For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: സഞ്ജൂ, ആ സിക്‌സ് എങ്ങനെയടിച്ചു? ഓര്‍മ വന്നത് ആ പരസ്യം!! കണ്ണുതള്ളി അശ്വിന്‍

ഇംഗ്ലണ്ടുമായുള്ള ആദ്യ ടി20യില്‍ ഇന്ത്യന്‍ ഓപ്പണറും മലയാളി താരവുമായ സഞ്ജു സാംസണിന്റെ കണ്ണഞ്ചിപ്പികുന്ന സിക്‌സര്‍ കണ്ട് വണ്ടറടിച്ചിരിക്കുയാണ് മുന്‍ ഇതിഹാസ ഓഫ്‌സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിന്‍. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യ ഏഴു വിക്കറ്റിനു ജയിച്ച മല്‍സരത്തെക്കുറിച്ച് വിശകലനം ചെയ്യവെയാണ് അശ്വിന്‍ ആശ്ചര്യം പ്രകടിപ്പിടിച്ചത്. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ മല്‍സരത്തില്‍ മികച്ചൊരു തുടക്കം സഞ്ജുവിനു ലഭിച്ചെങ്കിലും അതു വലിയ സ്‌കോറാക്കി മാറ്റുന്നതില്‍ പരാജയപ്പെടുകയായിരുന്നു. 20 ബോളില്‍ നാലു ഫോറും ഒരു സിക്‌സറുമടക്കം 26 റണ്‍സ് നേടിയാണ് അദ്ദേഹം ക്രീസ് വിട്ടത്. ജോഫ്ര ആര്‍ച്ചറുടെ ഷോര്‍ട്ട് ബോളിനെതിരേ പുള്‍ ഷോട്ട് കളിച്ച സഞ്ജുവിനെ ഡീപ്പ് മിഡ് വിക്കറ്റില്‍ ഗസ് അറ്റ്കിന്‍സണ്‍ പിടികൂടുകയായിരുന്നു.

ASHWIN

അദ്ഭുതപ്പെട്ട് അശ്വിന്‍

സഞ്ജു സാംസണിന്റെ സിക്‌സറിനെക്കുറിച്ച് സംസാരിക്കവെ വലിയ ആശ്ചര്യവും ഞെട്ടലുമാണ് ആര്‍ അശ്വിന്‍ പ്രകടിപ്പിച്ചത്. അതു എങ്ങനെ സിക്‌സറാക്കി മാറ്റിയെന്നു വണ്ടറടിച്ച അദ്ദേഹം തനിക്കു പഴയൊരു പരസ്യമാണ് ഇതു കണ്ടപ്പോള്‍ ഓര്‍മ വന്നതെന്നും വ്യക്തമാക്കി. ഫാസ്റ്റ് ബൗളര്‍ ഗസ് അറ്റ്കിന്‍സണ്‍ എറിഞ്ഞ രണ്ടാമത്തെ ഓവറിലെ നാലാമത്തെ ബോളിലായിരുന്നു സഞ്ജുവിന്റെ സൂപ്പര്‍ സിക്‌സ്.

കവേഴ്‌സിനു മുകളിലൂടെ സഞ്ജു ഒരു സിക്‌സറടിച്ചില്ലേ, എന്തായിരുന്നു അത്? (ചിരിക്കുന്നു) ലെഗ് സൈഡിലേക്കു വന്ന ശേഷം ബോള്‍ ബാക്ക് ഫൂട്ടിലാണ് അദ്ദേഹം വളര അനായാസം സിക്‌സറിലെത്തിച്ചത്. പഴയ കാലത്തെ ഒരു പരസ്യമാണ് എനിക്കു അപ്പോള്‍ ഓര്‍മ വന്നത്. ഹമാരാ ബജാജ് എന്ന ഗാനത്തോടു കൂടിയ ആ പരസ്യത്തില്‍ സ്‌കൂട്ടര്‍ ഉയര്‍ത്തുന്ന ഒരു രംഗമുണ്ട്. അതുപോലെയാണ് കാല് വേറൊരു ഭാഗത്തേക്കു തൂക്കിയിട്ട് സഞ്ജു സിക്‌സറടിച്ചത്. എന്തൊരു ഷോട്ടായിരുന്നു അതെന്നും അദ്ഭുതത്തോടെ അശ്വിന്‍ പറഞ്ഞു.

