Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഭാഗ്യവേദി കോലിയെ 'ചതിച്ചു', കുറ്റി തെറിപ്പിച്ച് പോട്‌സ്

ഭാഗ്യവേദിയായ എഡ്ബാസ്റ്റണില്‍ മുന്‍ നായകന്‍ വിരാട് കോലിയുടെ സെഞ്ച്വറി പ്രതീക്ഷിച്ചിരുന്ന ആരാധകര്‍ക്കു നിരാശ. ഇംഗ്ലണ്ടുമായുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ അദ്ദേഹം ഫ്‌ളോപ്പായി ക്രീസ് വിട്ടു. 19 ബോളില്‍ രണ്ടു ബൗണ്ടറികളോടെ 11 റണ്‍സ് മാത്രമ കോലിക്കു നേടാനായുള്ളൂ. ഫാസ്റ്റ് ബൗളര്‍ മാത്യു പോട്‌സിന്റെ ഓവറില്‍ ഇന്‍സൈഡ് എഡ്ജായി അദ്ദേഹം ബൗള്‍ഡാവുകയായിരുന്നു.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ എന്നിവരുടെ അഭാവത്തില്‍ വലിയൊരു ഇന്നിങ്‌സ് കോലിയില്‍ നിന്നും ഇന്ത്യ പ്രതീക്ഷിച്ചിരുന്നു. പക്ഷെ അതിനൊത്തുയരാന്‍ അദ്ദേഹത്തിനായില്ല.

1

ചേതേശ്വര്‍ പുജാര പുറത്തായ ശേഷം നാലാം നമ്പറിലാണ് വിരാട് കോലി ക്രീസിലെത്തിയത്. ഇംഗ്ലീഷ് ടീമില്‍ തന്റെ മുഖ്യ എതിരാളിയായ ജെയിംസ് ആന്‍ഡേഴ്‌സനെയാണ് കോലിക്കു ആദ്യമായി നേരിടേണ്ടി വന്നത്. ആദ്യത്തെ അഞ്ചു ബോളിലും അദ്ദേഹത്തിനു അക്കൗണ്ട് തുറക്കാനായില്ല. അവസാന ബോളില്‍ സിംഗിളെടുത്ത് കോലി ആദ്യ റണ്‍സ് കുറിക്കുകയായിരുന്നു. തൊട്ടടുത്ത ഓവറിലെ ആദ്യ ബോളിനു പിന്നാലെ മഴ കാരണം കളി നിര്‍ത്തുകയും ടീമുകള്‍ ലഞ്ച് ബ്രേക്കിനു പിരിയുകയും ചെയ്തു.

2

മല്‍സരം പുനരാരംഭിച്ചപ്പോള്‍ ബൗണ്ടറിയടിച്ചുകൊണ്ടാണ് വിരാട് കോലി തുടങ്ങിയത്. പക്ഷെ ലഞ്ച് ബ്രേക്കിനു ശേഷമുള്ള അഞ്ചാമത്തെ ഓവറില്‍ തന്നെ മാത്യു പോട്‌സ് കോലിയെ വീഴ്ത്തി. ഇന്ത്യക്കെതിരേ തന്റെ ആദ്യ ടെസ്റ്റില്‍ തന്നെയാണ് കോലിയുടെ ഡ്രീം വിക്കറ്റ് പോട്‌സ് സ്വന്തമാക്കിയത്.

