
നായകനായുള്ള അരങ്ങേറ്റ മത്സരം ബുംറ ആസ്വദിക്കുകയാണെന്ന് പറയാം. ഇംഗ്ലണ്ടിന്റെ ടോപ് ഓഡറിനെ തകര്‍ത്ത് ഇന്ത്യക്ക് തുടക്കത്തിലേ മുന്‍തൂക്കം നേടിക്കൊടുത്തത് ബുംറയാണ്. അലെക്‌സ് ലീസ്, സാക്ക് ക്രോളി, ഒല്ലി പോപ്പ് എന്നിവരുടെ വിക്കറ്റാണ് ബുംറ നേടിയത്. മൂന്നാം ദിനം വിക്കറ്റൊന്നും നേടാനായില്ലെങ്കിലും മികച്ച ബൗളിങ് ചെയ്ഞ്ചും ഫീല്‍ഡിങ്ങുമൊരുക്കി നായകനെന്ന നിലയില്‍ അദ്ദേഹം കൈയടി നേടി.
ഇന്ത്യയുടെ ബാറ്റിങ്ങില്‍ ബുംറ ബാറ്റിങ് വെടിക്കെട്ട് കാഴ്ചവെച്ചാണ് ലോക റെക്കോഡ് സൃഷ്ടിച്ചത്. സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഓവറില്‍ ബുംറ ബാറ്റ് ചെയ്യവേ 35 റണ്‍സാണ് പിറന്നത്. ടെസ്റ്റില്‍ ഒരോവറില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. ഇതോടെ ബുംറ ലോക റെക്കോഡിലേക്കുമെത്തി. 16 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സുമടക്കം പുറത്താവാതെ 31 റണ്‍സ് നേടിയതോടെ
15 വര്‍ഷം, ഇന്നും സച്ചിന്റെ ഈ റെക്കോഡിനെ തൊടാന്‍ ആളില്ല, അറിയാമോ ഈ റെക്കോഡ്?

ഇന്ത്യക്കായി മുഹമ്മദ് സിറാജ് നാലും മുഹമ്മദ് ഷമി രണ്ടും ശര്‍ദുല്‍ ഠാക്കൂര്‍ ഒരു വിക്കറ്റും നേടി. ന്യൂസീലന്‍ഡിനെ തല്ലിത്തകര്‍ത്ത് പരമ്പര തൂത്തുവാരിയ ഇംഗ്ലണ്ടിന് ഇതേ മികവ് ഇന്ത്യക്കെതിരേ ആവര്‍ത്തിക്കാന്‍ സാധിച്ചില്ലെന്ന് തന്നെ പറയാം. ഇന്ത്യയുടെ കരുത്തുറ്റ പേസ് നിരയാണ് ഇംഗ്ലണ്ടിനെ വമ്പന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്ന് തടുത്തത്.

നിലവില്‍ ഇന്ത്യയാണ് ഇംഗ്ലണ്ടിനെതിരേ ഡ്രൈവിങ് സീറ്റില്‍. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യക്ക് 257 റണ്‍സിന്റെ ലീഡുണ്ട്. ഇന്ത്യയുടെ 416 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 284 റണ്‍സില്‍ അവസാനിച്ചു. 132 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയ ഇന്ത്യ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെന്ന നിലയിലാണ്. ഏഴ് വിക്കറ്റുകള്‍ ശേഷിക്കെ ഇന്ത്യക്ക് 257 റണ്‍സിന്റെ ലീഡുണ്ട്.
8 പന്ത്, രണ്ട് വിക്കറ്റ് ബാക്കി, ജയിക്കാന്‍ 1 റണ്‍സ്, മത്സരം സമനില!, ഓര്‍മയുണ്ടോ ഈ ത്രില്ലര്‍?

400ന് മുകളില്‍ വിജയലക്ഷ്യം ഉയര്‍ത്തി ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കുകയാവും ഇന്ത്യ ലക്ഷ്യമിടുന്നത്. തോല്‍ക്കാതെ നോക്കിയാല്‍ ഇന്ത്യക്ക് പരമ്പര നേടാമെങ്കിലും ജയിക്കാതെ ഇംഗ്ലണ്ടിന് ഇന്ത്യക്കൊപ്പമെത്താനാവില്ല. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം ബാറ്റിങ്ങില്‍ ലഭിച്ചിട്ടുണ്ട്. ബൗളര്‍മാര്‍ ആദ്യ ഇന്നിങ്‌സില്‍ കാട്ടിയ മികവ് രണ്ടാം ഇന്നിങ്‌സിലും ആവര്‍ത്തിച്ചാല്‍ ഇന്ത്യക്ക് പരമ്പര നേട്ടത്തിലേക്കെത്താനായേക്കും.
ആദ്യ നാല് മത്സരത്തിലും വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയിലിറങ്ങിയാണ് ഇന്ത്യ 2-1ന്റെ ലീഡ് നേടിയത്. അഞ്ചാം ടെസ്റ്റില്‍ ബുംറയാണ് നായകനെങ്കിലും മുന്നില്‍ നിന്ന് നയിക്കാന്‍ വിരാട് കോലി ഒപ്പമുണ്ട്.


Click it and Unblock the Notifications
