈ ബാറ്റിങ് യൂണിറ്റ് വളരെ ചെറുപ്പമാണ്. അവര്‍ക്കു സമയം ആവശ്യമാണ്, നല്ലൊരു ട്രാക്ക് ലഭിച്ചാല്‍ അവര്‍ക്കു ചിലപ്പോള്‍ ബാറ്റിങില്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞേക്കുമെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു. ടേണിങ് ട്രാക്കാണ് അടുത്ത ടെസ്റ്റിനു ഒരുക്കുകയെന്നു വാഷിങ്ടണ്‍ സുന്ദര്‍, സൗരഭ് കുമാര്‍ എന്നീ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരെ കൂടി ടീമിലേക്കു വിളിച്ചതിലൂടെ ഉറപ്പായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

R ASHWIN

രണ്ടാം ടെസ്റ്റില്‍ മല്‍സരം നാലാം ദിവസത്തേക്കു കടക്കുമെന്നു എനിക്കു തോന്നുന്നില്ല. മൂന്നു ദിവസം കൊണ്ടു തന്നെ കളി അവസാനിച്ചേക്കും. ഹൈദരാബാദിലെ കഴിഞ്ഞ ടെസ്റ്റില്‍ കണ്ട പിച്ചിനേക്കാള്‍ കുറച്ചു കൂടി ബാറ്റിങിനു ദുഷ്‌കരമായ പിച്ചായിരിക്കും അടുത്ത ടെസ്റ്റില്‍ കണ്ടേക്കുകയെന്നും ഹര്‍ഭജന്‍ വിലയിരുത്തി.

രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ പുതുക്കിയ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), ആവേശ് ഖാന്‍, രജത് പാട്ടീധാര്‍, സര്‍ഫറാസ് ഖാന്‍, വാഷിങ്ടണ്‍ സുന്ദര്‍, സൗരഭ് കുമാര്‍

Story first published: Tuesday, January 30, 2024, 13:12 [IST]
Other articles published on Jan 30, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+