IND vs ENG: ടെസ്റ്റില്‍ ആരാവും ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍? സാധ്യത ഇവര്‍ക്ക്

3

നിരുപദ്രവകാരിയായ ബോളിലായിരുന്നു കോലി വിക്കറ്റ് വലിച്ചെറിഞ്ഞത്. സിക്‌സ് സ്റ്റംപ് ലൈനില്‍ വന്ന ഒരു ഇന്‍സ്വിങര്‍. കോലി അര്‍ധമനസോടെ അവസാന നിമിഷം അതു പ്രതിരോധിക്കാന്‍ ശ്രമിക്കുന്നു. പക്ഷെ ഇന്‍സൈഡ് എഡ്ജായി അകത്തേക്കു വന്ന ബോള്‍ കോലിയുടെ കണക്കുകൂട്ടല്‍ ഞെട്ടിച്ച് സ്റ്റംപുകളിലേക്കു പതിക്കുകയായിരുന്നു. കുറ്റി തെറിച്ചപ്പോള്‍ അവിശ്വസനീയതോടെ നിന്ന അദ്ദേഹം ഒടുവില്‍ ക്രീസ് വിടുകയും ചെയ്തു.

ഓര്‍മയുണ്ടോ ടി20യിലെ കന്നി സൂപ്പര്‍ ഓവര്‍? ബോസായി ഗെയ്ല്‍! കിവികള്‍ വീണു

4

വിരാട് കോലിയെ സംബന്ധിച്ച് ഭാഗ്യവേദയായിരുന്നു എഡ്ബാസ്റ്റണിലെ ഈ സ്‌റ്റേഡിയം. നേരത്തേ അദ്ദേഹം ഇവിടെ കളിച്ചത് 2018ലെ ഇംഗ്ലണ്ട് പര്യടനത്തിലായിരുന്നു. അന്നു രണ്ടിന്ന്‌സുകളിലും തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ കളിക്കാന്‍ അദ്ദേഹത്തിനായിരുന്നു.
ആദ്യ ഇന്നിങ്‌സില്‍ 225 ബോളുകളില്‍ നിന്നും കോലി അടിച്ചെടുത്തത് 149 റണ്‍സായിരുന്നു. ഇംഗ്ലണ്ടില്‍ അദ്ദേഹത്തിന്റെ കന്നി സെഞ്ച്വറി കൂടിയായിരുന്നു ഇത്. രണ്ടാമിന്നിങ്‌സിലും കോലി റണ്‍വേട്ട തുടര്‍ന്നു. 93 ബോളില്‍ 51 റണ്‍സ് അദ്ദേഹം നേടിയിരുന്നു. മല്‍സരത്തില്‍ ഇന്ത്യ തോറ്റെങ്കിലും കോലിയുടെ പ്രകടനം കൈയടി നേടിയിരുന്നു.

5

അതേസമയം, ടെസ്റ്റിന്റെ ആദ്യദിനം ഇന്ത്യ പൊരുതുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ടീ ബ്രേക്കിനു ശേഷം 46 ഓവറുകള്‍ കഴിയുമ്പോള്‍ അഞ്ചു വിക്കറ്റിനു 190 റണ്‍സെടുത്തിട്ടുണ്ട്. ഫിഫ്റ്റിയുമായി റിഷഭ് പന്തും (65) രവീന്ദ്ര ജഡേജയുമാണ് (36) ക്രീസിലുള്ളത്. ഒരു ഘട്ടത്തില്‍ അഞ്ചു വിക്കറ്റിനു 98 റണ്‍സിലേക്കു ഇന്ത്യ വീണിരുന്നു.

6

ഇതോടെ ഇന്ത്യ 150 റണ്‍സ് കടക്കുമോയെന്നും സംശയിക്കപ്പെട്ടു. എന്നാല്‍ ആറാം വിക്കറ്റില്‍ റിഷഭ്- ജഡേജ സഖ്യം തകര്‍പ്പന്‍ കൂട്ടുകെട്ടിലൂടെ ടീമിനെ കരകയറ്റുകയായിരുന്നു. ശുഭ്മാന്‍ ഗില്‍ (17), ചേതേശ്വര്‍ പുജാര (13), ഹനുമാ വിഹാരി (20), വിരാട് കോലി (11), ശ്രേയസ് അയ്യര്‍ (15) എന്നിവരെയാണ് ഇന്ത്യക്കു നഷ്ടമായത്.

Story first published: Friday, July 1, 2022, 21:28 [IST]
Other articles published on Jul 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+