റെക്കോര്‍ഡിട്ട് സഞ്ജു

ആദ്യ ടി20യില്‍ ബാറ്റിങില്‍ ഒരു വമ്പന്‍ റെക്കോര്‍ഡ് കുറിക്കാനും സഞ്ജു സാംസണിനു കഴിഞ്ഞിരുന്നു. ഒരു ടി20 മല്‍സരത്തിലെ രണ്ടാമത്തെ ഓവറില്‍ ഏറ്റവുമധികം റണ്‍സ് അടിച്ചെടുത്ത ഇന്ത്യന്‍ താരമായാണ് അദ്ദേഹം മാറിയത്. പേസര്‍ ഗസ് അറ്റ്കിന്‍സണ്‍ എറിഞ്ഞ രണ്ടാം ഓവറിലായിരുന്നു സഞ്ജുവിന്റെ അഴിഞ്ഞാട്ടം.

SANJU SAMSON

നാലു ഫോറും ഒരു സിക്‌സറുമടക്കം 22 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്. നേരത്തേ രണ്ടാം ഓവറില്‍ 16 റണ്‍സ് വീതം നേടിയ മുന്‍ നായകന്‍ രോഹിത് ശര്‍മയും മുന്‍ ഓപ്പണര്‍ ശിഖര്‍ ധവാനും ചേര്‍ന്നു പങ്കിട്ട ഓള്‍ടൈം റെക്കോര്‍ഡാണ് എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം സഞ്ജു തിരുത്തിയത്.

അറ്റ്കിന്‍സണിന്റെ ആദ്യ ബോളില്‍ ബൗണ്ടറിയടിച്ചാണ് അദ്ദേഹം തുടങ്ങിയത്. ഷോര്‍ട്ട് ബോളിനെ ഒരു പുള്‍ ഷോട്ടിലൂടെ സഞ്ജു ബൗണ്ടറി കടത്തുകയായിരുന്നു. ഓഫ്സ്റ്റംപിന് പുറത്തെറിഞ്ഞ അടുത്ത ബോളും ബൗണ്ടറിയില്‍ കലാശിച്ചു. ഇത്തവണ എക്‌സ്ട്രാ കവറിലൂടെ മനോഹരമായ ഒരു ഡ്രൈവായിരുന്നു. മൂന്നാമത്തെ ബോളില്‍ റണ്ണില്ല.

നാലാമത്തെ ബോളിലാണ് സഞ്ജുവിന്റെ കിടിലന്‍ സിക്‌സ്. അല്‍പ്പം ലെഗ് സൈഡിലേക്കു മാറിയ ശേഷം കവര്‍ ഏരിയക്കു മുകളിലൂടെ അദ്ദേഹം ബോളിനെ സിക്‌സറിലെത്തിച്ചു. ആ ഷോട്ട് കണ്ടാല്‍ സിക്‌സറാവുമോയെന്നു ആരുമൊന്നു സംശയിക്കും. പക്ഷെ സഞ്ജുവിന്റെ കൈക്കരുത്തും ഞെട്ടിക്കുന്ന ടൈമിങും ബോളിനെ ഗ്രൗണ്ടിനു പുറത്താണ് ലാന്‍ഡ് ചെയ്യിച്ചത്. തുടര്‍ന്നുള്ള രണ്ടു ബോളിലും ഫോറടിച്ചാണ് അദ്ദഹം ഓവര്‍ അവസാനിപ്പിച്ചത്.

Story first published: Thursday, January 23, 2025, 13:13 [IST]
Other articles published on Jan 23, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+