Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 'അക്ഷറിനെക്കാള്‍ താഴെയോ ഡികെ?', ബാറ്റിങ്ങില്‍ തഴയുന്നു, വിമര്‍ശനം ശക്തം

1

സതാംപ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20യില്‍ ഇന്ത്യ ഗംഭീര ജയമാണ് നേടിയത്. തട്ടകത്തില്‍ ഇംഗ്ലണ്ടിനെ നാണംകെടുത്ത പ്രകടനമാണ് രോഹിത് ശര്‍മയും സംഘവും കാഴ്ചവെച്ചത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും സംപൂര്‍ണ്ണ ആധിപത്യം കാട്ടാന്‍ ഇന്ത്യക്കായി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 148 റണ്‍സിനാണ് ഓള്‍ഔട്ടായത്.

ഇന്ത്യയുടെ പ്രകടനം എല്ലാവരും വാഴ്ത്തുന്നുണ്ടെങ്കിലും ആരാധകരെ നിരാശരാക്കിയത് ദിനേഷ് കാര്‍ത്തികിന്റെ ബാറ്റിങ് പൊസിഷനാണ്. ഇന്ത്യയുടെ സീനിയര്‍ താരത്തെ ഫിനിഷറായി മാത്രമാണ് ഇന്ത്യ പരിഗണിക്കുന്നതെന്നതാണ് ആരാധകരെ രോഷം രോഷംകൊള്ളിക്കുന്നത്. ഇംഗ്ലണ്ടിനെതിരേ ഏഴാം നമ്പറിലാണ് കാര്‍ത്തികിനെ ഇറക്കിയത്. അക്ഷര്‍ പട്ടേലിനെ ആറാം നമ്പറില്‍ ഇറക്കിയാണ് കാര്‍ത്തികിനെ ഇന്ത്യ ഏഴാമനാക്കിയത്.

1

ഇടത് വലത് കൂട്ടുകെട്ടിനായാണ് ഇടം കൈയന്‍ ബാറ്റ്‌സ്മാനായ അക്ഷറിനെ ഇന്ത്യ ആറാമനാക്കിയതെന്ന് പറയാം. എന്നാല്‍ കാര്‍ത്തികിനെ തഴഞ്ഞ് അക്ഷറിനെ അതിന് മുന്നെ ഇറക്കിയത് തീര്‍ത്തും നിരാശപ്പെടുത്തുന്നതാണെന്നാണ് ആരാധകര്‍ പറയുന്നത്. 200ന് മുകളിലേക്ക് പോകേണ്ട ഇന്ത്യയുടെ വിജയലക്ഷ്യം 198ല്‍ ഒതുങ്ങിയത് ഈ പാളിച്ചയാണെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

2

ഇന്ത്യ നേടേണ്ടതിലും 20 റണ്‍സെങ്കിലും കുറവാണ് നേടിയത്. ഡ്രസിങ് റൂമിലെ ആരോ അക്ഷറിനെ നേരത്തെ ഇറക്കാന്‍ തീരുമാനിച്ചതാണ് അതിന് കാരണമെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ദിനേഷ് കാര്‍ത്തികിനെ ഇത്തരത്തില്‍ ഫിനിഷറായി മാത്രം ഉപയോഗിക്കാനുള്ളതല്ലെന്നും 20 പന്തെങ്കിലും നേരിടാന്‍ അദ്ദേഹത്തിന് അവസരമില്ലെങ്കില്‍ കളിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് ആരാധക പക്ഷം.

T20 World Cup: പരീക്ഷണം നിര്‍ത്താം!, ഇന്ത്യക്ക് വേണ്ടത് ബെസ്റ്റ് 11, കോലിയടക്കം തെറിക്കുമോ?

3

ഒന്നാം ടി20യില്‍ ഏഴ് പന്തില്‍ 11 റണ്‍സ് മാത്രമാണ് കാര്‍ത്തികിന് നേടാനായത്. അവസാന ഓവറിലെ ആദ്യ രണ്ട് പന്തും കാര്‍ത്തിക് ബൗണ്ടറി നേടിയെങ്കിലും മൂന്നാം പന്തില്‍ പുറത്തായി. അതേ സമയം അക്ഷര്‍ പട്ടേലിന് 12 പന്താണ് ലഭിച്ചത്. മൂന്ന് ബൗണ്ടറിയടക്കം 17 റണ്‍സാണ് നേടിയത്. കാര്‍ത്തികിന് അല്‍പ്പം കൂടി നേരത്തെ ഇറക്കിയിരുന്നെങ്കില്‍ നിലയുറപ്പിച്ച ശേഷം അവസാന ഓവറുകളില്‍ കൂടുതല്‍ റണ്‍സ് നേടാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നുവെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്.

