Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: വൈഭവോ, സഞ്ജുവോ? ഓപ്പണിങില്‍ കളിക്കേണ്ടയാളെ പുജാര പറയും!! ടീം ഇങ്ങനെ

ഇംഗ്ലണ്ടുമായി അടുത്തയാഴ്ച നടക്കാനിരിക്കുന്ന ടി20 പരമ്പരയിലെ ആദ്യ പോരാട്ടത്തിനുള്ള ഇന്ത്യന്‍ പ്ലെയിങ് 11 തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പുജാര.

കൗമാര വിസ്മയം വൈഭവ് സൂര്യവംശിയുടെ വരവോടെ ടീം സെലക്ഷന്‍ കൂടി ദുഷ്‌കരമായിരിക്കെയാണ് ആരൊക്കെയാണ് ഇന്ത്യ കളിപ്പിക്കേണ്ടതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയയത്.

VAIBHAV SOORYAVANSHI

ജൂലൈ ഒന്നിനാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചു ടി20കളുടെ പരമ്പരയ്ക്കു തുടക്കമാവുന്നത്. അയര്‍ലാന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കായി തിരഞ്ഞെടുത്ത അതേ സംഘത്തെ തന്നെയാണ് ഇംഗ്ലണ്ടിനെതിരേയും ഇന്ത്യ അണിനിരത്തുന്നത്.

പുജാരയുടെ ടീം സെലക്ഷന്‍

സ്റ്റാര്‍ സ്‌പോര്‍ട്‌സുമായി സംസാരിക്കവെയാണ് ആദ്യ ടി20യില്‍ ആരെയൊക്കെയാണ് ഇന്ത്യ കളിപ്പിക്കേണ്ടതെന്നു ചേതേശ്വര്‍ പുജാര തിരഞ്ഞെടുത്തത്. വൈഭവ് സൂര്യവംശിയെ തഴഞ്ഞ അദ്ദേഹം കഴിഞ്ഞ ഐസിസി ടി20 ലോകപ്പിലെ അതേ ടോപ്പ് ത്രീയെ തന്നെ ഇന്ത്യ നിലനിര്‍ത്തണമെന്നും അഭിപ്രായപ്പെട്ടു. നേരത്തേ ഇന്ത്യയുടെ മുന്‍ വിക്കറ്റ്കീപ്പര്‍ സാബ കരീമും ഇതേ അഭിപ്രായ പ്രകടനം തന്നെയാണ് നടത്തിയത്

'ഇന്ത്യയുടെ ടോപ്പ് ത്രീയില്‍ ഒരു മാറ്റങ്ങളും എനിക്കു കാണാന്‍ സാധിക്കുന്നില്ല. അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ തന്നെയാണ് ഈ പൊസിഷനില്‍ തുടര്‍ന്നും കളിക്കേണ്ടത്. സഞ്ജു സാംസണും ഇഷാന്‍ കിഷനും തീര്‍ച്ചയായും പ്ലെയിങ് ഇലവനില്‍ ഉണ്ടാവുമെന്നത് ഉറപ്പാണ്'- പുജാര പറയുന്നു.

എങ്കിലും വൈഭവിന് അഞ്ചു മല്‍സങ്ങളുടെ പരമ്പരയില്‍ ഒന്നിലെങ്കിലും അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 'ഇന്ത്യ അവരുടെ കളിക്കാരെ റൊട്ടേറ്റ് ചെയ്യുമ്പോള്‍ വൈഭവ് സൂര്യവംശിക്ക് കുറഞ്ഞത് ഒരു കളിയിലെങ്കിലും ഉറപ്പായും അവസരം കിട്ടും'- പുജാര ചൂണ്ടിക്കാട്ടി.

തിലക് എവിടെ കളിക്കും?

ഇന്ത്യയുടെ പുതിയ ടി20 വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പട്ട തിലക് വര്‍മയുടെ ബാറ്റിങ് പൊസിഷനെ കുറിച്ചും നിരീക്ഷണം നടത്തിയിരിക്കുകയാണ് ചേതേശ്വര്‍ പുജാര. നേരത്തേ ടോപ്പ് ത്രീയിലും മധ്യനിരയിലുമെല്ലാം അദ്ദേഹം ബാറ്റ് ചെയ്തിട്ടുണ്ട്. അവസാനമായി ടി20 ലോകകപ്പില്‍ അഞ്ച്-ആറ് പൊസിഷനുകളിലാണ് തിലക് ഇറങ്ങിയത്.

TILAK VARMA

'എന്നെ സംബന്ധിച്ച് തിലക് വര്‍മ തീര്‍ച്ചയായും ടോപ്പ് ത്രീയില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുന്നയാളാണ്. അതേസമയത്തു തന്നെ തനിക്ക് അഞ്ച്, ആറ് സ്ഥാനങ്ങളിലും കളിക്കാന്‍ കഴിയുമെന്നും അവന്‍ കാണിച്ചു തന്നിട്ടുണ്ട്'- പുജാര വിലയിരുത്തി.

ഇംഗ്ലണ്ടുമായുള്ള പരമ്പരയില്‍ ഇന്ത്യയുടെ ബൗളിങ് കോമ്പിനേഷനെ കുറിച്ചും അദ്ദേഹം നിരീക്ഷണം നടത്തിയിരിക്കുകയാണ്. 'അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ തുടങ്ങിയ ഓപ്ഷനുകള്‍ ഇന്ത്യക്കുണ്ട്. വരുണ്‍ ഒാള്‍റൗണ്ടറല്ല, പക്ഷെ ഒരു സ്പിന്നറെ മാത്രം കളിപ്പിക്കുകയാണെങ്കില്‍, ഫസ്റ്റ് ചോയ്‌സ് വരുണായിരിക്കും.

ഓഫ്‌സ്പിന്നറും ഓള്‍റൗണ്ടറുമായതിനാലും എതിര്‍ ടീമില്‍ കൂടുതല്‍ ഇടംകൈയന്‍മാരുണ്ടായാലും വാഷിങ്ടണ്‍ സുന്ദറിനും അവസരം കിട്ടിയേക്കും'- പുജാര വിശദമാക്കി.

പരിക്കു കാരണം അയര്‍ലാന്‍ഡിനെതിരായ രണ്ടു ടി20കളുടെ പരമ്പരയില്‍ നിന്നും വരുണ്‍ പിന്‍മാറിയിരിക്കുകയാണ്. എങ്കിലും ഇംഗ്ലണ്ടിനെതിരേ ഫിറ്റ്‌നസ് വീണ്ടെടുത്ത് അദ്ദേഹം ടീമില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), നിതീഷ് കുമാര്‍ റെഡ്ഡി, അക്ഷര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്‌നോയ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്, വൈഭവ് സൂര്യവംശി, പ്രസിദ്ധ് കൃഷ്ണ, വരുണ്‍ ചക്രവര്‍ത്തി.

Story first published: Friday, June 26, 2026, 9:42 [IST]
Other articles published on Jun 26, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+