4

നിലവില്‍ ഇന്ത്യ അദ്ദേഹത്തെ അവസാന രണ്ട് ഓവറില്‍ അതിവേഗം റണ്‍സുയര്‍ത്തുന്ന ബാറ്റ്‌സ്മാനായി മാത്രമാണ് പരിഗണിക്കുന്നത്. ഇത് മാറണമെന്നും കൂടുതല്‍ പന്തുകള്‍ നേരിടാന്‍ അവസരം നല്‍കിയാല്‍ കാര്‍ത്തികിന് വലിയ സ്‌കോര്‍ നേടാനാവുമെന്നും ആരാധകരുടെ വിലയിരുത്തല്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയടക്കം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കാര്‍ത്തികിനായിരുന്നു. എന്നാല്‍ ഇന്ത്യ ആറാം നമ്പറിലെങ്കിലും കാര്‍ത്തികിന് ഇന്ത്യ അവസരം നല്‍കണമെന്നാണ് ആരാധകര്‍ പറയുന്നത്.

5

കാര്‍ത്തികിനെ ഇന്ത്യ ബാറ്റിങ് ഓഡറില്‍ പിന്നോട്ടിറക്കുന്നതിന് രോഹിത് ശര്‍മയേയും ആരാധകര്‍ വിമര്‍ശിക്കുന്നു. നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കാന്‍ കെല്‍പ്പുള്ള താരത്തെ ഇന്ത്യ ഏഴാമനായി ഇറക്കുന്നത് മണ്ടന്‍ തീരുമാനമാണ്. റണ്‍സ് പിന്തുടരുമ്പോള്‍ ഫിനിഷറെന്ന നിലയിലേക്ക് മാറ്റിവെക്കുന്നതില്‍ യുക്തിയുണ്ടെന്നും എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഡികെയെ ഇത്തരത്തില്‍ മാറ്റിനിര്‍ത്തുന്നത് അനീതിയാണെന്നുമാണ് ട്വിറ്റര്‍ ആരാധകര്‍ പറയുന്നത്.

IND vs WI: ഇവരെ എന്തിന് അവഗണിച്ചു?, പടിക്ക് പുറത്ത് തന്നെ!, അഞ്ച് നിര്‍ഭാഗ്യവാന്മാരിതാ

6

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പദ്ധതികളുടെ ഭാഗമാണ് കാര്‍ത്തിക്. എന്നാല്‍ വിക്കറ്റ് കീപ്പറായി കാര്‍ത്തികിനെ പരിഗണിക്കുന്നത് ടീമിന് ഗുണം ചെയ്യുന്നില്ല. സമീപകാലത്തായി കളിക്കുന്ന മത്സരങ്ങളിലെല്ലാം അദ്ദേഹം നിരവധി ക്യാച്ചുകള്‍ പാഴാക്കുന്നുണ്ട്. ഇംഗ്ലണ്ടിനെതിരേയും അദ്ദേഹം ക്യാച്ചുകള്‍ പാഴാക്കി. ഐപിഎല്ലില്‍ ആര്‍സിബിയുടെ കീപ്പറായിരുന്നപ്പോഴും അദ്ദേഹം ക്യാച്ചുകള്‍ നഷ്ടമാക്കിയിരുന്നു.

എന്തായാലും കാര്‍ത്തികിന് കൂടുതല്‍ പന്തുകള്‍ നേരിട്ട് ലോകകപ്പിന് മുമ്പ് ഉയര്‍ന്ന ആത്മവിശ്വാസം നേടിയെടുക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം കുറച്ച് പന്തുകള്‍ മാത്രം നേരിട്ട് ലോകകപ്പിന് പോയാല്‍ കാര്‍ത്തികില്‍ നിന്ന് പ്രതീക്ഷിച്ച പ്രകടനം ലഭിക്കാന്‍ സാധ്യത കുറവാണെന്ന് തന്നെ പറയാം.

Story first published: Friday, July 8, 2022, 11:03 [IST]
Other articles published on Jul 8, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+